കൊച്ചി.
കേരള ഫുട്‌ബോളിനു പ്രൊഫഷണല്‍
മുഖം നല്‍കുന്നതിനു ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കര്‍മ്മ പദ്ധതികള്‍
തയ്യാറാക്കുന്നു.
19നു കൊച്ചിയില്‍ എത്തിയ നാലംഗ സംഘം നാളെ മടങ്ങും. കഴിഞ്ഞ
ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍, കളിക്കാര്‍, കേരള ഫുട്‌ബോള്‍
അസോസിയേഷന്‍ ഭാരവാഹികള്‍, ക്ലബ് ഒഫീഷ്യലുകള്‍,റഫ്‌്‌റീസ് അസോസിയേഷന്‍,മാധ്യ
പ്രവര്‍ത്തകര്‍ തുടങ്ങിയ ഫുട്‌ബോളുമായി ബന്ധപ്പെട്ട വിവിധ തലത്തിലുളളവരുമായി
ഏതൊക്കെ മേഖലകളിലാണ് മാറ്റം വരുത്തേണ്ടതെന്നു സംഘം വിശദമായി
ചര്‍ച്ചചെയ്‌തു.
ഫിഫ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ഷാജി പ്രഭാകരന്‍, ടെക്‌നിക്കല്‍
ഡെവലപ്പ്‌മെന്റ് ഓഫീസര്‍ വിന്‍സെന്റ് സുബ്രഹ്മണ്യന്‍,എഐഎഫ്‌എഫ് ടെക്‌നിക്കല്‍
ഡയറക്ടര്‍ സ്‌കോട്ട് ഒ ഡോണല്‍, ഐ ലീഗ് സി.ഇ.ഒ സുനന്ദോ ദാര്‍ എന്നിവരാണ്
സംഘത്തിലുള്ളത്. .
കേരള ഫുട്‌ബോളിന്റെ ഭാവിയും പുരോഗതിയും സംഘം വിലയിരുത്തി.
ഫുട്‌ബോളിന്റെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമാത്തി ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍
നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയതാണ് നാലംഗ സംഘം.
അണ്ടര്‍- 17
ലോകകപ്പിനു ആതിഥേയത്വം വഹിക്കാനുള്ള നഗരങ്ങളുടെ പട്ടികയില്‍ വരുന്ന കൊച്ചിയില്‍
അതിന്റെ ഭാഗമായി കൂടെയായിരുന്നു സന്ദര്‍ശനം. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ സംബനധിച്ചു രണ്ടുവര്‍ഷം
മുന്‍പു തന്നെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രാജ്യത്തെ ഏഴു
സംസ്ഥാനങ്ങളിലാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫുട്‌ബോള്‍ വികസനങ്ങളുടെ
ഭാഗമായുള്ള പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന തലത്തില്‍ താഴെ തട്ട് മുതല്‍
ഫുട്‌ബോളിന്റെ നിലവാരം ഉയര്‍്‌ത്തുവാനുള്ള പദ്ധതികളാണ്
തയ്യാറാക്കുന്നത്.
നാലംഗ സംഘം കഴിഞ്ഞയാഴ്‌ച ബംഗാളിലാണ് ആദ്യ സന്ദര്‍ശനം
നടത്തിയത്. കൊച്ചിയില്‍ നിന്നും ഇന്ന്‌് മുംബൈയിലേക്കു തിരിക്കും. തുടര്‍ന്നു
ഗോവ,ഡല്‍ഹി അസാം,മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളും സംഘം സന്ദര്‍ശിക്കും. ഓഗസ്‌റ്റ്
14നു പര്യടനം പൂര്‍ത്തിയാക്കി ഏഴും സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ചു വിവരങ്ങള്‍
എഎഫ്‌എഫിനു കൈമാറും.
തുടര്‍ന്നു ഓരോ സംസഥാനങ്ങളും സ്വീകരിക്കേണ്ട അടിയന്തര
പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അതാത് ഫെഡറേഷനുകളെ
ധരിപ്പിക്കും. ഫിഫയുടെ നേരിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഈ
നിര്‍ദ്ദേശങ്ങള്‍ പടിപടിയായി കെഎഫ്‌എ അടക്കമുള്ള സംസ്ഥാന ഫുട്‌ബോള്‍
അസോസിയേഷനുകള്‍ക്കു പാലിക്കേണ്ടിവരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ