2013, നവംബർ 13, ബുധനാഴ്‌ച

രാജകുമാരിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്‌ചകള്‍ ഉണ്ടായതായി ആരോപണം.




കൊച്ചി
ആലവയില്‍ ബ്രിട്ടീഷ്‌ രാജകുമാരിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്‌ചകള്‍ ഉണ്ടായതായി ആരോപണം.

ബ്രീട്ടീഷ്‌ ഹൈക്കമ്മീഷന്റെ സുരക്ഷാ ചുമതല വഹിക്കുന്ന കിറ്റി കാക്ലി പോലീസില്‍ ഇതു സംബന്ധിച്ചു പരാതി നല്‍കി. വിഐപികള്‍ക്കായി പ്രത്യേക പാസുകള്‍ അനുവദിച്ചിരുന്നുവെങ്കിലും എന്നാല്‍ പാസില്ലാത്തവരും രാജകുമാരിയോടൊപ്പം അകത്തുകയറിയാതായി പരാതിയുണ്ട്‌. ചടങ്ങുകള്‍ ആളുകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതും ബ്രിട്ടീഷ്‌ സുരക്ഷാ ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചു. രാജകുമാരിയുടെ സുരക്ഷയ്‌ക്ക്‌ ഭീഷണിയായി നിലയുറപ്പിച്ച ആള്‍ക്കൂട്ടം രാജകുമാരിക്കൊപ്പം വന്ന ഉദ്യോഗസ്ഥന്മാരെ അങ്കലാപ്പിലാക്കി.
കാമിലയുടെ സന്ദര്‍ശനത്തിനു ദിവസങ്ങള്‍ക്കു മുന്‍പ്‌ തന്നെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡ്രസ്‌ റിഹേഴ്‌സലും നടത്തിയിരുന്‌#ു.
മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും പ്രവേശനം കര്‍ശനമായിരുന്നു ഇതാണ്‌ അനധികൃത സന്ദര്‍ശകരുടെതള്ളിക്കയറ്റ്‌ത്തോടെ അലങ്കോലമായത്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ