കൊച്ചി
നഗരത്തിി
ല്‍ അസുഖംബാധിച്ച കന്നുകാലികളെ
കൊന്നൊടുക്കി ഇറച്ചി വില്‍്‌ക്കുന്നു
നഗരത്തിലെ വിവിധ മാര്‍ക്കററുകളില്‍
വില്‍ക്കുന്ന ഇറച്ചിയുടെ ഗുണനിലവാരം പരിശോധിക്കാറേ ഇല്ല. ചമ്പക്കര മാര്‍ക്കറ്റില്‍
നിന്നും കുളമ്പുരോഗം ബാധിച്ച അറവ് മാടുകളെ പിടികൂടി. ദേഹം മുഴുവനും പഴുത്ത് വൃണം
ഒലിപ്പിക്കുന്നനിലയിലായിരുന്നു ഇവ.
രോഗമൂലം അവശരായ ഈ കന്നുകാലികളെ നാട്ടുകാരുടെ
പ്രതിഷേധത്തെ തുട്രര്‍ന്നു സമീപത്തെ പറമ്പിലേക്കു മാറ്റി.
ഇതിനിടെ തഞ്ചാവൂരില്‍
നിന്നും അനധികൃതായി കന്നുകാലികളെ എത്തിച്ച വാഹനം പിടികൂടി. 58 കന്നുകാലികളെയാണ്
ലോറിയില്‍ കുത്തിനിറച്ചു കൊണ്ടുവന്നത്. ഇതില്‍ പകുതിയിലേറെയും
മൃതാവസ്ഥയിലായിരുന്നു. ആറ് കന്നുകാലികളെ കയറ്റാവുന്ന വാഹനത്തിലാണ് 59 എണ്ണത്തെ
കുത്തിനിറച്ചത്. കലൂരില്‍ എത്തിയപ്പോള്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡും കെ ഫോര്‍
പ്രാണ അസോസിയേഷനും ചേര്‍ന്നു വാഹനം പിടികൂടുകയായിരുന്നു.
കൊച്ചിയില്‍ എത്തുന്ന
കന്നുകാലികളില്‍ നല്ലൊരു പങ്കും അസുഖം ബാധിച്ചതാണ്. എന്നാല്‍ ഇവ പരിശോധിക്കനുള്ള
സംവിധാനം ഇല്ല. പരിശോധിച്ചു സീല്‍ ചെയ്‌തുമാത്രമെ വില്‍പ്പനയ്‌ക്കു വെക്കാന്‍
പാടുള്ളു എന്ന ചട്ടം നഗരത്തിലെ മിക്ക മാര്‍ക്കറ്റുകളിലും ഉണ്ടാകാറില്ല. അതേപോലെ
അനധികൃത മാട്ടിറച്ചി വില്‍പ്പന കേന്ദ്രങ്ങളും നഗരത്തിനകത്തും സമീപ
പ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്നു ഇവ നിയന്ത്രിക്കാനും അധികൃതര്‍ക്കു
കഴിയുന്നില്ല
നഗരസഭയുടെ അംഗീകാരമുള്ള അറവ്‌ശാലകളിലാണ് കന്നുകാലികളെ കശാപ്പ്
ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ രാത്രി 12 മണിക്കും വെളുപ്പിനും
ഇടയ്‌ക്കാണ് കന്നുകാലികളുടെ കശാപ്പ് നടത്തുന്നത്. ഈ സമയത്ത് പരിശോധന നടത്താന്‍
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്താറില്ല. അതുകൊണ്ടു തന്നെ ഈ അനധികൃത കശാപ്പ്
അധികൃതര്‍ കണ്ടെില്ലെന്നു നടിക്കുകയാണ്.
അടുത്തിടെയാണ് സുനാമി ഇറച്ചി എന്ന
പേരില്‍ മോശമായ ഇറച്ചി നഗരത്തില്‍ നിന്നും പിടികൂടിയത്. ഇടക്കൊച്ചിയിലെ ചെമ്മീന്‍
സംസ്‌കരണ ശാലയില്‍ നിന്നും ആയിരം കിലോഗ്രാം ഇറച്ചിയാണ് സെപ്‌തംബര് മാസം ഏഴിന്
ആരോഗ്യവിഭാഗം പിടികൂടിയത്
ഈ ഞെട്ടിക്കുന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍
ഇറച്ചി വ്യാപാര കേന്ദ്രങ്ങളില്‍ പോലീസിന്റെ സഹായത്തോടെ വ്യാപകമായ പരിശോധനയ്‌ക്കു
ആരോഗ്യവകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു .എന്നാല്‍ പോലീസിന്റെ നിസഹരണം
മൂലംപരിശോധന ഉപേക്ഷിക്കേണ്ടി വന്നു.
സുനാമി ഇറച്ചി മറ്റു സംസ്ഥാനങ്ങളില്‍
നിന്നും ശേഖരിച്ചു ഹോട്ടലുകള്‍ക്കു വിതരണം ചെയ്യാന്‍ കൊച്ചിയിലെത്തിച്ച പള്ളുരുത്തി
ആനക്കുഴി കുഞ്ഞിക്കോയ മൂന്നു ദിവസം പോലീസിന്റെ മുന്നിലുണ്ടായിരുന്നു.ഇാളെ
പിടികൂടാന്‍ പോലീസ് ശ്രമിച്ചില്ല. പ്‌ിന്നീട് മുങ്ങിയ ഇയാള്‍ ഒരാഴ്‌ചക്കു ശേഷം
ഉപാധികളോടെ കോടതിയ്‌ക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു.
നഗരത്തിലെ പല
ഹോട്ടലുകള്‍ക്കും ഇയാളാണ് ഇറച്ചി സപ്ലൈ ചെയ്‌തിരുന്നത്.ഇറച്ചിയുടെ പഴക്കം
അറിയാതിരിക്കാന് രാസപദാര്‍ഥങ്ങള്‍ തളിക്കാറുണ്ടായിരുന്നു..എന്നാല്‍ ഇതുവരെ
രാസപദാര്‍ഥങങളുടെ അളവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കെമിക്കല്‍ ലാബ്
അധികൃതരുടെ നിസഹരണം തെളിവ് ഫലത്തില്‍
ഇല്ലാതാക്കിയിരിക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ