കൊച്ചി -ബിഎസ്‌എന്‍എലിന്റെ പ്രധാനഭാഗമായ ടവറുകള്‍ പ്രത്യേക കമ്പനിയാക്കി അടര്‍ത്തിമാറ്റാനുള്ള നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന്‌ബിഎസ്‌എന്‍എല്‍ഇയു ഒമ്പതാം സംസ്ഥാനസമ്മേളനം. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്‌എന്‍എലിനെ തകര്‍ക്കാനും ഈ രംഗത്തെ സ്വകാര്യമുതലാളിമാരെ സഹായിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
കാലാവധി കഴിഞ്ഞ ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കുക, 24 സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രനീക്കം പിന്‍വലിക്കുക, തൊഴിലാളികളുടെ വെട്ടിക്കുറച്ച ഇപിഎഫ് വിഹിതം പുന:സ്ഥാപിക്കുക, നിര്‍ദ്ദിഷ്ട എഫ്‌ആര്‍ഡിഐ ബില്‍, പൊതുമേഖലാ ഓഹരിവില്‍പന, സര്‍ക്കാര്‍ ഭൂമിയുടെ വില്‍പന, എന്നിവ തടയുക, എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മോഡി സര്‍ക്കാരിന്‍െ ജനവിരുദ്ധ, ഫാസിസ്‌റ്റ് നടപടികളെയും വര്‍ഗ്ഗീയതയെയും ചെറുക്കാന്‍ മതനിരപേക്ഷ, പുരോഗമന ശക്തികള്‍ നടത്തുന്ന പോരാട്ടത്തില്‍ അണിചേരാനും സമ്മേളനം തീരുമാനിച്ചു.
അവസാന ദിവസമായ ശനിയാഴ്‌ച സമ്മേളന സുവനീര്‍ യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി അഭിമന്യു പ്രകാശനം ചെയ്‌തു. മുന്‍ സര്‍ക്കിള്‍ സെക്രട്ടറി കെ മോഹനന്‍ ഏറ്റുവാങ്ങി. പ്രതിനിധി ചര്‍ച്ചയ്‌ക് പി അഭിമന്യുവും കെ മോഹനനും മറുപടി നല്‍കി.
ബിഎസ്‌എന്‍എല്‍ഇയു സംസ്ഥാന ഭാരവഹികളായി പി മനോഹരന്‍ (പ്രസിഡന്റ്), സി സന്തോഷ്‌കുമാര്‍ (സെക്രട്ടറി) എന്നിവരെ എറണാകുളത്ത് സമാപിച്ച ഒമ്പതാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: പി ഗോപകുമാര്‍, വി ഭാഗ്യലക്ഷ്‌മി, പൊന്നമ്മ തങ്കന്‍, എ പുരുഷോത്തമന്‍, കെ വി പ്രേംകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ എന്‍ ജ്യോതിലക്ഷ്‌മി, കെ മോഹനന്‍, പി ആര്‍ പരമേശ്വരന്‍, മധുകുമാര്‍ കെ പി, പി ടി ഗോപാലകൃഷ്‌്‌ണന്‍ (അസിസ്‌റ്റന്റ് സെക്രട്ടറിമാര്‍), ആര്‍ രാജേഷ്‌കുമാര്‍ (ട്രഷറര്‍), കെ എസ് അജികുമാര്‍ (അസിസ്‌റ്റന്റ് ട്രഷറര്‍), ജി ഗോപകുമാര്‍, യു എസ് കൃഷ്‌ണന്‍കുട്ടി, എ ബാലകൃഷ്‌ണന്‍, കെ വി രമാദേവി, പി സുരേന്ദ്രന്‍, കൃഷ്‌ണകുമാര്‍ കെ സി, അഭിലാഷ് ഡി (ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ