2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ഭാരം ഉയര്‍ത്തു പ്രസവം ആയാസരഹിതമാക്കു..

ഗര്‍ഭിണികളായാല്‍ സ്‌ത്രീകള്‍ക്ക്‌ ഇന്ന്‌ ഓടാന്‍ വയ്യ,നടക്കാന്‍ വയ്യ ,കിടക്കാന്‍ വയ്യ എന്ന നിലയിലാണ്‌ .പണ്ട്‌ പാടത്തും വരമ്പത്തും പണിയെടുക്കുന്നതിനിടെ വന്നു പ്രസവിച്ച ശേഷം പണിക്കുപോയ സ്‌ത്രീകളും ജീവിച്ചിരുന്നു. ഉരുക്കുപോലുള്ള ഈ സ്‌ത്രീകളുടെ മുന്നില്‍ ഇന്നത്തെ സ്‌ത്രീവര്‍ഗം നാണിച്ചു നില്‍ക്കണം. അല്‍പ്പമൊന്നു ഭാരം ഉയര്‍ത്തിയാല്‍ തീര്‍ന്നു.വീട്ടുകാര്‍ മുതല്‍ നാട്ടുകാര്‍ വരെ വന്നു ചീത്ത പറയും. ഗര്‍ഭിണി ആയാല്‍ പ്രസവിക്കുന്നതു വരെ സ്‌ത്രീകളുടെ ജീവിതം കട്ടപ്പുക.ാണ്‌. എന്നാല്‍ ഇന്നത്തെ പോലെ മരുന്നും മന്ത്രവും ഇല്ലാതിരുന്ന നാളുകളിലും സ്‌ത്രകള്‍ പ്രസവിച്ചിട്ടില്ലേ. അന്ന്‌ ഒന്നും രണ്ടുമല്ല അഞ്ചും എട്ടും പത്തും അതിനപ്പുറവും പ്രസവിക്കുന്നതു പതിവായിരുന്നു. ഗര്‍ഭിണികളായാല്‍ പണിയൊന്നും എടുക്കരുത്‌ ഭാരമൊന്നും എടുക്കരുതെന്നു പറയുന്നവരോട്‌ പോയി പണി നോക്കാന്‍ പറയൂ..
അല്ലെങ്കില്‍ 35 കാരിയായ ലിയാ ആന്‍ എലിസണ്‍ തന്റെ ഫേസ്‌ ബുക്കില്‍ ഇട്ടിരിക്‌ുന്ന ചിത്രങ്ങള്‍ കണ്ടു നോക്കൂ. ഏത്‌ പുരുഷന്‍ പോലും ഞെട്ടിപ്പോകും. ഭാരോദ്വഹന മത്സരങ്ങളില്‍ പങ്കെടുക്കുന്ന ലിയ പ്രസവത്തിനു രണ്ടാഴ്‌ച മുന്‍പ്‌ വരെ പുല്ലുപോലെ വെയ്‌റ്റ്‌ പൊക്കിയിരുന്നു.
ലിയ പറയുന്നതു കേള്‍ക്കു.. ഇത്‌ ഒരു രോഗാവസ്ഥയൊന്നുമല്ല..പിന്നെ ഭാരോദ്വഹനം പോലുള്ള സ്‌പോര്‍ട്‌സ്‌ ഇനങ്ങല്‍ പ്രസവം ആയാസരഹിതമായി കി്‌ട്ടും എന്ന ഗുണം കൂടിയുണ്ട്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ