കൊച്ചികൊച്ചി നഗരസഭ കടുത്ത സാമ്പത്തിക
പ്രതിസന്ധി നേരിടുമ്പോള്‍ മേയറും കൗണ്‍സിലര്‍മാരും തുടര്‍ച്ചയായി വിദേശ യാത്രകള്‍
ഉള്‍പ്പെടെ നടത്തി ലക്ഷങ്ങള്‍ ചെലവഴിക്കുന്നു. പഠന യാത്രകളുടെ പേരിലുള്ള സുഖവാസ
യാത്രകള്‍ക്ക് പ്രതിപക്ഷ കൗണ്‍സിലര്‍മാരെയും ഒപ്പം കൂട്ടുന്നതിനാല്‍ വിഷയം
കൗണ്‍സില്‍ യോഗങ്ങളില്‍പോലും ഉയരുന്നില്ല.
മാലിന്യ സംസ്‌കരണം ഉള്‍പ്പെടെ
പഠിക്കാനെന്ന പേരിലാണ് കൊച്ചി നഗരസഭാ മേയറും കൗണ്‍സിലര്‍മാരും വിദേശ യാത്രകള്‍
നടത്തുന്നത്. പ്രതിപക്ഷ കൗണ്‍സിലര്‍ എം.അനില്‍കുമാറിനെയും വിദ്യാഭ്യാസ
സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ .ത്യാഗരാജനെയും കൂട്ടി മേയര്‍ ടോണി
ചമ്മിണി റഷ്യ ,ദുബായി യാത്രകള്‍ നടത്തിയതിന് അഞ്ച് ലക്ഷത്തോളം രൂപ ചെലവായതായി
ചൂണ്ടിക്കാണിക്കപ്പെടുന്നു. പിന്നീട് മേയറും ഭാര്യയും കൗണ്‍സിലര്‍ ബ്ലെസി ജോസഫും കോര്‍പ്പറേഷന്‍ ചെലവില്‍ ഇറ്റലിയിലേക്ക് പറന്നു . ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ 38 കൗണ്‍സിലര്‍മാര്‍ ഡല്‍ഹിയില്‍ പഠനയാത്രയ്‌ക്കു പോയതും അഞ്ച് ലക്ഷം രൂപ ചെലവഴിച്ച്. ഇതിനുള്ള പണം ചില കരാറുകാര്‍ നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഡല്‍ഹിയില്‍ പഠന യാത്രയ്‌കു പോയ കൗണ്‍സിലര്‍മാര്‍ പ്രധാനമായും പഠിച്ചത് താജ്‌ഹാളിന്റെ ഭംഗിയായിരുന്നു. ആഗ്രയും കറങ്ങി മെട്രോ റെയിലും കയറി തങ്ങളുടെ ദേശീയ നേതാക്കള്‍ക്കൊപ്പം ഫോട്ടോയും എടുത്താണ് പഠന സംഘം അന്ന് മടങ്ങിയത്. ഈ യാത്രകളില്‍ നിന്ന് മാറി നിന്നത് ബിജെപിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ മാത്രം.
അമേരിക്കന്‍ ജനാധിപത്യത്തിനെക്കുറിച്ച് പഠിക്കാന്‍ പോയ ജില്ലാ പഞ്ചായത്തിന്റെ സംഘത്തിലും കൊച്ചി നഗരസഭാ കൗണ്‍സിലറുണ്ടായിരുന്നു. അനാവശ്യ യാത്രകള്‍ക്കായി കൊച്ചി നഗരസഭ ലക്ഷങ്ങള്‍ ചെലവഴിക്കുയാണെന്ന് ബിജെപി അംഗം സുധ ദിലീപ് കുമാര്‍ ആരോപിച്ചു.
ഈ കൗണ്‍സില്‍ നിലവില്‍ വന്ന ശേഷം ആദ്യം യാത്രചെയ്‌തത് മാലിന്യ സംസ്‌ഖണത്തിനെക്കുറിച്ച് പഠിക്കാന്‍ കോയമ്പത്തൂര്‍ യാത്രയാണ് നടതതിയത്.എന്നിട്ടും ബ്രഹ്മപുരത്ത് മാലിന്യങ്ങള്‍ കുന്നുകൂടി. അതിനശേഷമാണ് കൂടുതല്‍ പഠിക്കാന്‍ റഷ്യയിലേക്കു പറന്തന്. അതിനശേഷമാണ് നവംബറിലെ ഡല്‍ഹിയാത്ര. ഇതിനു വേണ്ട ചെലവ് ആരു വഹിച്ചു വെന്ന കാര്യം ഇന്നും ദുരീഹമമാണ്.
ഏതാണ്ട് കാലിയായ നഗരസഭ ഖജനാവില്‍ നിന്നും പണമെടുത്ത് വിദേശരാജ്യങ്ങളിലേക്കു പഠനയാത്രയ്‌ക്കു പോകുന്ന കൗണ്‍സിലരമാര്‍ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ഗുജറാത്തിലേക്കുള്ള അടുത്ത യാത്ര വേണ്ടെന്നു വെക്കുകയും ചെയ്‌തു. ജനറം പേള്‍ പ്രോജക്‌ടിന്റെ ങാഗമായി ഗുജറാത്തിലെ സൂററ്റ് ,ബറോഡ, അഹമ്മദാബാദ് നഗരങ്ങളിലേക്കായിരുന്നു യാത്രയ്‌ക്ക്# ഒരുങ്ങിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ