2013, നവംബർ 13, ബുധനാഴ്‌ച

ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിന്റെ ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചു.




കൊച്ചി
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിന്റെ ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചു.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ടിക്കറ്റ്‌ വില്‍പ്പനം ഉദ്‌ഘാടനം ചെയ്‌തു. ജിസിഡിഎ ചെയര്‍മാന്‍ എന്‌.വേണുഗോപാല്‍ ആദ്യ ടിക്കറ്റ്‌ ഭീമ ജുവല്‍സ്‌ മാനേജിങ്ങ്‌ ഡയറക്‌ടര്‍ ബിന്ദു മാധവിനു നല്‍കി. ജില്ലാ കലക്‌ടര്‍ പി.ഐ ഷെയ്‌ഖ്‌ പരീത്‌ ,കെസിഎ പ്രസിഡന്റ്‌ ടി.സി മാത്യു, സെക്രട്ടറി അനന്തനാരായണന്‍ ഫെഡറല്‍ ബാങ്ക്‌ ജനറല്‍ മാനേജര്‍ കെ.ഐ വര്‍ഗീസ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ വഴി ഇതിനകം 12 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ വില്‍പന നടത്തിയതായി ടി.സി മാത്യു പറഞ്ഞു. മുഴുവനായും വില്‍ക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനു മുന്‍പ്‌ 1998ല്‍ മുഴുവനും ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.
ഇത്തവണ ഇത്തവണയും ടിക്കറ്റുകളില്‍ നിന്നും നഗരസഭയ്‌ക്കു വിനോദ നികുതിയായി മുഴുവന്‍ തുകയും ലഭിക്കും. നേരത്തെ വിനോദ നികുതിയില്‍ ഇളവ്‌ നല്‍കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി മുന്‍ നിര്‍ത്തി കെസിഎ ഇളവ്‌ വേണ്ടെന്നു വെക്കുയായിരുന്നു. വരുന്ന ഐപിഎല്‍ സീസണിനു കൊച്ചി വേദിയാകുകയാണെങ്കില്‍ ഇളവ്‌ സംബന്ധിച്ച്‌ കൗണ്‍സിലുമായി ആലോചിച്ച്‌ അനുകൂല നിലപാട്‌ സ്വീകരിക്കുമെന്നു മേയര്‍ ടോണി ചമ്മിണി പറഞ്ഞു.
എറണാകുളം ജില്ലയ്‌ക്കു പുറത്തുള്ള ഫെഡറല്‍ ബാങ്ക്‌ ശാഖകളില്‍ ശനിയാഴ്‌ച ഉച്ചവരെ ടിക്കറ്റുകള്‍ ലഭിക്കും. ഞായറാഴ്‌ച ലുലു മാളിലുള്ള ഫെഡറല്‍ ബാങ്ക്‌ ശാഖയിലും ടിക്കറ്റ്‌ വില്‍പ്പന ഉണ്ടായിരിക്കും. ഈ മാസം 18 മുതല്‍ 20 വരെ ഫെഡറല്‍ ബാങ്കിന്റെ പാലാരിവട്ടം ശാഖയിലും ടിക്കറ്റ്‌ ലഭ്യമാണ്‌. ഇതിനു പുറമെ കലൂര്‍ സ്റ്റേഡിയത്തില്‍ തുറന്നിട്ടുള്ള കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ ലഭിക്കും.
ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ 19 വരെ ലഭിക്കും. ഫെഡറല്‍ ബാങ്കിന്റെ സംസ്ഥാനത്തെ വിവിധ ശാഖകള്‍ വഴിയും ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചു.
ടിക്കറ്റ്‌ നിരക്കുകള്‍ ഃ എസി ബോക്‌സ്‌ -3000രൂപ, വാന്റേജ്‌ ചെയര്‍ -2000 രൂപ, പ്രിമിയം ചെയര്‍ -1000 രൂപ, ഓര്‍ഡിനറി ചെയര്‍ 500 രൂപ, ഗ്യാലറി -200 രൂപ. ഓണ്‍ലൈന്‍ വഴി ഈ മാസം ഒന്നു മുതലാണ്‌ വില്‍പ്പന ആരംഭിച്ചത്‌. ഓണ്‍ലൈന്‍ ടിക്കറ്റ്‌ വാങ്ങുന്നതിനു തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടതാണ്‌. ഒരു ഐഡിയില്‍ അഞ്ച്‌ ടിക്കറ്റുകള്‍ ലഭിക്കും. ടിക്കറ്റുകള്‍ ബുക്കുചെയ്യുമ്പോള്‍ ലഭികകുന്ന കണ്‍ഫര്‍മേഷന്‍ സ്‌ളിപ്പികള്‍ പ്രിന്റെടുത്ത്‌ സൂക്ഷിക്കണം. ഈ സ്‌ളിപ്പുകള്‍ ഫെഡറല്‍ ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ എത്തി യാര്‍ഥടിക്കറ്റുകളായി മാറ്റി വാങ്ങാം.
ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിന്റെ
ടിക്കറ്റ്‌ വില്‍പ്പന ആരംഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ