2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

സൈബര്‍ സ്റ്റേഷന്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല



സംസ്ഥാനത്ത്‌ സൈബര്‍ പോലീസ്‌ സ്‌റ്റേഷന്‍ നിലവില്‍ വന്നു അഞ്ച്‌ വര്‍ഷം പിന്നിട്ടിട്ടും കുറ്റം ചെയ്‌ത ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.. 2009 മുതല്‍ ഇതുവരെ 99 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. വിവരാവകാശ രേഖയിലൂടെ ലഭിച്ചതാണ്‌ ഈ വിവരം.
സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തവയില്‍ അശ്ലീല എസ്‌എംഎസുകള്‍ മുതല്‍ വെബ്‌സൈറ്റിലെ നഗ്ന ചിത്രങ്ങള്‍ വരെയുള്ള കേസുകള്‍ ഉണ്ട്‌. എന്നാല്‍ ഇവയില്‍ ഒന്നില്‍ പോലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
സൈബര്‍ നിയമങ്ങള്‍ ശക്തമാണെങ്കിലും ഇതു കൈകാര്യം ചെയ്യുന്നതിലെ വൈദഗ്‌ദ്യക്കുറവാണ്‌ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാരണം. കേസുകള്‍ നീണ്ടു പോകുന്നതുമൂലം പലപ്പോഴും പരാതിക്കാര്‍ പോലും കേസുകളില്‍ നിന്നും പിന്മാറുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്‌. വര്‍ഷം തോറും കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്‌ എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.2012ല്‍ 35 ഉം 2013ല്‍ ഇതുവരെ 14ഉം കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.
അന്വേഷണം പൂര്‍ത്തീകരിച്ചതില്‍ ഏഴു കേസുകളില്‍ മാത്രമാണ്‌ വിചാരണ പുരോഗമിക്കുന്നത്‌. രണ്ടു കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കു അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ