2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

സക്രാരി പൊളിക്കാന്‍ ശ്രമിച്ചത്‌ സാത്താന്‍ സേവക്കാര്‍



ആലുവ സെന്റ്‌ ആന്റണീസ്‌ ആശ്രമ ദേവാലയത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കവര്‍ച്ചാ ശ്രമത്തിനു പിന്നില്‍ സാത്താന്‍ പൂജക്കാരായിരുന്നുവെന്നു സംശയം. തിരുവോസ്‌തി കൈക്കലാക്കാനുള്ള ശ്രമം ആണ്‌ ഇതിനു പിന്നിലെന്നു സംശയം.
നേര്‍ച്ച പണം ഇടുന്ന ഭണ്ഡാരപ്പെട്ടികള്‍ ഒഴിവാക്കി സക്രാരി പൊളിക്കാന്‍ ശ്രമിച്ചത്‌ തിരുവോസ്‌തിക്കാണെന്ന്‌ പളളി അധികാരികള്‍ വിശ്വസിക്കുന്നു. സത്താന്‍ ആരാധനയ്‌ക്ക്‌ ഉപയോഗിക്കാന്‍ തിരുവോസ്‌തി പണം നല്‍കി വാങ്ങുന്ന സംഘങ്ങള്‍ ജില്ലയിലുണ്ട്‌. ആശിര്‍വദിച്ച ഒരു ഓസ്‌തി യ്‌ക്ക്‌ 2000 രൂപ വരെ വിലയുണ്ട്‌.കുര്‍ബാനയ്‌ക്ക്‌ ഉപയോഗിക്കുന്ന ഓസ്‌തി ക്രിസ്‌തുവിന്റെ ശരീരം ആയി മാറുന്നുവെന്നാണ്‌ വിശ്വാസം. ഇതിനെ പരമാവധി അവഹേളിച്ച്‌ സാത്താനെ പ്രീതിപ്പെടുത്തുക എന്നതാണ്‌ ബ്ലാക്ക്‌്‌ മാസ്‌ എന്നറിയപ്പെടുന്ന കറുത്ത കുര്‍ബാനയില്‍ ചെയ്യുന്നത്‌. കുര്‍ബാന മധ്യേ ഓസ്‌തി സ്വീകരിക്കുന്നുണ്ടെന്നു ഉറപ്പാക്കേണ്ടതുണ്ടെന്നും കുര്‍ബാനയ്‌ക്കു ശേഷം ബാക്കി വരുന്ന ഓസ്‌തി ഭദ്രമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌.
കളമശേരി,കാക്കനാട്‌,ആലുവ മേഖലകളില്‍ സാത്താന്‍ ആരാധന നടത്തുന്ന സംഘങ്ങളുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. 2010 ല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ എറണാകുളം ജില്ലയില്‍ ഇത്തരം 15 കേന്ദ്രങ്ങളുണ്ടെന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ