2013, നവംബർ 6, ബുധനാഴ്‌ച

ട്രാഫിക്‌ വാര്‍ഡന്‍ നിയമനം അനധികൃത ഏജന്‍സികള്‍ വഴി




കൊച്ചി മെട്രോ ,
ട്രാഫിക്‌ വാര്‍ഡന്‍ നിയമനംഅനധികൃത ഏജന്‍സികള്‍ വഴി
വേതനത്തില്‍ നിന്നു ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടുന്നുകലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം ഇന്റ്‌#വ്യു നടതതി



കൊച്ചി
കൊച്ചി മെട്രോ റെയിലിന്റെ സുഗമായ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ നുറുകണക്കിനു ട്രാഫിക്‌ വാര്‍ഡന്മാരെ അനധികൃത ഏജന്‍സി വഴി നിയമിക്കുന്നു.
അത്യാവശ്യം വേണ്ട സുരക്ഷാപരിരക്ഷ പോലും ഇല്ലാതെ ഡ്യൂട്ടി ചെയ്യന്ന ഇവരുടെ ദിവസ വേതനവും ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു. വാര്‍ഡന്മാരായി ജോലി ചെയ്യുന്നവര്‍ ഭൂരിഭാഗവും സ്‌ത്രീകളായതിനാല്‍ ഇവരൊന്നും പ്രതീകരിക്കുന്നില്ല.

മെട്രോ റെയിലിന്റെ നിര്‍മ്മാണ ചുമതല വഹിക്കുന്ന ഡിഎംആര്‍സി ട്രാഫിക്‌ വാര്‍ഡനമാരുടെ നിയമനകാര്യത്തില്‍ കരാര്‍ നല്‍കിയിരിക്കുന്നത്‌ ലാല്‍ ഗ്രൂപ്പിനാണ്‌ ഇ്രവരുടെ പങ്കാളികള്‍ നിരവധി കേസുകളോടെ കരിമ്പട്ടികയില്‍പ്പെട്ടിട്ടുള്ള സോമ എന്ന മാന്‍ പവര്‍ ഗ്രപ്പും.

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം ഇന്നലെ നടന്ന ഇന്റര്‍വ്യുവിനു സ്‌ത്രീകളും പുരുഷ്‌മാരും ഉള്‍പ്പെട 200ലേറെപ്പേരാണ്‌ എത്തിച്ചേര്‍ന്നത്‌. ഇടുക്കി ജില്ലയിലെ മേലുകാവില്‍ നിന്നുവരെ ബയോഡാറ്റയുമായി ഉദ്യോഗാര്‍ഥികള്‍ എത്തിയിരുന്നു. പറവൂര്‍,ആലുവ,പെരുമ്പാവൂര്‍ ,ചേര്‍ത്തല തുടങ്ങിയ നഗരത്തിനു പുറത്തുള്ളവരായിരുന്നു ഭൂരിഭാഗം പേരും. ഇതില്‍ 80ഓളം പേര്‍ 4000ത്തോളം രൂപ ചെലവാക്കി യൂണിഫോം വരെ തയ്‌പ്പിച്ചാണ്‌ അഭിമുഖത്തിനു എത്തിയത്‌. കരാറുകാര്‍ക്കു പുറമെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എഎസ്‌ഐയും ചേര്‍ന്നായിരുന്നു ്‌ ഇന്റര്‍വ്യു നടത്തിയത്‌.
ഇന്നലെ എത്തിയവരില്‍ നിന്നും 100 പേരെ നിയമിക്കാനാണ്‌ തീരുമാനം. തിരക്കേറിയ റോഡില്‍ പൊരിഞ്ഞവെയിലത്തും മഴയിലും പൊടിയും പുകയുമേറ്റു രാവിലെ എട്ടുമുതല്‍ രാത്രി ഏഴുമണി വരെയാണ്‌ ഡ്യുട്ടി. ഇതിനിടെ അസഭ്യങ്ങളും തല്ലം വരെ കിട്ടുന്നതും പതിവായിട്ടുണ്ട്‌ . ു. എന്നാല്‍ ഇവര്‍കകു ലഭിക്കുന്നതോ പ്രതിദിനം 300 രൂപമാത്രം. ചീറിപ്പായുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്ന ഇവര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷപോലും ഏര്‍പ്പാട്‌ ചെയ്‌തിട്ടില്ല.
വേതനം നല്‍കുന്ന കാര്യത്തില്‍ ട്രാഫിക്‌ പോലീസും , വാര്‍ഡന്മാരെ സപ്ലൈ ചെയ്യുന്ന ഏജന്റും തമ്മില്‍ ധാരണയുള്ളായും ആരോപണം. ഉയര്‍ന്നിട്ടുണ്ട്‌. ഡിഎംആര്‍സി ട്രാഫിക്‌ വാര്‍ഡന്‌ പ്രതിമാസം 10,500 രൂപ നല്‍കുമ്പോള്‍ ഇവര്‍ക്കു ലഭിക്കുന്നതോ പ്രതിമാസം 8000 രൂപയ്‌ക്കു താഴെ. ഇടനിലക്കാര്‍ ബാക്കി തുക തട്ടിയെടുക്കുന്നു.
കുണ്ടന്നൂരിലെ കെ.വി തമ്പി എന്നയാള്‍ക്കാണ്‌ ട്രാഫിക്‌ വാര്‍ഡനെ സപ്ലെ ചെയ്യാനുള്ള അധികാരം നല്‍കിയിരിക്കുന്നത്‌. നിരവധി കേസുകള്‍ ഇയാളുടെ പേരിലുള്ളതിനാല്‍ മറ്റൊരാളുടെ പേരിലാണ്‌ ലൈസന്‍സ്‌. എന്നാല്‍ ഈ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതയും ട്രാഫിക്‌ വാര്‍ഡന്‍സ്‌ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ലതീഷ്‌ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മന്ത്രി കെ.ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും ട്രാഫിക്‌ വാര്‍ഡന്‍സ്‌ വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.
മെട്രോ റെയിലിന്റെ നിരമ്മാണഘട്ടത്തില്‍ 400ലേറെ ട്രാഫിക്‌ വാര്‍ഡന്മാരെ ആവശ്യമാണെന്നു ചൂണ്ടിക്കാണിക്കുന്നു.എന്നാല്‍ ഇത്രയേറെപ്പേരെ നിയമിക്കുമ്പോള്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി മാത്രമെ നിയനം നടത്താവൂ എന്നാണ്‌ ചട്ടം.ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നും ഉയര്‍ന്ന ട്രാഫിക്‌ ഉദ്യോഗസ്ഥന്മാര്‍ ഇതിനു പിന്നിലുണ്ടെന്നും ലതീഷ്‌ ആരോപിച്ചു. ട്രാഫിക്‌ പോലീസിനായിരിക്കും ഡ്യുട്ടി നിശ്ചയിക്കാനും ഇവര്‍ക്കു വേണ്ട പരിശീലനം നല്‍കാനുമുള്ള ചുമതല.എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല.. മിക്കവരും ട്രാഫിക്‌ പോലീസിനാണ്‌ വാരഡന്മാരുടെ നിയമന ചുമതല എന്ന പ്രതീക്ഷയിലാണ്‌ അഭിമുഖത്തിനു എത്തിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ