2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

പ്രകൃതിയെ കാന്‍വാസിലേക്കു പകര്‍ത്തി ശങ്കര്‍ ദിനേശ്‌ കമ്മത്ത്‌






പ്രകൃതിയെ കാന്‍വാസിലേക്കു പകര്‍ത്തി വിസ്‌മയിപ്പിക്കുകയാണ്‌ ശങ്കര്‍ ദിനേശ്‌ കമ്മത്ത്‌ എന്ന കൊച്ചു ചിത്രകാരന്‍. എറണാകുളം ഡര്‌ബാര്‍ ഹാള്‍ ആര്‍ട്ട്‌ഗാലറിയില്‍ ശങ്കര്‍ എല്‍കെജി മുതല്‍ വരച്ച ചിത്രങ്ങളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
വളരെ ചെറു പ്രായത്തില്‍ തുടങ്ങിയതാണ്‌ ശങ്കര്‍ ദിനേശ്‌ കമ്മത്തിന്റെ ചിത്രം വര. പാട്ടുപടിക്കാന്‍ വിട്ട മകന്‍ ചിത്ര രചനയില്‍ കാണിക്കുന്ന ഉത്സാഹം കണ്ട മാതാപിതാക്കള്‍ മകനെ അവന്റെ ഇഷ്‌ടത്തിനു വിടുകയായിരുന്നു. എല്‍കെജിയില്‍ പെന്‍സില്‍ ഡ്രോയിങ്ങില്‍ തുടങ്ങിയ ശങ്കറിന്റെ വരയുടെ ലോകം പത്താംക്ലാസിലെത്തിയപ്പോഴേക്കും ഓയില്‍ ,മ്യൂറല്‍ പെയിന്റിങ്ങ്‌ എന്നിവകളേക്കു പുരോഗമിച്ചു. പ്രകൃതിയാണ്‌ തന്റെ വരകളുടെ പ്രചോദനമെന്നു ഈ കൊച്ചു കലാകാരന്‍ വ്യക്തമാക്കുന്നു.
വടുത ചിന്മയ വിദ്യാലയത്തിലെ പത്താംക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ ശങ്കര്‍. വരയുടെ ഈ ചെറിയ കാലയളവില്‍ രണ്ട്‌ ദേശീയ മത്സരങ്ങളിലും 15 സംസ്ഥാന മത്സരങ്ങളിലും 300ഓളം മറ്റു മത്സരങ്ങളിലും #ഈ കൊച്ചുമിടുക്കന്‍ തന്റെ പ്രതിഭാസം കൊണ്ട്‌ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. എറണാകുളം മെഡിക്കല്‍ സെന്ററിലെ ന്യൂറോളജിസ്റ്റ്‌ ഡോ.ദിനേശ്‌ കമ്മത്ത്‌,ശോഭ കമ്മത്തിന്റെയും മകനാണ്‌ ശങ്കര്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ