2023, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ച് എയര്‍ബിഎന്‍ബി

 




കൊച്ചി : രാജ്യത്തെ ടൂറിസം കേന്ദ്രങ്ങള്‍ കൂടുതല്‍ വളര്‍ത്തുന്നതിനും സാംസ്്കാരിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി  എയര്‍ബിഎന്‍ബി കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. കേന്ദ്ര ടൂറിസം മന്ത്രി ജി കിഷന്‍ റെഡ്ഡി, ടൂറിസം മന്ത്രാലയം സെക്രട്ടറി വി വിദ്യാവതി, ടൂറിസം മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി രാകേഷ് കുമാര്‍ വര്‍മ, എയര്‍ബിഎന്‍ബി ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, ഹോങ്കോംഗ്, തായ്വാന്‍ എന്നീ പ്രദേശങ്ങളുടെ ജനറല്‍ മാനേജര്‍ അമന്‍പ്രീത് ബജാജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

വിസിറ്റ് ഇന്ത്യ 2023 സംരംഭത്തിന്റെ ഭാഗമായി ഇന്‍ബൗണ്ട് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാണ് എയര്‍ബിഎന്‍ബി ടൂറിസം മന്ത്രാലയവുമായി സഹകരിക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും നിര്‍മ്മിത പൈതൃകവും പ്രദര്‍ശിപ്പിക്കുന്നതിനായി എയര്‍ബിഎന്‍ബി 'സോള്‍ ഓഫ് ഇന്ത്യ' എന്ന മൈക്രോസൈറ്റ് അവതരിപ്പിച്ചു. ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ സഹകരണം ധാരണാപത്രത്തിന്റെ ഭാഗമാണ്. 'അതിഥി ദേവോ ഭവ' എന്ന ഇന്ത്യയുടെ പാരമ്പര്യ വചനം അതിഥികളെ ദൈവത്തോട് തുല്യമാക്കുന്നുവെന്നും, വിനോദസഞ്ചാരികളെ ഹോം സ്റ്റേകളില്‍ താമസിപ്പിക്കുന്നതിലും വലിയ മറ്റെന്ത് ആതിഥ്യ മര്യാദയാണ് നമ്മള്‍ കാണിക്കേണ്ടതെന്നും കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു. ടൂറിസം മന്ത്രാലയവുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്രാന്‍ഡിനെ ശക്തിപ്പെടുത്തുകയും ടൂറിസത്തിലൂടെ പുതിയ സാമ്പത്തികവും സാമൂഹികവുമായ അവസരങ്ങള്‍ തുറക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ധാരണാപത്രം മുന്നോട്ടുവെക്കുന്നതെന്നും എയര്‍ബിഎന്‍ബി ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, ഹോങ്കോംഗ്, തായ്വാന്‍ ജനറല്‍ മാനേജര്‍ അമന്‍പ്രീത് ബജാജ് പറഞ്ഞു.

ടൂറിസത്തിലേക്ക് വളര്‍ന്നുവരുന്ന സ്ഥലങ്ങളില്‍ ഹോസ്പിറ്റാലിറ്റി മൈക്രോ-സംരംഭകരെ പരിശീലിപ്പിക്കാന്‍ എയര്‍ബിഎന്‍ബി മന്ത്രാലയവുമായി സഹകരിക്കും. ഇത് മന്ത്രാലയത്തിന്റെ പ്രധാന പദ്ധതിയുടെ ഭാഗമാണ്.

മാലിന്യം വലിച്ചെറിയുന്നത് അറിയിച്ചാല്‍ പ്രതിഫലം; ഉത്തരവ് ഫലം കാണുന്നു



നിരവധി തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യപ്രശ്നത്തിന് അടിയന്തര നടപടി




തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഫലം കാണുന്നു. നിയമലംഘനം അറിയിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ അറിയിപ്പ് നല്‍കിയതോടെ നിരവധി പ്രദേശങ്ങളിലെ മാലിന്യപ്രശ്നത്തിനാണ് പരിഹാരം കാണാനായത്. നിയമലംഘനം അറിയിക്കുന്നതിനായി തദ്ദേശ സ്ഥാപന അധികൃതര്‍ പരസ്യപ്പെടുത്തിയ വാട് സാപ്‌ നമ്പര്‍, ഇ മെയില്‍ എന്നിവയിലേക്ക് പ്രദേശത്തെ മാലിന്യപ്രശ്നങ്ങള്‍ ജനങ്ങള്‍ അറിയിച്ചു. ഉടനടി മാലിന്യം നീക്കം ചെയ്ത് അധികൃതര്‍ മാതൃക കാണിക്കുകയും ചെയ്തു.

കൂത്താട്ടുകുളം, മരട്, പിറവം, അശമന്നൂര്‍, പാമ്പാക്കുട തുടങ്ങി നിരവധി തദ്ദേശ സ്ഥാപനങ്ങളാണ് മാലിന്യം നിക്ഷേപിക്കുന്നതിന്‍റെ ഫോട്ടോ, വീഡിയോ ഉള്‍പ്പെടെയുള്ള തെളിവ് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യം ചെയ്ത് പ്രശ്നത്തിന് പരിഹാരം കണ്ടത്. പെരുമ്പാവൂര്‍ മത്സ്യ-മാംസ-പച്ചക്കറി മാര്‍ക്കറ്റുകളില്‍ കൃത്യമായി മാലിന്യനീക്കം നടത്താതെ മാലിന്യം നിറഞ്ഞ് രോഗഭീതി ഉടലെടുത്തിരുന്നു. ഈ പ്രശ്നം ചിത്രവും വീഡിയോയും സഹിതം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചു. മാലിന്യവിഷയത്തില്‍ സമാന നടപടികള്‍ സ്വീകരിച്ചതിന്‍റെ റിപ്പോര്‍ട്ടുകള്‍ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നും വരുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

മാലിന്യപ്രശ്നം അറിയിക്കാനായി വാട് സാപ്‌ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഉള്‍പ്പെടുത്തി നല്‍കുന്ന അറിയിപ്പ് ചുരുക്കം ദിവസങ്ങള്‍ കൊണ്ടുതന്നെ പലയിടങ്ങളിലും വിജയം കണ്ടതോടെ ഈ മാതൃക പിന്തുടരാന്‍ തയ്യാറാകുകയാണ് മറ്റു തദ്ദേശ സ്ഥാപനങ്ങളും. ഇത് സംബന്ധിച്ച് എല്ലാ ജില്ലയിലും അടിയന്തര നടപടികള്‍ ഉണ്ടാകുന്നതിന് ഈയിടെ നടന്ന മാലിന്യമുക്തം നവകേരളം ശില്‍പ്പശാലയില്‍ നിര്‍ദേശങ്ങള്‍ ഉയരുകയും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. എല്ലാ ജില്ലകളിലെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അടിയന്തരമായി ഫോണ്‍ നമ്പര്‍/ഇമെയില്‍ വിലാസം പരസ്യപ്പെടുത്തുന്നു എന്ന് ഉറപ്പാക്കാന്‍ ശില്‍പ്പശാലയില്‍ ജോയിന്‍റ് ഡയറക്ടര്‍മാര്‍ക്ക് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നിര്‍ദേശവും നല്‍കി.

2024 മാര്‍ച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് മൂന്ന് ഘട്ടങ്ങളിലായി 'മാലിന്യമുക്തം നവകേരളം' കാമ്പയിന്‍ നടത്തിവരികയാണ്. 2023 മാര്‍ച്ച് 13 മുതല്‍ 2023 ജൂണ്‍ 5 വരെ നടന്ന കാമ്പയിനിന്‍റെ ആദ്യഘട്ട ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംസ്ഥാനത്തുടനീളം ഹരിതസഭകള്‍ സംഘടിപ്പിച്ചു. കാമ്പയിനിന്‍റെ രണ്ടാം ഘട്ടം ഈ വര്‍ഷം നവംബര്‍ 30 ന് സമാപിക്കും.

കാമ്പയിനിന്‍റെ ഭാഗമായാണ് പാരിതോഷികം നല്‍കുന്നത്. നിയമലംഘനം അറിയിക്കുന്ന വ്യക്തികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 2,500 രൂപ വരെയോ അല്ലെങ്കില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ആണ് പാരിതോഷികമായി നല്‍കുക. പൊതു ഇടങ്ങള്‍, സ്വകാര്യ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ തെളിവ് സഹിതം പൊതുജനങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അറിയിക്കാം. ശുചിത്വമിഷന്‍റെ ഹരിതമിത്രം ആപ്പ് വഴിയും മാലിന്യം നിക്ഷേപിക്കുന്നത് അധികൃതരെ അറിയിക്കാനാകും.

ഷവോമി ഇന്ത്യഉൽപ്പാദനക്ഷമതയുടെ ശക്തികേന്ദ്രമായ ഷവോമി പാഡ് 6

 












India, 2023:രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്മാർട്ട്‌ഫോണും AIoT ബ്രാൻഡുമായ* ഷവോമി ഇന്ത്യ,ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷവോമി പാഡ് 6 പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു.ഇത് ഉപയോക്താക്കൾക്ക് ഉൽപ്പാദനക്ഷമത, സർഗ്ഗാത്മകത, വിനോദം എന്നിവയുടെ തികവാർന്ന സംയോജനം വാഗ്ദാനം ചെയ്യുന്നു.AIoT പോർട്ട്‌ഫോളിയോ വിപുലീകരിച്ചുകൊണ്ട്, ഷവോമി ഇന്ത്യ അതിന്റെ ഏറ്റവും നൂതനമായ വയർലെസ് ഇയർബഡായറെഡ്മി ബഡ്‌സ് 4 ആക്റ്റീവ്പുറത്തിറക്കുന്നതും പ്രഖ്യാപിച്ചു

പരിഷ്‌കരിച്ച ആഹാര പട്ടികയുമായി(മെനു) ആകാശാ എയര്‍

 വിമാനങ്ങത്തിലെ കഫെ ആകാശയിൽ പരിഷ്‌കരിച്ച ആഹാര പട്ടികയുമായി(മെനു)  ആകാശാ എയര്‍



ഏത് രുചി മുകുളങ്ങളേയും തൃപ്തിപ്പെടുത്തുന്ന 60-ലധികം വിവിധ ഭക്ഷണങ്ങള്‍ അടങ്ങിയ പുതിയ മെനുവുമായി കഫെ ആകാശ
ഈ മേഖലയിലെ ആദ്യത്തെ നിരവധി കാര്യങ്ങള്‍ ആരംഭിക്കുന്നു-വിദഗ്ധര്‍ തയാറാക്കിയ ആഹാരം മുതല്‍ ആരോഗ്യകരമായ സാലഡുകള്‍ വരെ ഇതിലുണ്ട്. അപ്പോഴും ചില പ്രിയ യഥാര്‍ത്ഥ രുചികള്‍ നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നു


ദേശീയം, ജൂണ്‍  2023: ആകാശ പാതകളില്‍ വൈവിധ്യമാര്‍ന്ന രുചികളുടെ നവ്യാനുഭവം ലഭ്യമാക്കുവാനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ആകാശാ എയര്‍ വിമാനങ്ങളിലുടനീളം മെച്ചപ്പെടുത്തിയ ഭക്ഷണ, പാനീയ മെനു പ്രഖ്യാപിച്ചിരിക്കുന്നു

ഗതി ' വിതരണ ശൃംഖലയില്‍ 1000 പിന്‍കോഡുകള്‍ കൂട്ടിച്ചേര്‍ത്തു


സ്ത്രീ ശാക്തീകരണം: യുഎന്‍ വിമണും കേരള ടൂറിസവും കൈകോര്‍ക്കുന്നു




കോട്ടയം: സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് ട്രെയിനേഴ്സ് ഓഫ് ട്രെയിനര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു എന്‍ വിമണിന്‍റെ പിന്തുണയോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

കുമരകം സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ 85 വനിതകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.  സംസ്ഥാനത്ത് ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കാനും അനുബന്ധ സേവനങ്ങളില്‍ ഏര്‍പ്പെടാനും താല്പര്യമുള്ള സ്ത്രീകള്‍ക്ക് ഇവര്‍ പരിശീലനം നല്‍കും. ഉത്തരവാദിത്ത ടൂറിസം മിഷനാണ് പരിശീലന പരിപാടിയുടെ നോഡല്‍ ഏജന്‍സി.



ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമെന്നതിനെക്കുറിച്ചും കേരളത്തിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച അനുഭവങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും വ്യവസായ സംരംഭകരും പ്രൊഫഷണലുകളും പരിശീലന പരിപാടിയില്‍ സംസാരിച്ചു.

സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുമായി രംഗത്തെത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരം പരിശീലന പരിപാടികള്‍ സ്ത്രീ സൗഹൃദ ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്കും കൂടുതല്‍ വനിതാ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും സഹായകമാകും. സംസ്ഥാനത്ത് വനിതാ വിനോദസഞ്ചാരികള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സംരംഭകരായും പ്രൊഫഷണലുകളായും തിളങ്ങാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്നതിനും 'സ്ത്രീ സൗഹൃദ ടൂറിസം' പദ്ധതി ലക്ഷ്യമിടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയിലൂടെ സുരക്ഷിതവും വൃത്തിയുമുള്ള ടൂറിസം കേന്ദ്രങ്ങള്‍ സ്ത്രീകള്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു.

സ്ത്രീ സൗഹൃദ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പരിശീലനത്തില്‍ സംസ്ഥാനത്തെ കമ്മ്യൂണിറ്റി അധിഷ്ഠിത ഉത്തരവാദിത്ത ടൂറിസം (ആര്‍ടി), ജന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു.

കേരളത്തിലേക്കെത്തുന്ന വനിതാ സഞ്ചാരികളില്‍ സുരക്ഷിതത്വ ബോധം വളര്‍ത്തുന്നതിലൂടെ സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി സഹായകമാകുമെന്ന് ടൂറിസം ഡയറക്ടര്‍ പി. ബി. നൂഹ് പറഞ്ഞു.

ആര്‍ടി മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ 'സ്ത്രീ സൗഹൃദ ടൂറിസം' പദ്ധതിയുടെ അവലോകനം നടത്തി. പദ്ധതിയുടെ ഭാഗമായി ഇതുവരെ 1850 പേര്‍ ഓണ്‍ലൈനായും നേരിട്ടും പരിശീലന പരിപാടികളില്‍ പങ്കെടുത്തു.

ഈ പദ്ധതിയിലൂടെ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട കാറ്ററിംഗ്, താമസം, ഗതാഗതം, കമ്മ്യൂണിറ്റി ഗൈഡുകളായുള്ള സേവനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്താനാകും. ടൂറിസത്തിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന 1.5 ലക്ഷം സ്ത്രീകള്‍ക്കിടയില്‍ 10,000 സംരംഭങ്ങളും ഏകദേശം 30,000 തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും.

യു എന്‍ വിമണ്‍ ഇന്‍ഡ്യ കേരള കോ ഓര്‍ഡിനേറ്റര്‍ ഡോ. പീജ രാജന്‍,  യാത്രികയും സഞ്ചാര സാഹിത്യകാരിയുമായ രമ്യ എസ് ആനന്ദ്, കീഡ് മുന്‍ സി ഇ ഒയും കെടി ഐ എല്‍ മാനേജരുമായ ശരത് വി രാജ് , കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു , എസ്കേപ്പ് നൗ സ്ഥാപക ഇന്ദു കൃഷ്ണ, എര്‍ത്തേണ്‍ പൂള്‍ വില്ല സ്ഥാപകയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ പി.എസ്. ശാലിനി, വേമ്പനാട് ഹൗസ് സ്ഥാപക സന്ധ്യ തിരുനിലത്ത്, ഗ്രാസ് റൂട്ട് ജേര്‍ണീസ് സ്ഥാപക അമ്പിളി എം. സോമന്‍ , കുമരകം ഉത്തരവാദിത്ത ടൂറിസം കള്‍ച്ചറല്‍ ഗ്രൂപ്പ് ലീഡര്‍ സജിത , ബിജി സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.