കൊച്ചി
ആട്ടിന്‍ തോലണിഞ്ഞ ചെന്നായ എന്ന പേരില്‍ പുത്തിറക്കിയ പുസ്‌തകം മതവിദ്വേഷം പ്രചരിപ്പിക്കുന്നതായി ആരോപണം.
വിശുദ്ധ ബൈബിളിലെ വാക്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌ത് യേശുക്രിസ്‌തുവിനെയുംു ദൈവത്തേയും അതിനിശിതമായും നികൃഷ്ടമായും വിമര്‍ശിക്കുന്നതായാണ് ആരോപണം. പുസ്‌തകം പ്രചരിപ്പിക്കുന്നതിലൂടജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി അരക്ഷിതാവസ്ഥ ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണെന്നും തുറവൂര്‍ സ്വദേശി തോമസ് നാലാംപുരയ്‌ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .
േ്രയശുിക്രിസ്‌തുവിനെ സത്താനായി വിശേഷിപ്പിക്കുന്ന ഈ പുസ്‌തകം രചിച്ചിരിക്കുന്നത് ടെറ്റസ് ലിയോ എന്നയാളുടെ പേരിലാണ് . പുസ്‌തകത്തിന്റെ പ്രസാധകരായി ഐഡന്റിറ്റി പബ്ലിക്കേഷന്‍സ് എന്ന വ്യാജപേരാണ് നല്‍കിയിരിക്കുന്നത്. പശ്ചിമ കൊച്ചിയിലെ പള്ളികളില്‍ രാത്രികാലങ്ങളിലാണ് പുസ്‌തകം കൊണ്ടു ചെന്ന് ഇടുന്നതെത്രെ. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി ദേവാലയങ്ങളില്‍ ഈ പുസ്‌തകത്തിന്റെ കോപ്പികള്‍ കൊണ്ടുചെന്നിട്ടതായും തോമസ് പറഞ്ഞു
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ആഭ്യന്തര മന്ത്രിക്കും പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും ഇതുവരെ പുസ്‌തകം നിരോധിക്കുവാനോ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയും എടുക്കുവാനും തയ്യാറായിട്ടില്ലെന്നു പരാതിക്കാരന്‍ പറഞ്ഞു.
്‌പുസ്‌തകത്തിന്റെ പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല മുന്‍സിഫ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അനുവദിക്കാത്ത സാഹചര്യത്തില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തിരിക്കുകയാണെന്നും പരാതിക്കാരന്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ