2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

ഡള്‍ഹി മോഡല്‍, കൊച്ചിയിലാണെങ്കില്‍ നിസംഗത




ഡല്‍ഹിയിലെ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി മാനഭംഗം ചെയ്യപ്പെട്ടപ്പോള്‍ ഇവിടെ മാധ്യമങ്ങളടക്കം എത്രപേരാണ്‌ രോക്ഷം കൊണ്ടത്‌. സ്‌ത്രികളുടെ നീതിക്കും സഞ്ചാര സ്വാതന്ത്യത്തിനും വേണ്ടി എന്തായിരുന്നു യവതി യുവാക്കളുടെ അന്നത്തെ ആവേശം.
രാത്രി എന്തിനു പെണ്‍കുട്ടി ഒരു കൂ്‌ട്ടൂകാരനുമൊത്തു പോയി എന്നുവരെ അന്ന്‌ ചോദിച്ചവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
കൊച്ചിയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനു ശ്രമിച്ചപ്പോള്‍ അത്‌ പ്രാധാന്യമില്ലാതെ പോയി. പെണ്‍കുട്ടി മാനഭംഗം ചെയ്യപ്പെട്ടില്ല്‌ല്ലോ എന്നാണ്‌ സങ്കടം..
കേസ്‌ ചാര്‍ജ്‌ ചെയ്‌തിരിക്കുന്നതോ ജാമ്യം കിട്ടാവുന്ന സ്‌ത്രീത്വത്തിനെതിരായ ആക്രമണമെന്ന നിസാര കേസ്‌ . കൂടിവന്നാല്‍ രണ്ടു വര്‍ഷം. പ്രിയപ്പെട്ടവരേ .. ഇവിടത്തെ സ്‌ത്രീകളുടെ മാനത്തിനു വിലയില്ലേ?? 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ