കൊച്ചി ; കോവിഡ് -19 പ്രതിരോധത്തിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പരിസര ശുചീകരണ യജ്ഞം സെന്‍ട്രല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ കൊച്ചി കമ്മീഷണറേറ്റില്‍ സംഘടിപ്പിച്ചു. രാജ്യവ്യാപകമായി സ്വച്ഛത പക്‌വാദ (swachhta pakhwada) എന്ന് നാമകരണം ചെയ്ത് നടപ്പാക്കുന്ന പരിസര ശുചീകരണ യജ്ഞം സെപ്റ്റംബര്‍ ഒന്ന് മുതല്‍ 15 വരെയാണ്. കൊച്ചിയിലെ ജി.എസ്.ടി കമ്മീഷണറേറ്റില്‍ ചീഫ് കമ്മീഷണര്‍ ശ്യം രാജ് പ്രസാദ് ഐ.ആര്‍ എസ് ഉദ്ഘാടനം ചെയ്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ.ആര്‍ ഉദയഭാസ്‌കര്‍, കമ്മീഷണര്‍ ഓഡിറ്റ് ഡോ.ടി. ടിജു, കമ്മീഷണര്‍ അപ്പീല്‍ വീരേന്ദ്ര കുമാര്‍, അഡീഷണല്‍ കമ്മീഷണര്‍ ടി.പി.അന്‍വര്‍ അലി, ജോയിന്റ് കമ്മീഷണര്‍മാരായ സി.ആര്‍ റാണി, രാജേശ്വരി ആര്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മുഴുവന്‍ ഉദ്ദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ ജി.എസ്.ടി ഭവനും പരിസരവും ശുചീകരിച്ചെന്ന് സൂപ്രണ്ട് എസ് എ മധു പറഞ്ഞു.
സെന്‍ട്രല്‍ ടാക്‌സ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ കൊച്ചി കമ്മീഷണറേറ്റില്‍ സംഘടിപ്പിച്ച സ്വച്ഛത പക്‌വാദ ചീഫ് കമ്മീഷണര്‍ ശ്യം രാജ് പ്രസാദ് ഐ.ആര്‍ എസ് ഉദ്ഘാടനം ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ