സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേ വളയ്ക്കാന്‍ ശ്രമം സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ആരംഭിച്ചിട്ട് കുറേ നാളായി. അവസാനം എല്‍ജി അവരുടെ ഫോണ്‍ വളയ്ക്കുകയും ചെയ്തു. പക്ഷേ ഇത വളഞ്ഞ ഡിസ്പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ലോകത്ത് ആദ്യമായി പുറത്തിറക്കി സാംസങ് എത്തിയിരിക്കുന്നു.
ഗ്യാലക്‌സി റൗണ്ട് എന്ന ഫോണ്‍ കഴിഞ്ഞ ദിവസാണ് സാംസങ് പുറത്തിറക്കിയത്. 5.7 ഇഞ്ചാണ് ഗ്യാലക്‌സ് റൗണ്ടിന്റെ സ്‌ക്രീന്‍ സൈസ്. ഓര്‍ഗാനിക്ക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് (OLED) സാങ്കേതികവിദ്യയാണ് ഡിസ്‌പ്ലേക്ക് പിന്നില്‍.
ഹോം സ്‌ക്രീന്‍ ഓഫായിരിക്കുന്ന സമയത്തും മിസ്ഡ് കോളും ബാറ്ററി ലൈഫും അറിയാന്‍ സഹായിക്കുന്ന ടില്‍റ്റ് ഫങ്ഷനുണ്ട്. ഏകദേശം 62,500 രൂപയോളം ഈ ഫോണിനു വിലയുണ്ടാകുമത്രെ. തല്‍ക്കാലം ഇത് ഇന്ത്യയിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ