കൊച്ചി
ഓണാഘോഷത്തോടനുബന്ധിച്ച് ഊര്‍മ്മിള ഉണ്ണീസ് ഇന്റര്‍ നാഷണല്‍ കള്‍ചറല്‍ അക്കാദമിയും ഇന്ത്യന്‍ ട്രേഡ് ഫെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് മോഹന കേരളം ദേശീയ നൃത്തോത്സവം സംഘടിപ്പിക്കും.
സെപ്‌തംബര്‍ 10,11 തീയതികളിലായി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന നൃത്തോത്സവത്തില്‍ ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള 50ഓളം കലാകാരന്മാര്‍ അണിനിരക്കും. ഭരതാട്യം, കുച്ചിപ്പുഡി, ഓഡീസ്, കഥക് ,കഥകളി എന്നീ നൃത്തരൂപങ്ങളായിരിക്കും അവതരിപ്പിക്കുക.
പങ്കെടുക്കുന്ന കലാകാരികള്‍ക്ക് ലാസ്യമോഹിനി എന്ന പദവിയും കലാകാരന്മാര്‍ക്ക് നാട്യപ്രവീണ്‍ എന്ന പദവിയും നല്‍കി ആദരിക്കും.
ഭാരതീയ നൃത്തകലകള്‍ പ്രചരിപ്പിക്കുക ,യുവതലമുറയെ കലയുടെ ആസ്വാദനത്തിലേക്കു ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നു വാര്‍ത്താ സമ്മേളനത്തില്‍ കള്‍ച്ചറല്‍ അക്കാദമി ഡയറക്ടര്‍ ഊര്‍മ്മിള ഉണ്ണി, ചീഫ് എക്‌സിക്യൂട്ടീവ് എന്‍.ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ