2015, മാർച്ച് 7, ശനിയാഴ്‌ച

വീട്‌ പണയത്തിനു നല്‍കിയ ഏഴ്‌ലക്ഷം രൂപ ഉടമതട്ടിയെടുത്തു


കൊച്ചി: വീട്‌ പണയം ലഭിക്കാന്‍ നല്‍കിയ ഏഴ്‌ലക്ഷം രൂപ മടക്കി നല്‍കാന്‍ ഉടമ വിസമ്മതിക്കുന്നതായി വീട്ടമ്മയുടെ പരാതി. തേവര ചാണിയമുറി വിനോദിന്‌ എതിരെയാണ്‌ മട്ടാഞ്ചേരി സ്വദേശിനി എച്ച്‌ തന്‍വീര്‍ പരാതിയുമായി രംഗത്ത്‌ എത്തിയത്‌. പണം മടക്കി ലഭിച്ചില്ലെങ്കില്‍ താനും മൂന്ന്‌ പെണ്‍മക്കളും വുദ്ധമാതാവും ജീവനൊടുക്കേണ്ടി വരുമെന്ന്‌ തന്‍വീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുടുംബ വിഹിതമായും മറ്റും ലഭിച്ച ഏഴ്‌ ലക്ഷം രൂപ വിനോദിന്‌ നല്‍കിയ ശേഷം അയാളുടെ ഉടമസ്ഥതയിലുള്ള വീട്‌ പണയത്തിന്‌ എടുത്തിരുന്നതായി തന്‍വീര്‍ പറഞ്ഞു. 2013 ഡിസംബര്‍ 5ന്‌ പതിനൊന്ന്‌ മാസത്തെ വാടക കാലാവധി കണക്കാക്കിയായിരുന്നു കാര്‍ ഉറപ്പിച്ചിരുന്നത്‌. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ പണം മടക്കി ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ വിനോദ്‌ തയ്യാറായില്ലെന്നും വീട്ടമ്മ പറഞ്ഞു. പണം മടക്കി ചോദിച്ച തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായും കള്ളക്കേസില്‍ കുടുക്കിയതായും ഇവര്‍ കുറ്റപ്പെടുത്തി. തേവര പോലിസ്‌ സ്‌റ്റേഷനിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയെങ്കിലും സാമ്പത്തിക ഇടപാടായതിനാല്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന്‌ ഇവര്‍ പറയുന്നു. സ്വകാര്യ സ്ഥാപനത്തില്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്‌ത്‌ വരുന്ന തനിക്ക്‌ കേസ്‌ നടത്താനുള്ള സ്ഥിതി ഇല്ലെന്ന്‌ ഇവര്‍ പറഞ്ഞു. പത്താം തരത്തിലും പ്ലസ്‌ ടുവിനും എഞ്ചിനിയറിങിനും പഠിക്കുന്ന മൂന്ന്‌ പെണ്‍മക്കളും വുദ്ധമാതാവും അടങ്ങുന്ന കുടുംബം പോറ്റാന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ കോടതി കയറുന്ന കാര്യം തനിക്ക്‌ ആലോചിക്കാന്‍ പോലും കഴിയില്ലെന്നും രണ്‍വീണ്‍ വ്യക്തമാക്കുന്നു. താന്‍ നല്‍കിയ പണം കരാര്‍ പ്രകാരം മടക്കി നല്‍കാത്ത കെട്ടിട ഉടമയ്‌ക്ക്‌ എതിരെ പോലിസ്‌ നടപടി സ്വീകരിക്കണമെന്നാണ്‌ ഇവരുടെ ആവശ്യം. രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ വിഷയത്തില്‍ ഇടപെടണമെന്നും വീട്ടമ്മ ആവശ്യപ്പെട്ടു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ