എം.ജി സ4വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോട്ടയം പയ്യപ്പാടി (പുതുപ്പള്ളി) അപ്ലൈഡ് സയന്‍സ് കോളേജില്‍ ഡിഗ്രി പ്രവേശനം
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യപ്പാടിയില്‍ (പുതുപ്പള്ളി 04812351631, 8547005040) പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് 202021 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച 'ബി.കോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍' കോഴ്‌സില്‍ കോളേജിന് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ http://ihrd.kerala.gov.in/ cascapഎന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമ4പ്പിക്കേണ്ടതാണ് 04.09.2020 തീയതി 10 മണി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമ4പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350/രൂപ (എസ്.സി, എസ്.റ്റി 150/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം മേല്‍പറഞ്ഞ കോളേജില്‍ ലഭിക്കേണ്ടതാണ്. ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫാറം പൂരിപ്പിച്ച് കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതിപട്ടികവ4ഗ്ഗ വിഭാഗക്കാ4ക്ക് 150/ രൂപ) രജിസ്‌ട്രേഷന്‍ ഫീസായി അപേക്ഷിക്കാവുന്നതാണ്. തുക കോളേജില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആ4.ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള
ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി (04924254699, ചേലക്കര (04884227181, 8547005064), കോഴിക്കോട് (04952765154, 8547005044), നാട്ടിക (04872395177, 8547005057), താമരശ്ശേരി(04952223243, 8547005025), വടക്കാഞ്ചേരി (04922255061, 8547005042), വാഴക്കാട് (04832727070, 8547005055), വട്ടംകുളം (04942689655, 8547005054), മുതുവള്ളൂര്‍(04832713218/ 2714218, 8547005070), എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 202021 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50% സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ വഴി പ്രവേശനത്തിനായി അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ http://ihrd.kerala.gov.in/ cascap എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. 04.09.2020 തീയതി 10 മണി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമ4പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമ4പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 500/രൂപ (എസ്.സി, എസ്.റ്റി 200/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫാറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗക്കാ4ക്ക് 200/ രൂപ) രജിസ്‌ട്രേഷന്‍ ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാവുന്നതാണ്. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ ഐ.എച്ച്.ആ4.ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ