2013, നവംബർ 9, ശനിയാഴ്‌ച

വനിതാ വാര്‍ഡനെ മര്‍ദ്ദിച്ച സംഭവം ഒരാഴ്‌ച പിന്നിടുമ്പോഴും അന്വേഷണം ഊര്‍ജിതം പ്രതിയെ തേടി ബാംഗ്ലൂരിലേക്കും

കൊച്ചി
കലൂര്‍ - കടവന്ത്ര റൂട്ടില്‍ കതൃക്കടവ്‌ ജംഗ്‌ഷനില്‍ വനിതാ ട്രാഫിക്‌ വാര്‍ഡനെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌ത സംഭവത്തിലെ പ്രതിയെ പിടികൂടാന്‍ പോലീസ്‌ ബാംഗ്ലൂരിലേക്ക്‌. നേരത്തെ പ്രതി വിനോഷ്‌ വര്‍ഗീസ്‌ മംഗലാപുരത്തേക്ക്‌ കടന്നതായി സംശയം ഉണ്ടായിരുന്നു.
അതേസമയം കള്ള സാക്ഷികളെ നിരത്തി പ്രതിയെ രക്ഷിക്കാനാണ്‌ പോലീസ്‌ ശ്രമിക്കുന്നതെന്ന്‌ മര്‍ദ്ദനത്തിനു ഇരയായ വനിതാ ട്രാഫിക്‌ വാര്‍ഡന്‍ ഡി.പത്മിനി ആരോപിച്ചു. ഇതിനിടെ പോലീസിന്റെ അലംഭാവത്തിനിടെ പ്രതി സെഷന്‍സ്‌ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷയും സമര്‍പ്പിച്ചു.
്‌ അറസ്റ്റ്‌ വൈകിച്ച്‌ പ്രതിക്ക്‌ രക്ഷപ്പെടാന്‍ പോലീസ്‌ അവസരമൊരുക്കുന്നുവെന്ന്‌ പത്മിനി ആരോപിച്ചു തനിക്കെതിരെ കള്ളസാക്ഷികളെ ഹാജരാക്കാനും ശ്രമം നടക്കുന്നതായി പത്മിനി പറഞ്ഞു. സാക്ഷിയുടെ മൊഴിയിലാണ്‌ കേസ്‌ എടുക്കുന്നതെങ്കില്‍ കേസ്‌ നിലനില്‍ക്കില്ലെന്നും ,പണവും പിടിപാടുമുള്ളവര്‍ക്ക്‌ ഇതെല്ലാം സാധിക്കുമെന്നും പത്മിനി പറഞ്ഞു. സംഭവം കണ്ടു നിന്നവര്‍ ഏറെയുണ്ടായിട്ടം സംഭവം കണ്ടതായി പറയുന്ന ഒരാള്‍ മാത്രമാണ്‌ പ്രതിക്ക്‌ അനുകൂലമായി മൊഴി നല്‍കിയത്‌. പോലീസില്‍ വിശ്വാസം നഷ്‌ടപ്പെട്ടതായി പത്മിനി പറഞ്ഞു. പോലീസില്‍ ജോലി ചെയ്യുന്നില്ലെങ്കിലും പോലീസ്‌ സേനയെ സഹായിക്കുന്ന തനിക്ക്‌ പോലും നീതി തരുന്നില്ലെങ്കില്‍ വളരെയേറെ സങ്കടമുണ്ടെന്നും പത്മിനി പറഞ്ഞു.
നെട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്മിനിയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എറണാകുളം ടൗണ്‍ നോര്‍ത്ത്‌ എസ്‌ഐ മുഹമ്മദ്‌ നിസാറിന്റെ നേതൃത്തവത്തിലുള്ള പോലീസ്‌ സംഘമാണ്‌ മൊഴിയെടുത്തത്‌. .സംഭവത്തിലെ ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവറുടെ മൊഴിയും എടുക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.
കഴിഞ്ഞ രണ്ടാംതിയതി കതൃക്കടവ്‌ പാലത്തിനു സമീപമാണ്‌ സംഭവം. ഇടപ്പള്ളി ട്രാഫിക്‌ സ്റ്റേഷനിലെ ട്രാഫിക്‌ വാര്‍ഡനായ പത്മിനിയെ നടുറോഡില്‍വെച്ചു മര്‍ദ്ദിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്നുമാണ്‌ കേസ്‌. എന്നാല്‍ കേസ്‌ വ്യാജമായി കെട്ടിച്ചമച്ചതാണെന്നു പ്രതി വിനോഷ്‌ വര്‍ഗീസിന്റെ ഭാര്യ സ്റ്റെഫി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. അതേപോലെ സംഭവം രാഷ്‌ട്രീയവല്‍ക്കരിക്കാനും പ്രതിയുടെ ഭാര്യ വിഫല ശ്രമം നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ