കണ്ണൂര്‍: കൊച്ചി കേന്ദ്രീകരിച്ചു സുനാമി ഇറച്ചി എന്ന പേരില്‍ വില്‍ക്കപ്പെടുന്ന മാംസാവശിഷ്ടങ്ങളുടെ വിപണന റാക്കറ്റിനെ ഉന്മൂലനം ചെയ്യാനായി ബെയ്‌ക്ക് അസോസിയേഷന്‍ ഒരുലക്ഷം രൂപയുടെ സമ്മാനം പ്രഖ്യാപിച്ചു. അറവുശാലകളില്‍നിന്നുള്ള കരളും ഹൃദയവും കൊഴുപ്പും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളാണു സുനാമി ഇറച്ചിയെന്ന് അറിയപ്പെടുന്നത്.
ഭക്ഷ്യമേഖലയില്‍ സുനാമി ഇറച്ചി വിപണനം ചെയ്യുന്നവരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കാണു സമ്മാനം നല്‍കുക. സമ്മാനത്തുകയായ ഒരുലക്ഷം രൂപയുടെ ചെക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ സെമിനാറില്‍ ജില്ലാ കമ്മിറ്റിക്കുവേണ്‌ടി പ്രസിഡന്റ് എം.കെ. രഞ്‌ജിത്ത് സംസ്ഥാന പ്രസിഡന്റ് പി.എം. ശങ്കരനെ ഏല്‍പ്പിച്ചു.
ബേക്കറികളില്‍ ഇത്തരം ഇറച്ചി ഉപയോഗിക്കുന്നുണെ്‌ടന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി റോയല്‍ നൗഷാദ് സുനാമി ഇറച്ചിയുടെ മാരകമായ ദോഷങ്ങളെക്കുറിച്ചു വിശദീകരിച്ചു. ജില്ലാസെക്രട്ടറി പി.വി. ശൈലേന്ദ്രന്‍, സെക്രട്ടറി എം. നൗഷാദ്, ട്രഷറര്‍ കെ.പി. സുരേന്ദ്രന്‍, സ്‌മാര്‍ട്ട് ടീം ഡയറക്ടര്‍ നിവേദ്‌നാഥ് എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ