2017, ജനുവരി 6, വെള്ളിയാഴ്‌ച
ബിഷപ് മാക്കീല്‍ പുരസ്‌കാരം വരാപ്പുഴ അതിരൂപതയ്‌ക്കും എം.ഡി.റാഫേലിനും.
കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന്‍, മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള 2016-ലെ ഏറ്റവും മികച്ച രൂപതയ്‌ക്കും വ്യക്തിയ്‌ക്കും ഏര്‍പ്പെടുത്തിയ ബിഷപ് മാക്കീല്‍ പുരസ്‌കാരത്തിന് വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതിയും എം.ഡി.റാഫേല്‍ മുക്കത്തും അര്‍ഹരായി. 10,000/- രൂപയും ശില്‌പവും പ്രശസ്‌തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. മികച്ച രണ്ടാമത്തെ രൂപതയ്‌ക്കുള്ള ഫാ.പോള്‍ കാരാച്ചിറ പുരസ്‌കാരം താമരശേരി രൂപതയും മൂന്നാംസ്ഥാനത്തിനുള്ള മറിയാമ്മ ഐക്കര മൈമ്മോറിയല്‍ പുരസ്‌കാരത്തിന് തൃശ്ശൂര്‍ അതിരൂപതയും അര്‍ഹമായി. വരാപ്പുഴ അതിരൂപതയിലെ പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകാംഗവും സംസ്ഥാന വൈസ്‌പ്രസിഡന്റുമാണ് എം.ഡി.റാഫേല്‍ മുക്കത്ത്.
കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍, സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി, ആന്റണി ജേക്കബ് ചാവറ എന്നിവരടങ്ങിയ ജഡ്‌ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. ഫെബ്രുവരി 3 ന് വെള്ളിയാഴ്‌ച പാലാരിവട്ടം പി.ഒ.സി.യില്‍ നടക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാര്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍, പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍ അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ