പെരിയാര്‍ തീരത്തെ മഴവില്‍ റസ്റ്റോറന്റ് പൊളിക്കാനുള്ള അവസാന തീയതി അവസാനിച്ചു. സുപ്രിംകോടതി അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും റസ്റ്റോറന്റ് പൊളിക്കാന്‍ നടപടിയായിട്ടില്ല.
നദീതട സംരക്ഷണ നിയമങ്ങള്‍ ലംഘിച്ച് ആലുവയില്‍ പെരിയാല്‍ തീരത്ത് നിര്‍മ്മിച്ച മഴവില്‍ റസ്റ്റോറന്റ് പൊളിക്കണമെന്ന് സുപ്രിംകോടതി ഉത്തരവ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തള്ളി. കെട്ടിടം പൊളിക്കുന്നതിനുള്ള സമയം ഒക്ടോബര്‍ രണ്ടിനു അവസാനിച്ചിരുന്നു എന്നാല്‍ ഇതുവരെ കെട്ടിടം പൊളിച്ചു നീക്കുകയോ വാടകക്കാരെ മാറ്റുകയോ ചെയ്‌തിട്ടില്ല. റസ്‌റ്റോറന്റിന്റെ പ്രവര്‍ത്തനവും തുടരുന്നു. ഒരാഴ്‌ചക്കകം മറുപടി ലഭിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യത്തിനു കലക്ടര്‍ക്കെതിരെ സുപ്രിംകോടതിയില്‍ സമീപിക്കുമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.
ജൂലൈ രണ്ടിനു പ്രഖ്യാപിച്ച വിധിയില്‍ ഒക്ടോബര്‍ രണ്ടിനകം പെരിയാര്‍ തീരം കയ്യേറി നിര്‍മ്മിച്ച റസ്റ്റോറന്റ് പൊളിച്ചു നീക്കണമെന്നു സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു. .ഈ വിധി നടപ്പിലാക്കേണ്ടിയിരുന്നത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറാണ്. അതിനാല്‍ കലക്ടര്‍ കോടതി അലക്ഷ്യം നടത്തിയെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഒരാഴ്‌ചത്തെ സാവകാശത്തിനു ശേഷം കോടതി അലക്ഷ്യം കാട്ടിയെന്നു വ്യക്തമാക്കി സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിക്കെതിരെ നല്‍കിയ റിവ്യ ഹര്‍ജി പരിഗണനയ്‌ക്ക് എടുക്കാതിരുന്ന സാഹചര്യത്തില്‍ സെപ്‌തംബര്‍ 30നു മുന്‍പ് ഒഴിയാന്‍ ആവശ്യപ്പെട്ട് വാടകക്കാരന് ഡിടിപിസി അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഒരു വര്‍ഷം കൂടി കാലാവധി ഉള്ളതിനാല്‍ നഷ്ടപരിഹാരം നല്‍കാതെ ഒഴിയില്ലെന്ന നിലപാടിലായിരുന്നു കരാറുകാരന്‍.
തോട്ടക്കാട്ടുകര മണപ്പുറം റോഡിനു അഭിമുഖമായി പെരിയാര്‍ കയ്യേറി കെട്ടിടം നിര്‍മ്മിച്ചതിനെതിരെ ആലുവ പരി്‌സ്ഥിതി സംരക്ഷണ സംഘമാണ് സുപ്രിംകോടതിയെ സമീപിച്ചത്. മൂന്നു മാസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചു നീക്കണമെന്ന് വിധിവന്നത് ജൂലൈ രണ്ടിനാണ് സംസ്ഥാന സര്‍ക്കാര് ഒന്നാം പ്രതിയും കൂടാതെ കെടിഡിസി ,ജില്ലാ കലക്ടര്‍, ഡിടിപിസി ,റിവര്‍ പ്രൊട്ടക്‌്‌ഷന്‍ കൗണ്‍സില്‍, നഗരസഭ എന്നിവരെയും പ്രതികളാക്കിയാണ് പരിസ്ഥിതി സംരക്ഷണ സംഘം ഹര്‍ജി നല്‍കിയിരുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ