കൊച്ചിഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ കേന്ദ്ര
സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍
പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ഉദ്‌ഘാടനം ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്
കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.
ഇതുവരെ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചിരുന്ന
ഇന്ത്യന്‍ പാര്‍ലമെന്റെ അന്തസത്ത തകര്‍ക്കുന്ന തരത്തിലേക്ക് നരേന്ദ്രമോഡിയുടെ ഭരണം
എത്തിയിരിക്കുകയാണെന്ന് യോഗം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് അദ്ദേഹം പറഞ്ഞു. നോട്ട്
നിരോധം മൂലമുള്ള പ്രതിസന്ധി തൊഴില്‍ മേഖലയെ ബാധിച്ചിരിക്കുന്നു. തുച്ഛമായ
വേതനത്തില്‍ ജോലി ചെയ്യുന്ന ഭാഗിക തൊഴില്‍രഹിതരുടെ പ്രശ്‌നങ്ങള്‍
രൂക്ഷമായിരിക്കുകയാണ്. ഇതിനെയെല്ലാം ഭ്രാന്തമായ ദേശീയതയും വര്‍ഗീയതയും ഉപയോഗിച്ച്
മറയ്‌ക്കാന്‍ മോഡി ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ യുവജനങ്ങള്‍ക്ക്
വ്യക്തമായ ദിശാബോധം നല്‍കുന്നതായിരിക്കും ഫെബ്രുവരി രണ്ടു മുതല്‍ അഞ്ച് വരെ
കൊച്ചിയില്‍ നടക്കുന്ന ഡി വൈ എഫ് ഐ അഖിലേന്ത്യാ സമ്മേളനമെന്ന് കെ എന്‍ ബാലഗോപാല്‍
പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ പി രാജീവ് അധ്യക്ഷനായി. അഖിലേന്ത്യാ
സമ്മേളനത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ 13 കുടുംബങ്ങള്‍ക്ക് വീടു നിര്‍മിക്കാനുള്ള
പദ്ധതി പൂര്‍ത്തീകരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനു വേണ്ട അരി,
പച്ചക്കറി, മല്‍സ്യം തുടങ്ങിയവ ജനകീയമായാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും എല്ലാ
ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ് സമ്മേളനത്തിന്റെ നടത്തിപ്പെന്നും അദ്ദേഹം
വ്യക്തമാക്കി.
ഡിവൈഎഫ്‌ഐ ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍വകാലിക
പ്രാധാന്യമുള്ളതാണെന്ന് ചടങ്ങില്‍ സംസാരിച്ച പ്രൊഫ. എം കെ സാനു പറഞ്ഞു.
പാര്‍പ്പിടം നിര്‍മിച്ചു നല്‍കുക, കൃഷി നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍
എക്കാലത്തും പ്രസക്തിയുള്ളതാണ്. പോരാട്ടത്തിന്റെ കരുത്ത് പ്രകടിപ്പിക്കാനും
ഇതിനൊപ്പം ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും സംഘടനയ്‌ക്ക് കഴിയുന്നുണ്ടെന്ന്
പ്രൊഫ. എം കെ സാനു പറഞ്ഞു.
മുതിര്‍ന്ന സിപിഐ എം നേതാവ് എം എം ലോറന്‍സ്,
സംസ്ഥാന കമ്മിറ്റിയംഗം സി എന്‍ മോഹനന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി
എസ് സതീഷ്, ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍കുമാര്‍, പ്രസിഡന്റ്
പ്രിന്‍സി കുര്യാക്കോസ്, ട്രഷറര്‍ പി ബി രതീഷ്, കൊല്ലം ജില്ലാ സെക്രട്ടറി ആര്‍
ബിജു, ഒളിംപ്യന്‍ മേഴ്‌സി കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗത സംഘം ഓഫീസ്
ഇമെയില്‍ വിലാസം റ്യളശമഹഹശിറശമരീിളലൃലിരല@ഴാമശഹ.രീാ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ