കൊച്ചി
കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് കൊച്ചി നഗരസഭ നടപ്പാക്കുന്ന സോളാര്‍ സിറ്റി പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറായി. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മാസ്റ്റര്‍ പ്ലാനിന്റെ കോപ്പി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫൊര്‍ ലോക്കല്‍ എന്‍വിയോണ്മെന്റല്‍ ഇനിഷ്യേറ്റീവ്‌സിന്റെ (ഐസിഎല്‍ഇഐ) ഡെപ}ട്ടി ഡയറക്‌റ്റര്‍ സുനന്ദന്‍ തിവാരിയില്‍ നി�ം മേയര്‍ ടോണി ചമ്മണി ഏറ്റുവാങ്ങി. ചടങ്ങില്‍ കൊച്ചി നഗരസഭനഗരാസൂത്രണ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍, ഐസിഎല്‍ഇഐ പ്രതിനിഥികളായ ആശിശ് വര്‍മ, സൗമ്യ ചതുര്‍വേദുള, ബെദോശ്രുതി സാധുഖാന്‍ എന്നിവര്‍ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാറിന്റെ മിനിസ്‌ട്രി ഒഫ് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി നേതൃത്വം നല്‍കുന്ന സുപ്രധാന പദ്ധതികളില്‍ ഒന്നാണ് സോളാര്‍ സിറ്റി പദ്ധതി. ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 60 ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാണ് കൊച്ചി. നഗരസഭക്ക് വേണ്ടി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫൊര്‍ ലോക്കല്‍ എന്‍വിയോണ്മെന്റല്‍ ഇനിഷ്യേറ്റീവ്‌സാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.
സോളാര്‍ സിറ്റിയുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആദ്യ ഘട്ടമെന്ന നിലയില്‍ 50 ലക്ഷം രൂപയാണ് കൊച്ചി നഗരത്തിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചത്.
19,42,000 രൂപ സോളാര്‍ സിറ്റി പദ്ധതി നടത്തിപ്പിന്റെ സംസ്ഥാന തല നോഡല്‍ ഏജന്‍സിയായ അനര്‍ട്ട് വഴി കൊച്ചി നഗരസഭക്ക്‌് അനുവദിച്ചിട്ടുണ്ട്.
സോളാര്‍ സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചി സോളാര്‍ സിറ്റി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പുരോഗമിക്കുകയായിരുന്നു. നിരവധി വിലയിരുത്തലുകള്‍ക്കും, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും, യോഗങ്ങള്‍ക്കും, കൂടിയാലോചനങ്ങള്‍�ം ശേഷമാണ് 2015 ജനുവരിയില്‍ കരട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. പ്രസ്‌തുത കരട് മാസ്റ്റര്‍ പ്ലാന്‍ പ്രധാനപ്പെട്ട എല്ലാ സ്റ്റേക്‌ഹോള്‍ഡേഴ്‌സിന്റെ മുന്നില്‍ അവതരിപ്പിക്കുകയും മുഴുവന്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയും കൊണ്ടാണ് മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്.
മാസ്റ്റര്‍ പ്ലാന്‍ ഉടനടി തന്നെ കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിക്കുകയും ആവശ്യമായ അംഗീകാരങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തന തലത്തില്‍ എത്തിക്കുകയും ചെയ്യുമെന്ന് നഗരസഭ അറിയിച്ചു. കൊച്ചി നഗരത്തിന്റെ ഊര്‍ജോപയോഗത്തിന്റെ സ്ഥിതി, ഊര്‍ജോപയോഗത്തിന്റെ രീതി, വൈദ്യുതി ഉപയോഗം, ഇന്ധനോപയോഗം, ഭാവിയിലെ ഊര്‍ജത്തിന്റെ ആവശ്യകത, റിന്യൂവബിള്‍ എനര്‍ജി സ്‌റ്റാറ്റര്‍ജീസ്, എനര്‍ജി എഫിഷന്‍സി സ്റ്റാറ്റര്‍ജിസ്, ഫിനാന്‍ഷ്യല്‍ ഔട്ട്‌ലൈന്‍ എന്നിവയടങ്ങിയ ശാസ്‌ത്രീയവും ബൃഹത്തുമായ മാസ്റ്റര്‍ പ്ലാനാണ് കൊച്ചിക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ