2014, ജൂലൈ 8, ചൊവ്വാഴ്ച

രാഹുല്‍ ഗാന്ധിയെ തമാശക്കാരന്‍ എന്നു മാത്രം വിശേഷിപ്പിച്ചു - ടി.എച്ച്‌ മുസ്‌തഫ


കൊച്ചി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡ്‌ന്റും യൂത്ത്‌ കോണ്‍ഗ്രസ്‌ ചെയര്‍പേഴ്‌സനുമായ രാഹുല്‍ ഗാന്ധിയെ താന്‍ ജോക്കര്‍ എന്നുവിളിച്ചില്ലെന്നു മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ടി.എച്ച്‌ മുസ്‌തഫ.,
രാഹുലിനെ തമാശക്കാരന്‍ എന്നു മാത്രമെ വിശേഷിപ്പിച്ചിട്ടുള്ളു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കിയതായ വാര്‍ത്ത പത്രങ്ങളില്‍ മാത്രമെ വായിച്ചിട്ടുള്ളു. ഇതേക്കുറിച്ചു അന്വേഷമിച്ചു തീരുമാനമെടുക്കും എന്നും വാര്‍ത്താ മാധ്യമങ്ങളില്‍ ഇതോടൊപ്പം കണ്ടിരുന്നുവെങ്കിലും ഇതുവരെ തന്റെ അടുത്ത്‌ അന്വേഷണത്തിനായി ആരും വന്നിട്ടില്ലെന്നും ടി.എച്ച്‌ മുസ്‌തഫ പറഞ്ഞു.
തനിക്കെതിരെ കേരളത്തില്‍ നിന്നും ആരും പരാതി പറഞ്ഞിട്ടുണ്ടെന്നു കരുതുന്നില്ല. ഹൈക്കമാന്‍ഡ്‌ ആണ്‌ രംഗത്തുവന്നതെന്നും മുസ്‌തഫ സൂചിപ്പിച്ചു.തന്നെ പുറത്താക്കിയാല്‍ പാര്‍ട്ടി നന്നാകുമെങ്കില്‍ അതിനു സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്ന്‌്‌ താന്‍ പറഞ്ഞതിനെ പിന്നീട്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ അടക്കം പലരും ശരിവെച്ചു. ദ്വഗ്വിജയ്‌സിംഗ്‌ അടക്കമുള്ളവര്‍ പോലും ഇക്കാര്യം ചര്‍ച്ചചെയ്യുന്നതിനും കാരണമായി. പാര്‍ട്ടി പുനഃസംഘടന മെമ്പര്‍ഷിപ്പ്‌ കാര്യക്ഷമാക്കുക, പാര്‍ട്ടി തിരഞ്ഞെടുപ്പ്‌ എന്നീ കാര്യങ്ങളില്‍ താന്‍ വ്യക്തമാക്കിയ അഭിപ്രായങ്ങളാണ്‌ പിന്നീ്‌ട്‌ ഏ.കെ ആന്റണി പറഞ്ഞതെന്നും മുസ്‌തഫ പറഞ്ഞു.
പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണം വിരപ്പ മൊയ്‌ലിയും ചിദംബരവും ആണെന്നു മുസ്‌തഫ കുറ്റപ്പെടുത്തി കുടില്‍ മുതല്‍ കൊട്ടാരം വരെ എല്ലാവരും ആശ്രയിക്കുന്ന പാചക വാതകത്തിനു നാലിരട്ടിയായി വിലകൂട്ടിയതാണ്‌ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്‌ തിരിച്ചടിയായതെന്നും മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ടി.എച്ച മുസ്‌തഫ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ