കൊച്ചി
നഗരത്തിലെ സ്വകാര്യ ബസുകളുടേയും ഓട്ടോറിക്ഷകളുടേയും നേതൃത്വം അറിയപ്പെടുന്ന ക്രിമിനലുകള്‍ക്കും പോലീസിലെ തന്നെ ചില വമ്പന്മാര്‍ക്കുമാണെന്നു ബസ് തൊഴിലാളി യൂണിയന്‍ നേതാക്കള്‍.
ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ രാവിലെ ആറിനു തുടങ്ങും
റെന്റ് എ കാര്‍ പോലെയാണ് ലേലം വിളി. ഒരു ദിവസത്തെ ട്രിപ്പ് വാങ്ങും ഇതിനുവേണ്ടിവരുന്ന തുക ആദ്യം തന്നെ നിശ്ചയിക്കും. ബസ് ഉടമകളായ ക്രിമിനകളും പോലീസുകാരും ആണ് ബിനാമികളെ നിര്‍ത്തി ലേലം ചെയ്യിക്കുന്നത്. ജീവനക്കാരെയും അവര്‍ തന്നെ സപ്ലൈ ചെയ്യും.
മുടി നീട്ടിവളര്‍ത്തി വായില്‍ ഹാന്‍സ് പോലുള്ള ലഹരിയുണ്ടാക്കുന്ന പുകയില ഉല്‍പ്പന്നങ്ങളും ചവച്ചു രാവിലെ തന്നെ ഈ ഗൂണ്ടാ സംഘം ആലുവ സ്റ്റാന്‍ഡില്‍ തമ്പ് അടിച്ചിട്ടുണ്ടാകും. സാധാരണ ബസ് ജീവനക്കാരെയും ഇവരെയും കണ്ടാല്‍ പകല്‍ പോലെ വ്യക്തമാണ്. എന്നാലും പോലീസ് ഒന്നും ഇടപെടാറില്ലെന്നു ബസ് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
ബസില്‍ കയറുന്ന സ്‌ത്രീകളെയും വിദ്യാര്‍ഥികളെയും അപമാനിക്കല്‍ , മുന്നില്‍ ചെന്നുപെടുന്ന ടൂവീലറുകാരെ ഭയപ്പെടുത്തുക, മറ്റുള്ള ബസുകളുമായി മത്സര ഓട്ടം നടത്തുക എന്നിവയാണ് ഇവരുടെ ലീലാവിലാസങ്ങള്‍. പോലീസിലെ ചില വമ്പന്മാരുടെ ബസുകള്‍ ആയതിനാല്‍ നടുറോഡില്‍ നടക്കുന്ന ഈ അക്രമങ്ങളെ ട്രാഫിക് പോലീസുകാരും കണ്ടില്ലെന്നു നടക്കും.
പോലീസിന്റെ ആശിര്‍വാദത്തോടെ വിലസുന്ന ഇത്തരം ഗൂണ്ടകള്‍ മാനവും മര്യാദയ്‌ക്കും നടക്കുന്ന ബാക്കിയുള്ള തൊഴിലാളികള്‍ക്കു കൂടി മാനക്കേട് ഉണ്ടാക്കുകയാണെന്നു എഐടിയുസി യൂണിയന്റെ നേതാവ് ജോയി ജോസഫ് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ