കൊച്ചി
മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം ചുവര്‍ ചിത്രങ്ങളിലൂടെ പങ്ക് വെച്ച് സരണ്‍സ് ഗുരുവായൂര്‍ ചുവര്‍ ചിത്രകലയുടെ വര്‍ത്തമാന സാധ്യതകളിലേക്കു കണ്‍തുറപ്പിക്കുന്ന 60 ലധികം ചുവര്‍ ചിത്രങ്ങളാണ് ചിത്രകലാ ആധ്യാപകനായ സരണ്‍സും ശിഷ്യന്മാരും ചേര്‍ന്ന് കൊച്ചി ഡര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ അവതരിപ്പിക്കുന്നു.
എല്ലാ ശക്തികളും പരബ്രഹ്മത്തിലേക്ക് എന്ന സന്ദേശം സരണ്‍സ് ഒരുക്കുന്ന ചിത്രമാണ് പരബ്രഹ്മം. എല്ലാ മതങ്ങളുടേയും ഗ്രന്ഥങ്ങളും ജപമാലകളും സൂക്തങ്ങളും ദേവീ വിഗ്രഹത്തിലേക്ക് ആവാഹിച്ച് എല്ലാ മതങ്ങളും ഒന്നാണെന്ന ആശയം കൊണ്ടുവരാന്‍ ശ്രമിക്കുന്നു
ശ്രീകൃഷ്‌ണലീല പ്രമേയമാക്കി വരച്ച ചുവര്‍ ചിത്രങ്ങള്‍ക്കൊപ്പം മക്കയുംമദീനിയും അന്ത്യത്താഴവും തോമാസ്ലീഹയും വിശുദ്ധ അ്‌ല്‍ഫോണസ അമ്മയും എല്ലാം സരണ്‍സിന്റെ കരവിരുതില്‍ മനോഹര ചിത്രങ്ങളായി. എട്ടടി നീളവും അഞ്ചടി ഉയരത്തിലും തീര്‍ത്ത ഗജേന്ദ്രമോക്ഷവും ശിവപ്രദോക്ഷ നൃത്തവുമാണ് പ്രധാന ആകര്‍ഷണം. ആറടി നീളവും നാലടി വീതിയും വരുന്ന അനന്തശയനവും വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
ചുമര്‍ ചിത്രകലയെ നെഞ്ചോട് ചേര്‍ക്കുന്ന സരണ്‍സും ഒന്‍പത് പെണ്‍കുട്ടികള്‍ അടക്കം 26 ശിഷ്യന്മാരും മൂന്നു മാസം കൊണ്ടു തീര്‍ത്ത 60 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഗുരുവായൂര്‍ മേഴ്‌സി കോളേജില്‍ നാലുമാസം എടുത്ത ക്യാമ്പില്‍ വെച്ചു വരച്ചതാണീ ചിത്രങ്ങളെല്ലാം..ചുമര്‍ ചിത്രങ്ങള്‍ക്കു പേരുകേട്ട മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലും സരണ്‍സിന്റെ ചിത്രങ്ങള്‍ വര്‍ണോന്മീലനം എന്ന പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിലൂടെ വര്‍ണങ്ങളും വരകളും ഒരുക്കുന്ന മഴവില്ലിന്റെ മാസ്‌മരികതയിലേക്ക്‌് നയിക്കുന്നു. ചുവര്‍ ചിത്രകലയുടെ വര്‍ത്തമാന സാധ്യതയിലേക്ക് അനുവാചകരെ കണ്‍തുറപ്പിക്കുന്ന വര്‍ണാന്മീലനം പഴമയില്‍ പുതുമ, പുതുമയില്‍ പഴമയും കൈവിടാതെയുള്ള വര്‍ണ പരിണാമത്തിലേക്ക് രൂപപൊലിമയിലേക്ക് തുടര്‍ക്കാഴ്‌ചയുമായി ഒരു നിറച്ചാര്‍ത്ത്‌് കൂടിയായിമാറുന്നു. ചിത്രകലയിലെ അനന്തസാധ്യതിയിലേക്ക് കണ്‍തുറക്കുന്ന ഉന്മീലനം കൂടിയായി ഈ പ്രദര്‍ശനത്തെ കാണേണ്ടതുണ്ടെന്ന് സരണ്‍സും ശിഷ്യന്മാരും പറയുന്നു.
ഈ ചിത്രങ്ങളെല്ലാം ആരുടേയും സ്വന്തമെന്നു പറയാനാവില്ല. കൂട്ടായ്‌മയുടെ ചിത്രങ്ങളാണ് ഇവയെല്ലാം..സരണ്‍സ്‌് സ്‌കെച്ച് ചെയ്‌തുകൊടുത്ത ചിത്രങ്ങളിലാണ് ശിഷ്യരുടെ നിറച്ചാര്‍ത്ത്. തീര്‍ത്തും മ്യൂറല്‍ അല്ലാതെയുള്ള മൂന്നു ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
പ്രദര്‍ശനത്തിനോടൊപ്പം വില്‍പ്പനയും ഉദ്ദേശിക്കുന്നു. ഒരു ലക്ഷം രൂപ വരുന്ന ഗജേന്ദ്ര മോക്ഷമാണ് ഇതില്‍ ഒന്നാമന്‍. ചെറിയ ചിത്രങ്ങള്‍ക്ക് അയ്യായിരം രൂപ. ഗുരുവായൂര്‍ കോട്ടപ്പടി കറുപ്പു-ലക്ഷ്‌മി ദമ്പതിമാരുടെ മകനായ സരണ്‍സ് തൃശൂരിലെ ഇന്ത്യന്‍ ആര്‍ട്‌സ് അക്കാദമിയിലെ അനിമേഷന്‍ വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ