2021, നവംബർ 26, വെള്ളിയാഴ്‌ച

സമര പ്രഖ്യാപനവുമായി വനിതാ സംരംഭകര്‍



കൊച്ചി :

 വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റി ഡിസംബര്‍ 8-ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കളക്ടറേറ്റ് മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും വനിതാ സംരംഭകര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളില്‍ നിന്നുമുള്ള വനിതാ വിംഗ് അംഗങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. എറണാകുളം വ്യാപാര ഭവന്‍ ഹാളില്‍ വനിതാ വിംഗ് പ്രസിഡന്റ് സുബൈദ നാസറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രവര്‍ത്തക സമിതി യോഗമാണ് സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്.  യോഗം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കുടിയിറക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാര പാക്കേജും, പുനരധിവാസവുമാണ് സംഘടന ആവശ്യപ്പെടുന്നത്. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് മുഖ്യ പ്രഭാഷണം നടത്തി. വനിത വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മായ ജേക്കബ്ബ്, സെക്രട്ടറി ജയ പീറ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സിനിജ റോയി, ട്രഷറര്‍ സുനിത വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ