2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച


കൊച്ചി: സംയോജിത ആസ്‌തികളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ രാജ്യ വ്യാപകമായി കഴിഞ്ഞയാഴ്‌ച 1269 നാണയ വിനിമയ മേളകള്‍ സംഘടിപ്പിച്ചു. വന്‍കിട, ചെറുകിട നഗരങ്ങളില്‍ സംഘടിപ്പിച്ച ഈ മേളകളിലൂടെ പൊതുജനങ്ങള്‍ക്ക്‌ പഴയ മോശമായ കറന്‍സി നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകളും നാണയങ്ങളും വിതരണം ചെയ്‌തു. സൗജന്യമായി നല്‍കുന്ന ഈ സേവനം പ്രയോജനപ്പെടുത്താന്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ വലിയ താല്‍പ്പര്യമാണ്‌ കാണിച്ചത്‌. ഏതാണ്ട്‌ 30,000 പേര്‍ പ്രയോജനപ്പെടുത്തിയ ഈ നാണയ വിനിമയ മേളകളിലൂടെ പത്തു രൂപ, അഞ്ചു രൂപ, രണ്ടു രൂപ, ഒരു രൂപ എന്നീ നിരക്കുകളുള്ള ഏഴു കോടി രൂപ വരുന്ന നാണയങ്ങളാണ്‌ മാറ്റി നല്‍കിയത്‌. 100 രൂപ, 50 രൂപ, 20 രൂപ, 10 രൂപ എന്നിവയുടെ 24 കോടി രൂപ മൂല്യം വരുന്ന പുതിയ കറന്‍സികളും ഇതിനോടൊപ്പം വിതരണം ചെയ്‌തിട്ടുണ്ട്‌. ഐ.സി.ഐ.സി.ഐ. ബാങ്ക്‌ കാലാകാലങ്ങളില്‍ ഇത്തരം നാണയ വിനിമയ മേളകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്‌.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ