വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109
പരവൂര്‍ വെടിക്കെട്ട്
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി. പള്ളിപ്പുറം സ്വദേശി വിനോദ് ,
നെടുങ്ങോലം സ്വദേശി പ്രസന്ന?, തിരുവനന്തപുരം സ്വദേശി വിശ്വനാഥന്‍ എന്നിവരാണ്
മരണത്തിനു കീഴടങ്ങിയത്. രണ്ടുപേരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയി?
ചികി?സയിലായിരുന്നു. ദുരന്തത്തി? പരുക്കേറ്റ മുന്നൂറ്റിയന്‍പതില്‍ പരം ആളുകളില്‍
ഒട്ടേറെ പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും
ചികി?സയിലുളളവരില്‍ പലരും ഇതുവരേയും അപകടനില തരണം
ചെയ്‌തിട്ടില്ല.
വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച പതിനാലുപേരെ ഇതുവരെയും
തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങള്‍ പോസ്റ്റുമോ?ട്ടത്തിനുശേഷം
ബന്ധുക്ക?ക്ക് വിട്ടുന?കി. പരുക്കേറ്റവര്‍ക്ക് വിദഗ്‌ധ ചികി?സ ആവശ്യമാണെങ്കില്‍
ഡ?ഹി, മുംബൈ അടക്കമുളള സ്ഥലങ്ങളി? അതിനായുള്ള സൌകര്യം ഒരുക്കാമെന്ന് പ്രധാനമന്ത്രി
നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഏറെപ്പേ?ക്കും 60 ശതമാനത്തിലധികം പൊളളല്‍
ഉളളതിനാല്‍ ഇവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റാനാകില്ലെന്ന് ഡോക്ടര്‍മാര്‍
അറിയിച്ചു.
കൊല്ലത്തും തിരുവനന്തപുരത്തുമാണ് പരുക്കേറ്റവരില്‍ ഏറെപേരും
ചികി?സയിലുളളത്. ഈ ആശുപത്രികളില്‍ വിദഗ്‌ധചികില്‍സയ്‌ക്കുളള സൗകര്യം
വ?ധിപ്പിക്കും. വിദഗ്‌ധ ഡോക്ട?മാരുടെ സംഘം ഇന്ന് വീണ്ടും സ്ഥിതി
വിലയിരുത്തുന്നുണ്ട്. നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി
നഡ്ഡേ സംസ്ഥാനത്ത് ഇന്നും തുടരുകയാണ്.
മരണം വിതച്ചത് 'സൂര്യകാന്തി'
പരവൂര്‍: വെടിക്കെട്ട് അപകടങ്ങളില്‍ കനത്ത ദുരന്തങ്ങളിലൊന്നായി മാറിയിട്ടുള്ള പുറ്റിങ്ങല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭവത്തില്‍ മരണം വിതച്ചത് 'സൂര്യകാന്തി' എന്ന് വിളിപ്പേരുള്ള അമിട്ട്. കണ്ണിന് കുളിര്‍മ്മ നല്‍കി സൂര്യകാന്തിപാടം ഓര്‍മ്മിപ്പിച്ച് മഞ്ഞനിറം വാരി വിതറുന്ന അമിട്ട് പക്ഷേ ഞായറാഴ്‌ച പുലര്‍ച്ചെ വിതച്ചത് മരണം.
ശനിയാഴ്‌ച രാത്രി വളരെ വൈകി തുടങ്ങിയ വെടിക്കെട്ട് ഞായറാഴ്‌ച പുലര്‍ച്ചെ ക്‌ളൈമാക്‌സിലേക്ക് നീങ്ങുമ്പോള്‍ അമിട്ടുകള്‍ സൂക്ഷിച്ചിരുന്ന കമ്പപ്പുരയ്‌ക്ക് സമീപം അമിട്ടുകള്‍ നിറച്ച് ഒരു മിനിവാന്‍ പാര്‍ക്ക് ചെയ്‌തിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പകുതി പൊട്ടിവിരിഞ്ഞ സൂര്യകാന്തികളില്‍ ഒന്ന് ഇതിനുള്ളിലേക്ക് വീഴുകയും കമ്പപ്പുര പെട്ടെന്ന് തീപിടിച്ച് പൊട്ടിത്തകരുകയും കോണ്‍ക്രീറ്റ് എല്ലായിടത്തും ചിതറി വീഴുകയും ആയിരുന്നു.
വന്‍ സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് പടക്കങ്ങള്‍ ഓരോന്നായി പൊട്ടിയിരുന്നു. പൈപ്പിലാണ് സാധാരണഗതിയില്‍ പടക്കങ്ങള്‍ ലോഡ് ചെയ്‌തിരുന്നത്. പൊട്ടുമ്പോള്‍ അമിട്ടുകള്‍ ദിശമാറി പോകാതിരിക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. എന്നാല്‍ വെടിക്കെട്ട് അവസാന ഘട്ടത്തിലായിരുന്നതിനാല്‍ എല്ലാം തിടുക്കത്തിലായിരുന്നതിനാല്‍ പൈപ്പുകളില്‍ ഒന്ന് ചരിഞ്ഞുപോയിരുന്നെന്ന് സംഭവത്തില്‍ തലയില്‍ കോണ്‍ക്രീറ്റ് കഷ്‌ണം വന്നുവീണ് പരിക്കേറ്റ് ആശുപത്രിയിലായ ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
തുടക്കത്തില്‍ ഒരു വലിയ പ്രകാശവും പിന്നാലെ വന്‍ സ്‌ഫോടനശബ്‌ദവും മാത്രമാണ് ചിലരുടെ ഓര്‍മ്മ. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ അല്‍പ്പം സമയം തന്നെ വേണ്ടിവന്നു. തൊട്ടുപിന്നാലെ അലര്‍ച്ചയും രോദനവും ആള്‍ക്കാരുടെ ഓട്ടവും സഹായത്തിന് വേണ്ടിയുള്ള നിലവിളികളും ഉണ്ടായതോടെയാണ് സംഭവിച്ച ദുരന്തത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് എല്ലാവരും എത്തിയതെന്ന് മറ്റൊരാള്‍ പറയുന്നു.
മതിയായ ബാരിക്കേഡുകളുടെ അഭാവവും വെടിക്കെട്ട് തൊട്ടടുത്ത് കാണാന്‍ ചെറിയ സ്‌ഥലത്ത് ജനങ്ങള്‍ തിങ്ങിക്കൂടിയതും ദുരന്തത്തിന്റെ മുഖം കൂടുതല്‍ ഭീകരമാക്കി. വെടിക്കെട്ട് നടക്കുന്ന സ്‌ഥലത്തിന് തൊട്ടടുത്തായിട്ടും കമ്പപ്പുരയ്‌ക്ക് സമീപത്ത് നിന്നും ആള്‍ക്കാരെ നീക്കി നിര്‍ത്തുന്നതില്‍ ശ്രദ്ധ വെയ്‌ക്കാതിരുന്നതും കുഴപ്പമായി. കമ്പപ്പുരയ്‌ക്ക് പുറമേ ഉപക്ഷേത്രങ്ങള്‍ക്കും സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. ചില വീടുകളുടെ ഓടുകളും മേല്‍ക്കൂരകളും തകര്‍ന്നുവീണു.
വെടിക്കെട്ട് നടന്ന സ്‌ഥലത്തിന് തൊട്ടടുത്തുള്ള വീട്ടുകാര്‍ അപകടഭീതിയില്‍ പല തവണ ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും ക്ഷേത്രം ഭാരവാഹികള്‍ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല. എന്നതിന് പുറമേ ദേവീകോപം പറഞ്ഞ് ക്ഷേത്രം ഭാരവാഹികള്‍ ഈ വീട്ടുകാരെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്‌തിരുന്നു. കുടുംബങ്ങളില്‍ ചിലതിന് വീട് പുലര്‍ത്തിയിരുന്ന ഉറ്റവരെ നഷ്‌ടപ്പെട്ടതിനൊപ്പം കയറിക്കിടക്കാനുള്ള വീടുകളും ദുരന്തത്തില്‍ ഇല്ലാതായി.
വെടിക്കെട്ടിന് അനുമതി നല്‍കിയ ചാത്തന്നൂര്‍എസ്‌പി യുടെ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു
പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തില്‍
വെടിക്കെട്ടിനു അനുമതി നല്‍കാമെന്ന് കാണിച്ച് ചാത്തനൂര്‍ എസിപി കൊല്ലം സിറ്റി
കമ്മീഷണര്‍ക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ക്ഷേത്രത്തില്‍
വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കാമെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍
റിപ്പോര്‍ട്ട് നല്‍കിയത് ചാത്തനൂര്‍ അസി. സിറ്റി പോലീസ് കമ്മീഷണര്‍ എം.എസ്.
സന്തോഷിന്റെ ശുപാര്‍ശ പ്രകാരമാണെന്ന് തെളിയിക്കുന്നതാണ് കത്തെന്നാണ്
റിപ്പോര്‍ട്ട്.
ക്ഷേത്രത്തില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ കമ്പം
വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കരുതെന്ന് കഴിഞ്ഞ ആറാം തീയതി പോലീസ്
റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീടാണ് ചാത്തനൂര്‍ എസിപിയുടെ ശിപാര്‍ശ പ്രകാരം
പോലീസ് റിപ്പോര്‍ട്ട് തിരുത്തിയതെന്നാണ് ഇപ്പോള്‍ പുറത്തായ കത്തില്‍നിന്നു
അനുമാനിക്കാന്‍.
പോലീസ് റിപ്പോര്‍ട്ടില്‍ എങ്ങനെ മാറ്റം
വന്നെന്നതിനെക്കുറിച്ച് ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍ വിശദീകരണം ചോദിച്ചിട്ടുണ്
പോലീസിന്റെ അനാസ്ഥയെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍.
പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട്
ദുരന്തത്തിന് ഇടയാക്കിയത് പോലീസിന്റെ അനാസ്ഥയെന്ന് കൊല്ലം ജില്ലാ കളക്ടര്‍
എ.ഷൈനമോള്‍. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച കമ്പ വെടിക്കെട്ടിന് പോലീസ്
എങ്ങനെയാണ് അനുമതി നല്‍കിയത്. പോലീസിന്റെ മറുപടി ബാലിശമാണെന്നും ജില്ലാ കളക്‌ടറായ
തന്റെ നിര്‍ദേശം നടപ്പാക്കുന്നതില്‍ പോലീസ് കാണിച്ച അനാസ്ഥയാണ് അപകടത്തിലേക്ക്
നയിച്ചതെന്നും കളക്ടര്‍ എ.ഷൈനമോള്‍ പറഞ്ഞു.
ക്ഷേത്രത്തില്‍
സ്ഥലപരിമിതിയുള്ളതിനാല്‍ കമ്പം വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കരുതെന്ന്
പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതനുസരിച്ച് ക്ഷേത്രത്തില്‍ വെടിക്കെട്ട്
നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. രണ്‌ടുദിവസങ്ങള്‍ക്കുശേഷം
വെടിക്കെട്ട് നടത്താന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന് കാട്ടി പോലീസ്
മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കാര്യങ്ങളില്‍ എങ്ങനെ
വന്നെന്നറിയാത്തതിനാല്‍ നിരോധനവുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയായിരുന്നെന്നും കളക്‌ടര്‍ പറഞ്ഞു. പോലീസ് റിപ്പോര്‍ട്ടില്‍ എങ്ങനെ
മാറ്റം വന്നെന്നതിനെക്കുറിച്ച് വിശദീകരണം ചോദിച്ചിട്ടുണ്‌ടെന്നും എ.ഷൈനമോള്‍
പറഞ്ഞു.
ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനു ജില്ലാ ഭരണകൂടം അനുമതി
നല്‍കിയിരുന്നില്ല. പിന്നീട് വാക്കാലുള്ള അനുമതി ലഭിച്ചു എന്നു പറഞ്ഞാണ്
വെടിക്കെട്ട് നടത്തിയതെന്ന് പോലീസ് പറഞ്ഞിരുന്നു.
ശ്രീനാരയണഗുരുവിന്റെ പ്രതിമനിന്ന സ്ഥാനം മണ്‍തിട്ടയായി
പരവൂര്‍: വെടിക്കെട്ടപകടത്തില്‍ ക്ഷേത്രപരിസരത്തെയും സമീപ
പ്രദേശങ്ങളിലെയും നാനൂറോളം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ക്ഷേത്രപരിസരത്തെ
ഓടിട്ട വീടുകളുടെ മേല്‍ക്കൂരകള്‍ പൂര്‍ണമായും തകര്‍ന്നു.
കോണ്‍ക്രീറ്റ് വീടുകളുടെ സണ്‍ഷേഡുകളും പാരപ്പറ്റുകളും ഉഗ്രസ്‌ഫോടനത്തില്‍ തകര്‍ന്നു. നിരവധി വീടുകളുടെ ജനലുകള്‍ പൊട്ടിത്തകര്‍ന്നു. വീടുകളുടെ വാതിലുകളിലും ഭിത്തികളിലും വിള്ളല്‍ വീണു.
ക്ഷേത്രപരിസരത്തെ കോണ്‍ക്രീറ്റ് പാളി തെറിച്ച് കുറുമണ്‌ടല്‍ ഭാഗത്തെ രണ്‌ടു വീടുകളില്‍ പതിച്ചും കേടുപാടുണ്‌ടായി. ക്ഷേത്രത്തിനു സമീപത്തെ ഗുരുമന്ദിരവും പൂര്‍ണമായി തകര്‍ന്നു. ശ്രീനാരയണഗുരുവിന്റെ പ്രതിമനിന്ന സ്ഥാനം മണ്‍തിട്ടയായി മാറി.
ക്ഷേത്രവുമായി ബന്ധപ്പെട്ട കൊട്ടാരത്തിന്റെ കെട്ടിടത്തിനും വന്‍ കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രത്തിനും ഭാഗികമായ തകര്‍ച്ചയുണ്‌ട്. ക്ഷേത്ര കമ്മിറ്റി ഓഫീസിന്റെ ഗ്രില്ലുകളും ചില്ലുകളും തകര്‍ന്നു.
ക്ഷേത്രപരിസരത്തു താത്‌കാലികമായി നിര്‍മിച്ച അലങ്കാര ഗോപുരങ്ങളും സ്റ്റേജുകളുമെല്ലാം അഗ്നിക്കിരയായി. സ്‌ഫോടനത്തിന്റെ പ്രകമ്പനം അഞ്ച് കിലോമീറ്റര്‍ വരെ അനുഭവപ്പെട്ടതായാണ് അനുഭവസ്ഥര്‍ പറയുന്നത്.
സ്‌ഫോടനത്തെത്തുടര്‍ന്നു ക്ഷേത്രമുറ്റത്ത് എത്തിയ നാട്ടുകാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും കാണാനായത് കരള്‍പിളര്‍ക്കും കാഴ്‌ചകള്‍. മൂന്നു മിനിറ്റു നേരം ആകാശത്തെ ചുംബിച്ച അഗ്നിഗോളങ്ങള്‍ അമര്‍ന്നപ്പോഴായിരുന്നു അതിശക്തമായ കല്ലുവീഴ്‌ചയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
എല്ലാം മൂന്നു മിനിറ്റുകൊണ്‌ട് അവസാനിച്ചു. നിമിഷങ്ങള്‍ക്കകം വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. ക്ഷേത്രപരിസരത്ത് ഏര്‍പ്പെടുത്തിയ ബദല്‍ ലൈറ്റ് സംവിധാനങ്ങളും തകരാറിലായി. ഇരുട്ടില്‍ എങ്ങും നിലവിളികളും രോദനങ്ങളും. പ്രാണരക്ഷാര്‍ഥം പലരും ഓടുന്നു. ചിലര്‍ നിലത്തു വീണു. ക്ഷേത്രപരിസരം നിമിഷനേരംകൊണ്‌ടു ചോരച്ചാലായി.
ഓടിയെത്തിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. പലരും ജീവനുവേണ്‌ടി കേഴുന്നു. കൊണ്‌ടുപോകാന്‍ വാഹനങ്ങള്‍ കുറവ്.
ക്ഷേത്രപരിസരത്ത് ഉണ്‌ടായിരുന്ന ഓട്ടോറിക്ഷകളിലും ആംബുലന്‍സുകളിലും പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചു. വാഹനങ്ങളുടെ കുറവ് അനുഭവപ്പെട്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഇടപെട്ട് രണ്‌ടു സ്വകാര്യ ബസുകള്‍ ഉടന്‍ എത്തിച്ചത് അനുഗ്രഹമായി.
പിന്നീട് ജില്ലയിലെ വിവിധ ആശുപത്രികളില്‍നിന്ന് ആംബുലന്‍സുകള്‍ എത്തി. തുടര്‍ന്നങ്ങോട്ട് ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും പായുകയായിരുന്നു. രാവിലെ ആറോടെയാണ് ഇതവസാനിച്ചത്. അപകടഭീതിയില്‍ ആളുകള്‍ വാഹനങ്ങളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതു മൂലം റോഡുകളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
നേരം വെളുത്തപ്പോള്‍ ക്ഷേത്രപരിസരം പോരാട്ടം കഴിഞ്ഞ യുദ്ധക്കളത്തിനു സമാനമായിരുന്നു. മണ്ണിലെങ്ങും ചോരപ്പാടുകള്‍. ആയിരക്കണക്കിനു ചെരുപ്പുകള്‍ ചിതറിക്കിടക്കുന്നു. അവിടവിടെ ശരീരാവശിഷ്ടങ്ങള്‍. വസ്‌ത്രവും ബാഗും മൊബൈല്‍ ഫോണുകളുമൊക്കെ മൈതാനത്തു ചോരയില്‍ പുരണ്‌ടു കിടക്കുന്നു.
പോലീസും ഫയര്‍ഫോഴ്‌സും ഇതൊക്കെ ശേഖരിച്ച് ഉദ്യോഗസ്ഥര്‍ക്കു കൈമാറി. ബന്ധുക്കളെ കാണാനില്ലെന്നു കരഞ്ഞ് പലരും പോലീസിനു മുന്നിലെത്തി. എല്ലാവരെയും ആശ്വസിപ്പിച്ച് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്‌ത് ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സജീവമായിരുന്നു.
അപകടം നടന്ന സ്ഥലം രാവിലെ 11ഓടെ പോലീസ് വടം കെട്ടി തിരിച്ചു. ഇവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചില്ല. ഇതു പലപ്പോഴും പോലീസും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റത്തിനു കാരണമായി.
വന്‍ ജനപ്രവാഹം
അപകട വിവരം പുറത്തുവന്നയുടന്‍ പരവൂരിലേക്കു നിലയ്‌ക്കാത്ത ജനപ്രവാഹമായിരുന്നു. പുലര്‍ച്ചെ ആരംഭിച്ച ജനങ്ങളുടെ ഒഴുക്ക് രാത്രി വൈകിവരെ നീണ്‌ടു.
സാധാരണ പരവൂരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് പുറ്റിംഗല്‍ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി കുറെ നാളുകളായി നടന്നുവരുന്ന വെടിക്കെട്ട് ദര്‍ശിക്കാനാണ്. ആയിരക്കണക്കിന് ആള്‍ക്കാരാണ് വെടിക്കെട്ട് കാണാന്‍ അന്യജില്ലകളില്‍നിന്നുപോലും ഇവിടെയെത്തുന്നത്. ഇതിന്റെ എത്രയോ മടങ്ങ് ആളുകളാണ് ഇന്നലെ പരവൂരിലെ ദുരന്തഭൂമി കാണാനെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ ബുദ്ധിമുട്ടി.
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മിക്കവരും പരവൂരില്‍ എത്തി. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും ഉണ്‌ടായിരുന്നു. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കമുള്ളവരും പരവൂര്‍ സന്ദര്‍ശിച്ചു. പ്രമുഖരുടെ സന്ദര്‍ശനം പ്രമാണിച്ച് പോലീസ് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണന്‍, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്, നടനും സ്ഥാനാര്‍ഥിയുമായ മുകേഷ്, ഡോ. ശൂരനാട് രാജശേഖരന്‍, ഡോ.എ. യൂനുസ്‌കുഞ്ഞ്, ആനത്തലവട്ടം ആനന്ദന്‍, എം.വിജയകുമാര്‍, പി.കെ. ഗുരുദാസന്‍, പി. ഐഷാ പോറ്റി, എം.എ. ബേബി, കെ. പ്രകാശ്‌ബാബു, സി.വി. പദ്‌മരാജന്‍, ഒ. രാജഗോപാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങി രാഷ്‌ട്രീയരംഗത്തെ നിരവധി പ്രമുഖര്‍ പരവൂരില്‍ എത്തി.
അപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളും; തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന
പരവൂര്‍: ഇന്നലത്തെ വെടിക്കെട്ടപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളും മരിച്ചതായി സ്ഥിരീകരണം. എന്നാല്‍, ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന വേണ്‌ടിവരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
വെടിക്കെട്ട് വീക്ഷിക്കാന്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികളും ക്ഷേത്ര മൈതാനിയില്‍ എത്തിയിരുന്നതായി പോലീസ് പറയുന്നു. ഇവരില്‍ ആരെങ്കിലും അപകടത്തില്‍ പെടാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ഉത്സവസീസണിലെ കച്ചവടത്തിനായി നിരവധി ഉത്തരേന്ത്യന്‍ സംഘങ്ങളും കൊടിയേറ്റ് ദിവസം മുതല്‍ ഇവിടെ തമ്പടിച്ചിരുന്നു. എന്നാല്‍, ഇവരില്‍ ആരെയെങ്കിലും കാണാതായെന്ന പരാതിയുമായി ആരും പോലീസിനെ സമീപിച്ചിട്ടില്ല. പരവൂരിന്റെ വിവിധ പ്രദേശങ്ങളിലായി നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്‌ട്.
അനൗണ്‍സ്‌മെന്റുമായി പോലീസ്
അപകടത്തില്‍ മരിച്ച പലരെയും തിരിച്ചറിയാന്‍ കഴിയാതെ വന്നപ്പോള്‍ പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. വെടിക്കെട്ട് വീക്ഷിക്കാന്‍ എത്തിയവരില്‍ ആരെങ്കിലും മരിച്ചതായി വിവരം ലഭിച്ചാലോ ആരെയെങ്കിലും കാണാതായതായി സൂചന ലഭിച്ചാലോ ഉടന്‍ സ്റ്റേഷനില്‍ ബന്ധപ്പെടണം എന്നായിരുന്നു പോലീസിന്റെ അഭ്യര്‍ഥന.
ഇതിനായി സ്റ്റേഷനില്‍ കൂടുതല്‍ സംവിധാനങ്ങളും പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. ഫോണ്‍: 0474-2512344, 9497987032, 9497980200.
അറുപതാണ്‌ട് മുമ്പും ദുരന്തം വിതച്ച് അപകടം
പരവൂര്‍: പുറ്റിംഗല്‍ ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി അറുപതാണ്‌ട് മുമ്പും വെടിക്കെട്ടപകടം നടന്നിട്ടുണ്‌ട്. അന്നു മത്സരക്കമ്പമാണ് അരങ്ങേറിയത്.
വെടിക്കെട്ടിന് ഇന്നത്തേതു പോലുള്ള സംവിധാനങ്ങള്‍ ഇല്ലായിരുന്നു. കമുക്‌കൊണ്‌ടുണ്‌ടാക്കിയ തത്‌കാലിക കലായക്കോട്ട തകര്‍ന്നാണ് അപകടം ഉണ്‌ടായത്. തീപിടിത്തത്തില്‍ നൂറിലധികം പേര്‍ മരണപ്പെട്ടതായി പഴയ തലമുറക്കാര്‍ പറയുന്നത്.
1955-യിരുന്നു സംഭവം. നിരവധി പ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കമ്പക്കാരന്‍ ബാലന്‍പിള്ളയുടെ കലായമാണ് തകര്‍ന്നത്. ഇതേത്തുടര്‍ന്ന് കുറേ വര്‍ഷം വെടിക്കെട്ട് നിര്‍ത്തിവച്ചെങ്കിലും 1966 മുതല്‍ പുനരാരംഭിക്കുകയായിരുന്നു.
കേരളത്തെ നടുക്കിയ ഏറ്റവും വലിയ വെടിക്കെട്ടപകടം
തിരുവനന്തപുരം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്‌ടായത് കേരളം കണ്‌ടതില്‍വച്ച് ഏറ്റവും വലിയ വെടിക്കെട്ടപകടം. ഇതിനു മുമ്പ് 1952ല്‍ ശബരിമലയിലുണ്‌ടായ അപകടമാണ് ഇതിനുമുമ്പ് ഏറ്റവുമധികം പേര്‍ മരിച്ച ദുരന്തം. 68 പേര്‍ക്കായിരുന്നു അന്നു ജീവന്‍ നഷ്ടപ്പെട്ടത്. കേരളം കണ്‌ട പ്രധാന വെടിക്കെട്ട് അപകടങ്ങള്‍ ഇവയാണ്:
1952 ജനുവരി 14: ശബരിമല ക്ഷേത്രത്തില്‍ കരിമരുന്നു സ്‌ഫോടനം. 68 പേര്‍ മരിച്ചു.
1978 ഏപ്രില്‍ 20: തൃശൂര്‍ പൂരം വെടിക്കെട്ടില്‍ കുഴിയമിട്ട് ആള്‍ക്കൂട്ടത്തില്‍ പതിച്ച് എട്ടുപേര്‍ മരിച്ചു.
1984 ജനുവരി 8: തൃശൂര്‍ കണ്‌ടശാംകടവ് പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ചു ചന്തയില്‍ നടന്ന വെടിക്കെട്ടില്‍ അപകടം. മരണം 20.
1987: തൃശൂര്‍ വേലൂര്‍ വെള്ളാറ്റണ്‌ടൂര്‍ കുട്ടമ്മല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം. 20 പേര്‍ മരിച്ചു.
1987: തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ വെടിക്കെട്ടു കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ക്കിടയിലേക്കു ട്രെയിന്‍ ഇടിച്ചുകയറി 27 പേര്‍ മരിച്ചു.
1988: തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നു പുരയ്‌ക്കു തീപിടിച്ച് അപകടം. മരണം 10.
1990 മാര്‍ച്ച് 23: കൊല്ലം മലനട പോരുവഴി പെരുവിരുത്തി ക്ഷേത്രത്തില്‍ വെടിക്കെട്ട് ഷെഡില്‍ ദുരന്തം. 26 പേര്‍ മരിച്ചു.
1997 നവംബര്‍ 16: തൃശൂര്‍ ചിയ്യാരത്തു പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ആറു പേര്‍ മരിച്ചു.
1998 ഫെബ്രുവരി 20: കുന്നംകുളം പഴഞ്ഞി അരുവായിപ്പാടത്ത് പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. നാലു മരണം.
1998 ഏപ്രില്‍ 16: പാലക്കാട് കഞ്ചിക്കോട്ട് വെടിക്കോപ്പ് നിര്‍മാണശാലയില്‍ സ്‌ഫോടനം. 13 മരണം.
1999: പാലക്കാട് ആളൂരില്‍ താലപ്പൊലി ഉത്സവത്തിനിടെ വെടിക്കെട്ടപകടം. മരണം എട്ട്.
2004 ജനുവരി 27: മലപ്പുറം എടപ്പാള്‍ ചേകന്നൂരില്‍ വെടിമരുന്നുശാലയില്‍ സ്‌ഫോടനം. മൂന്നു മരണം.
2006: തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ടു സാമഗ്രികള്‍ സൂക്ഷിപ്പു സ്ഥലത്തു പൊട്ടിത്തെറിച്ചു. ഏഴു മരണം.
2007 മാര്‍ച്ച് 31: മലപ്പുറം വളാഞ്ചേരി എടയൂര്‍ പുല്ലന്‍പറമ്പില്‍ വെടിക്കെട്ടുനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ഏഴു പേര്‍ മരിച്ചു.
2007 ഏപ്രില്‍ അഞ്ച്: കോഴിക്കോട് മിഠായിത്തെരുവിനോടു ചേര്‍ന്ന പടക്കക്കടയില്‍ സ്‌ഫോടനം, അഗ്നിബാധ. മരണം എട്ട്.
2008 ഫെബ്രുവരി 20: കൊച്ചി മരട് കൊട്ടാരം ഭഗവതിക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടം. മൂന്നു മരണം.
2009 ഫെബ്രുവരി 26: പാലക്കാട് തൃത്താല പണ്‌ടാരക്കണ്‌ടില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ഏഴു മരണം.
2009 നവംബര്‍ 11: പാലക്കാട് അരീക്കരയ്‌ക്കടുത്തു പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം. മൂന്നു മരണം.
2010 ഓഗസ്റ്റ് 4: ആലപ്പുഴ ഹരിപ്പാട്ട് അനധികൃത പടക്കനിര്‍മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി. നാലു മരണം.
2011 ഫെബ്രുവരി 1: ഒറ്റപ്പാലം മാന്നനൂരിനടുത്ത് ത്രാങ്ങലില്‍ അനധികൃത പടക്കനിര്‍മാണ ശാലയ്‌ക്കു തീപിടിച്ച് 13 മരണം.
2011 ഡിസംബര്‍ 28: അത്താണിയില്‍ പടക്കനിര്‍മാണശാല കത്തി ഉടമയും അഞ്ചു തൊഴിലാളികളും മരിച്ചു.
2013 ജനുവരി 20: കൊല്ലം പത്തനാപുരത്തു പടക്കനിര്‍മാണശാലയില്‍ തീപിടിത്തം. മൂന്നു മരണം.
2013 മാര്‍ച്ച് 2: പാലക്കാട് പന്നിയംകുറിശി കുളങ്കുന്നത്ത് പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. ഏഴു മരണം.
2014 നവംബര്‍ 19: ചേര്‍ത്തലയില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. രണ്‌ടു മരണം.
2015 ഫെബ്രുവരി 7: തിരുവനന്തപുരം പാലോട് പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം. മരണം രണ്‌ട്.
കണ്‍ട്രോള്‍ റൂം നമ്പരുകള്‍
വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരെക്കുറിച്ചോ കാണാതായവരെക്കുറിച്ചോ വിവരം ലഭിച്ചാല്‍ അറിയിക്കേണ്‌ട കണ്‍ട്രോള്‍ റൂം നമ്പരുകള്‍.
തിരുവനന്തപുരം - 0471 2528300
കൊല്ലം - 0474 2794002
ടോള്‍ ഫ്രീ നമ്പര്‍ - 1077

ക്ഷേത്രമുറ്റത്തു
കരള്‍പിളര്‍ക്കും കാഴ്‌ച

SNC MARSHALS RESOURCES FOR KOLLAM TRAGEDY
A major fire was reported at the Puttingal Devi Temple in Kollam in the early hours of Sunday, 10 Apr 16 following which the Southern Naval Command at Kochi pressed into action medical team along with equipment and materials using ships and aircraft.
Six Aircraft (Two Dornier fixed wing aircraft, two ALH helicopters and two Chetak helicopters) and three IN ships namely Kabra, Kalpeni and Sunayna were earmarked for the requirement. Two ALH with a nine member medical team along with three doctors, paramedics, supplies and equipment was rushed to the scene at 1130 hrs. The helicopters landed at the Ashramam Ground, Kollam at 1200 hrs. One Dornier aircraft from Kochi was positioned at AF Stn Trivandrum since noon. The rest of aircraft were stand by at Kochi foe any emergent need.
IN ships Sunayna, Kabra and Kalpeni were sailed immediately from Kochi with 200 KGs of medical supplies and medical team. INS Kabra and Kalpeni reached alongside Kollam jetty at 1600 hrs while INS Sunayna is off Kollam awaiting instructions as per situation. The medical supplies have been handed over to the local administration. Ships have kept blood donors ready to meet emerging requirements of Blood.
A relief camp has been set up at Kollam to co-ordinate all relief activities by the Navy, which was visited by the Hon’ble CM of Kerala.
Regular contact is being maintained with state officials. Ships as well as medical teams have been directed to remain at Kollam for rendering assistance.
സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്‌ണന്റെ പേഴ്‌സണല്‍ സ്‌റ്റാഫ്
നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കൊല്ലം കലക്‌ടറും കമ്മിഷണറും അനുമതി നിഷേധിച്ചപ്പോള്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്‌ണന്റെ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗം ഇടപെട്ട് ലോക്കല്‍ പോലീസില്‍ നിന്നു അനുമതി നേടിയെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി തലത്തില്‍ അന്വേഷണമാരംഭിച്ചു.
മത്സര കമ്പമായതിനാലും ടണ്‍ കണക്കിനു സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിക്കാവുന്നതിനാലും അനുമതി നല്‍കാനാവില്ലെന്നു കലക്‌ടര്‍ എ. ഷൈനാമോളും കമ്മിഷണര്‍ പി. പ്രകാശും വ്യക്‌തമാക്കിയപ്പോള്‍ ആചാരവെടിക്കെട്ടുമാത്രമേ നടത്തുന്നുള്ളൂവെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പേഴ്‌സണല്‍ സ്‌റ്റാഫ് അംഗത്തിന്റെ ഇടപെടല്‍. കൊല്ലം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും (എ.ഡി.എം), ചാത്തന്നൂര്‍ പോലീസ് അസിസ്‌റ്റന്റ് കമ്മീഷണറു(എ.സി.പി)മാണ് നിയമപ്രകാരം വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. മത്സര കമ്പമായതിനാല്‍ എ.ഡി.എം. നേരത്തെതന്നെ അനുമതി നിഷേധിച്ചു. തുടര്‍ന്ന് സംഘാടകസമിതിയുടെ നേതൃത്വം ഏറ്റെടുത്ത് പേഴ്‌സണല്‍ സ്‌റ്റാഫ് അംഗം കമ്മിഷണര്‍ പ്രകാശിനെ സമീപിക്കുകയായിരുന്നു. അനുമതി നല്‍കാന്‍ ചുമതലയുള്ള എ.സി.പിയുടെ ശിപാര്‍ശയില്ലാതെ ഇക്കാര്യത്തിലൊന്നും തനിക്ക് ചെയ്യാനാവില്ലെന്ന് കമ്മിഷണര്‍ വ്യക്‌തമാക്കി. മാത്രമല്ല മത്സര കമ്പം നടത്തിയാല്‍ ജയിലില്‍ പോകേണ്ടിവരുമെന്നും കമ്മിഷണര്‍ മുന്നറിയിപ്പു നല്‍കി.
സംഭവത്തിന്റെ ഗുരുതരാവസ്‌ഥ മനസിലാക്കിയ എ.സി.പി, മുകളില്‍ നിന്നു നിര്‍ദേശം ലഭിച്ചാല്‍ അനുമതി നല്‍കാമെന്ന് അറിയിച്ചു. ദുരന്തത്തിന്റെ തലേ ദിവസംവരെ അനുമതിക്കുവേണ്ടി പേഴ്‌സണല്‍ സ്‌റ്റാഫ് അംഗം കിണഞ്ഞു ശ്രമിക്കുകയും ആഭ്യന്തര മന്ത്രിയുടെ ഓഫീസിനെ സമീപിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗം, വെടിക്കെട്ടിന് അനുമതി നല്‍കിയില്ലെങ്കില്‍ യു.ഡി.എഫ്. സ്‌ഥാനാര്‍ഥികള്‍ക്കു തെരഞ്ഞെടുപ്പില്‍ വോട്ടു കിട്ടില്ലെന്നു ധരിപ്പിച്ചു. എന്നാല്‍, ആഭ്യന്തര വകുപ്പ് ഇടപെട്ടാല്‍ മാത്രമേ പ്രശ്‌നത്തിനു പരിഹാരം കാണാനാവൂവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗത്തിനോടു പറഞ്ഞു. പിന്നീട് ലോക്കല്‍ പോലീസിലെ ചിലരുമായി നടത്തിയ രഹസ്യ ചര്‍ച്ചകളുടെ ഭാഗമായി ആചാരപ്രകാരമുള്ള വെടികെട്ട് നടത്താന്‍ അനുമതി നേടിയെടുക്കുകയായിരുന്നു.
പക്ഷേ, ഇതു ലംഘിച്ചു മത്സര കമ്പം തന്നെയാണ് നടത്തിയത്. രണ്ടു സംഘങ്ങളാണ് മത്സരം നടത്തിയത്. മത്സര കമ്പത്തിന് അനുമതി നല്‍കാന്‍ ഒത്താശ ചെയ്‌ത ഡിവൈ.എസ്.പി. അടക്കമുള്ള പത്തുപേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ