മുംബൈ- രാജ്യത്തെ ഏറ്റവും മികച്ച ലൊജിസ്റ്റിക് കമ്പനികളിലൊന്നായ ഗതി ലിമിറ്റഡ് നേരിട്ടുള്ള വിതരണ ശൃംഖലയില്‍ 1000 പിന്‍കോഡുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഓള്‍ കാര്‍ഗോ ഗ്രൂപ്പിനു കീഴിലുള്ള ഗതിയുടെ നേരിട്ടുള്ള വിതരണ സംവിധാനത്തില്‍ ഇതോടെ 25 ശതമാനം വളര്‍ച്ചയുണ്ടാവും. കമ്പനിയുടെ വിപുലമായ ഗതാഗത, വെയര്‍ ഹൗസിംഗ് സൗകര്യങ്ങളും വസ്തുക്കള്‍ യഥാസമയം എത്തിക്കാനുള്ള ശേഷിയും രാജ്യമെങ്ങുമുള്ള ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായിത്തീരുകയാണ്.
നേരിട്ടുള്ള വിതരണത്തിന് പിന്‍കോഡുമായി ബന്ധപ്പെടുത്തിയുള്ള ഗതിയുടെ സംവിധാനം അതിവേഗം, സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും സാധനങ്ങള്‍ എത്തിക്കാനുതകുന്നതാണ്. 5140 പിന്‍കോഡുകളില്‍ നേരിട്ടുള്ള വിതരണ സൗകര്യം ഉറപ്പാക്കിയതിലൂടെ ഉപഭോക്താക്കള്‍ക്ക് സമയ ലാഭം മാത്രമല്ല കൂടുതല്‍ വിശാലമായ വിതരണ ശൃംഖലയുടെ പ്രയോജനവും നേടാന്‍ കഴിയും. രാജ്യത്തെ 739 ജില്ലകളില്‍ 735 എണ്ണത്തിലും 19800 പിന്‍കോഡുകളില്‍ അതിവേഗം സാധനങ്ങള്‍ എത്തിക്കാന്‍ കെല്‍പുള്ള അതി വിപുലമായ സംവിധാനമാണ് ഗതിയുടേത്.
നേരിട്ടുള്ള വിതരണത്തിനായി ആയിരം പിന്‍കോഡുകള്‍ കൂടി കൂട്ടിച്ചേര്‍ത്തതോടെ രാജ്യമെങ്ങും സാധനങ്ങള്‍ എത്തിക്കാനുള്ള ശേഷി വര്‍ധിച്ചതായി ഗതി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പിറോജ്ഷാ സര്‍ക്കാരി പറഞ്ഞു. അതിവേഗം സുരക്ഷിതമായി വസ്തുക്കള്‍ എത്തിക്കാനുള്ള ഗതിയുടെ ദൗത്യത്തിന്റെ തുടര്‍ച്ചയാണിത്. വന്‍കിട സ്ഥാപനങ്ങള്‍ക്കു മാത്രമല്ല ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന സ്ഥാപനമായി മാറിയ ഗതി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന അര്‍പ്പിക്കുന്നതായും അദ്ദേഹം വിലയിരുത്തി.
നേരിട്ട് സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സൗകര്യം വിപുലീകരിച്ചതിനൊപ്പം 180 രാജ്യങ്ങളില്‍ ഗതിയുടെ സേവനം ലഭ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ