കൊച്ചി :ആയിരം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച ഡോ. എസ്.സുധീന്ദ്രനെ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖ ആദരിച്ചു. ഇടപ്പള്ളി അമൃത ആശുപത്രിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ദനാണ് ഡോ. എസ്.സുധീന്ദ്രന്‍. കൊച്ചി ഐ.എം.എ ഹൗസില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് ഡോ.സുധീന്ദ്രനെ ആദരിച്ചത്. ഐ.എം.എ കൊച്ചി ശാഖയിലെ അംഗമായ ഡോ. സുധീന്ദ്രന്റെ ഈ നേട്ടം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രചോദനവും, രോഗികള്‍ക്ക് ആത്മവിശ്വാസം പകരുന്നതുമാണെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ് പറഞ്ഞു. സെക്രട്ടറി ഡോ. അനിത തിലകന്‍, ട്രഷറര്‍ ഡോ. ജോര്‍ജ് തുകലന്‍, പ്രസിഡന്റ് ഇലക്ട് ഡോ. എസ്.ശ്രീനിവാസ കമ്മത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊച്ചി ഐ.എം.എ യുടെ വൈസ് പ്രസിഡന്റ് ഡോ.ശാലിനി സുധീന്ദ്രന്‍ ഭാര്യയും അമേരിക്കയില്‍ മയോ ക്ലിനിക്കില്‍ ഉപരിപഠനം നടത്തുന്ന ഡോ.വിനീത് സുധീന്ദ്രന്‍ മകനും, ഹൈക്കോടതി അഭിഭാഷക അഡ്വ.മിതാ സുധീന്ദ്രന്‍ മകളുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ