2013, ഡിസംബർ 3, ചൊവ്വാഴ്ച

കൊച്ചി സിറ്റി ഗ്യാസ്‌ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതി.


2014 ഫെബ്രുവരിയേില്‍ ടന്‍ഡറുകള്‍ വിളിക്കും.ആദ്യ ഘട്ടത്തില്‍ 20.000 വീടുകളില്‍

sകാച്ചി: 
പാചക ആവശ്യത്തിനുള്ള പകൃതി വാതകം പൈപ്പുകളിലൂടെ നേരിട്ടു വീടുകളില്‍ എത്തിക്കുന്ന കൊച്ചി സിറ്റി ഗ്യാസ്‌ പദ്ധതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതി. വീടുകളിലും ഹോട്ടലുകളിലും പാചകത്തിനു പ്രകൃതി വാതകം എത്തിക്കുന്നതാണ്‌ പദ്ധതി. കേന്ദ്ര പെട്രോളിയം പകൃതി വാതക മന്ത്രാലയമാണ്‌ അനുമതി നല്‍കിയത്‌.
2014 ഫെബ്രുവരിയേില്‍ ഇതിനു ആവശ്യമായ ടെന്‍ഡറുകള്‍ വിളിക്കും. ഛീഫ്‌ സെക്രട്ടറി ഇ.കെ ഭരത്‌ ഭൂഷണും ഗെയിലിന്റെ അധികൃതരും ആണ്‌ ഇക്കാര്യം അറിയിച്ചത്‌. 45 ദിവസത്തിനകം ടെന്‍ഡര്‍ വിളിക്കും. അതിനശേഷം ആറു മാസത്തിനകം പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കും.
ആദ്യ ഘട്ടത്തില്‍ 20.000 വീടുകളിലും ഫ്‌ളാറ്റുകളിലും ഹോട്ടലുകളിലും പാചകത്തിനായി എല്‍എന്‍ജി എത്തിക്കാനാകും. 24 മണിക്കൂറും പ്രകൃതി വാതകം വിതരണം ചെയ്യാനാകും എന്നതാണ്‌ സവിശേഷത..വിലയുടെ കാര്യത്തിലും ദ്രവീകൃത പെട്രോളിയം വാതകത്തിനേക്കാള്‍ വിലകുറവാണെന്നതാണ്‌ ഏറ്റവും ആകര്‍ഷണീയം.
എറണാകുളം ജില്ലയിലാണ്‌ പദ്ധതി നടപ്പിലാക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഘടം ഘട്ടമായി നടപ്പാക്കാനാണ്‌ ഗെയിലും സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നത്‌.
നിരവധി വര്‍ഷങ്ങളായി പദ്ധതി ഷെല്‍ഫിലായിരുന്നു. ഇപ്പോള്‍ നടക്കുമെന്ന കാര്യം ഏകദേശം ഉറപ്പായി. . പുതുവൈപ്പ്‌ എല്‍എന്‍ജി ടെര്‍മിനല്‍ പ്രവര്‌ത്തനക്ഷമമായ സാഹചര്യത്തിലാണ്‌ സിറ്റി ഗ്യാസ പദ്ധതിയ്‌ക്ക്‌ വേഗത കൂടിയത്‌.
എറണാകുളം ജില്ലയില്‍ സിറ്റി ഗ്യാസ്‌ വിതരണ ശൃംഖല വികസിപ്പിക്കുന്നതിനായി പെട്രോളിയം ആന്റ്‌ നാച്യുറല്‍ ഗ്യാസ്‌ റഗുലേറ്ററി ബോര്‍ഡ്‌ (പിഎന്‍ജിആര്‍ബി)യാണ്‌ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്‌. രണ്ടു വര്‍ഷം മുന്‍പും ടെന്‍ഡര്‍ ക്ഷണിച്ചിരുന്നുവെങ്കിലും ആരം മുന്നോട്ടു വന്നിരുന്നില്ല.
5000 കോടിയിലേറെയാണ്‌ ഇതിനു ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. പദ്ധതി വിജയകരമായാല്‍ ജില്ലയിലെ 10 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു പ്രയോജനം ലഭിക്കും. കൊച്ചി നഗരത്തില്‍ മാത്രമാണ്‌ ആദ്യ ഘട്ടം നടപ്പാക്കുക.ഇതിനു മാത്രം 500 കോടി രൂപയെങ്കിലും ചെലവ്‌ വരും.
നിലവില്‍ വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി യേക്കാള്‍ സുരക്ഷിതമാണ്‌ പ്രകൃതി വാതകം.ഇന്ധന ക്ഷമതയ്‌ക്കു പുറമെ പൊട്ടിത്തെറി സാധ്യതയും കുറവ്യ പൈപ്പുകളിലൂടെ എത്തിക്കുനതിനാല്‍ പിഎന്‍ജി (പൈപ്പ്‌ഡ്‌ നാച്വറല്‍ ഗ്യാസ്‌ )എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.
സിറ്റിഗ്യാസ്‌ പദ്ധതിയ്‌ക്കായി പൈപ്പുകള്‍ സ്ഥാപിക്കുമ്പോള്‍ വാഹനങ്ങള്‍ക്കായി സിഎന്‍ജിയും (കംപ്രസഡ്‌ നാച്വറല്‍ ഗ്യാസ്‌) വ്യവസായ ആവശ്യങ്ങള്‍ക്കായി ആര്‍എല്‍എന്‍ജിയും വിതരണം ചെയ്യാന്‍ കഴിയും.
അതേസമയം ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകം ഉപയോഗിച്ചു സിറ്റി ഗ്യാസ പദ്ധതി നടപ്പിലാക്കുന്നത്‌ സാമ്പത്തികമായി പ്രായോഗികമാകുമോയെന്നു ഉറപ്പില്ല. 19 ഡോളറാണ്‌ ഒരു മില്യണ്‍ മെട്രിക്‌ ബ്രിട്ടീഷ്‌ തെര്‍മന്‍ യൂണിറ്റ്‌ എല്‍എന്‍ജിയുടെ വില. എന്നാല്‍ അഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന്‌ അഞ്ചു ഡോളര്‌ മാത്രമാണ്‌ വില. എന്നാല്‍ ഈ വാതകം ലഭ്യമാകണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമകി വേണ്ടിയിരുന്നു , ഈ അനുമതിയാണ്‌ ഇന്നലെ ലഭിച്ചിരിക്കുന്നത്‌,. ഇതോടെ പദ്ധതി നടപ്പാക്കാനാകും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ