ഞങ്ങളുടെ ഇടവകയില്‍ ഒരു പുരോഹിതനുണ്ടായിരുന്നു. ആമേന്‍ സിനിമയിലെ പുരോഹിതനെപോലെ . പഴയത് എന്തുകണ്ടാലും അദ്ദേഹത്തിനു അത് പുതുക്കി പണിയാന്‍ കൈതരിക്കും. . വിശാലമായ ഒരു സെമിത്തേരി ഉണ്ടായിരുന്നത് അത് അദ്ദേഹം ഇട്‌ുങ്ങിയ പള്ളിയാക്കി. അതോടെ ജനങ്ങള്‍ക്കു അകത്തു കയറാനോ പുറത്തു നിന്നുപോലും ശവസംസ്‌കാര ശുശ്രൂഷകള്‍ കാണുന്നതിനോ സൗകര്യമില്ലാതായി. 70ലക്ഷം രൂപ അതിന്റെ പേരില്‍ പാവപ്പെട്ട വിശ്വാസികളുടെ കീശയില്‍ നിന്നും പോയി. 40 ലക്ഷ രൂപയ്‌ക്കു തീരുമായിരുന്ന ഈ സെമിത്തേരിയുടെ പിന്നിലുള്ള വെട്ടിപ്പ് ജനങ്ങള്‍ സഹിച്ചു. എന്നാല്‍ ഇടവകാംഗങ്ങളുടെ ഉപയോഗത്തിനു നിര്‍മിച്ച ഓഡിറ്റോറിയം അദ്ദേഹം പുതുക്കിയതില്‍ കണക്കുതെറ്റി. നാലായിരം രൂപയായിരുന്ന വാടക ഒറ്റയടിക്കു എണ്ണായിരം ആക്കിയതോടെ ജനങ്ങള്‍ ഇടഞ്ഞു. ഇതോടെ പഴയ പലകേസുകളും പൊന്തിവരുകയും ചെയ്‌തു. പ്രതിഷേധം അലകടലായി. അദ്ദേഹത്തിനെ സംരക്ഷിച്ചിരുന്ന അരമനയ്‌ക്കു പോലും പിടിച്ചാല്‍ പിടികിട്ടാത്ത നിലയിലായി. പിന്നീട് നടന്നത് ഞങ്ങളുടെ നാട്ടിലെ ആദ്യ സംഭവം ,അഴിമതിക്കേസില്‍ പുരോഹിതനു ഒളിച്ചോടെണ്ടി വന്നു. .പോകുന്ന പോക്കിനു കലിപ്പു തീര്‍ത്തത് പള്ളിയ്‌ക്കു വരുമാനം ഉണ്ടാക്കാനായി വളര്‍ത്തിയ വാഴത്തോട്ടം വെട്ടി നശിപ്പിച്ചായിരുന്നു.
എന്നാല്‍ പുരോഹിതന്‍ കട്ടാല്‍ കേസില്ലാത്തതുകൊണ്ടു സംഭവം ഒതുക്കി. പാവപ്പെട്ട ഇടവകാംഗങ്ങള്‍ ക്ഷമിച്ചു. പള്ളി തന്നെ അടിച്ചു മാറ്റിയില്ലല്ലോ എന്നു ആശ്വസിച്ചു.
നമ്മുടെ ജിസിഡിഎയും ഈ വഴിക്കാണോ എന്നു സംശയിക്കണം. ഉണ്ടായിരുന്ന സ്വത്ത് എല്ലാം ജിസിഡിഎ ഇതിനകം വിറ്റു തുലച്ചു. ജിസിഡിഎയുടെ ഭരണം തന്നെ കുറെനാളായി സാമ്പത്തിക പ്രതിസന്ധിയിലാണ്. കലൂരില്‍ ഒരു ഗ്രൗണ്ട് കിടക്കുന്നതുകൊണ്ട് അതും അതിന്റെ സമീപപ്രദേശങ്ങളും ഉത്സവകാലത്ത് വാടകയ്‌ക്ക് കൊടുത്തും കഞ്ഞികുടിക്കുന്നു.
അപ്പോഴാണ് ചെയര്‍മാനു ഒരു ഐഡിയ തോന്നിയത്. എന്തിനു ഇവന്റ് മാനേജ്‌മെന്റുകാരെക്കൊണ്ട് ടെന്റ് നടത്തി വ്യാപാരമേള നടത്തുന്നു. പകരം ജിസിഡിഎയക്കു സ്വന്തമായി തന്നെ ഒന്നു കെട്ടിക്കൂടെ.. അതിനു പദ്ധതിയും തയാറാക്കി. ചിലവ് വെറും 95 കോടി (ഇക്കാലത്ത് കോടിയ്‌ക്ക് ഒരു വിലയും ഇല്ല) .പണി പൂര്‍ത്തിയാകുമ്പോള്‍ 125 കോടി ഉറപ്പ്. ജിസിഡിഎുടെ കൈവശം എല്ലാം വിറ്റുപെറുക്കി ഉള്ളത് 30 കോടി. ബാക്കി ബാങ്ക് തരും. സമയത്തിനു ബാക്കി തുക കൊടുത്തില്ലെങ്കില്‍ സ്ഥലവും കണ്‍വെന്‍ഷന്‍ സെന്ററും അവര്‍ കൊണ്ടുപോകും. ഒരു കുഴപ്പവും ഇല്ല. പണിയുടെ മധ്യത്തോടെ ഭരണം മാറും. ഇപ്പോള്‍ തോന്നാനുള്ളത് ഇപ്പോള്‍ തോന്നിയാല്‍ ഇപ്പോള്‍ കിട്ടേട്ടണ്‌ത് ഇപ്പോള്‍ കിട്ടും. ഭരണം മാറിയാല്‍ ജിസിഡിഎ ചെയര്‍മാനും മാറും. പിന്നെ പറഞ്ഞിട്ടു കാര്യമില്ല. പഴയ കാലം പറഞ്ഞിട്ടു ഒരുകാര്യവുമില്ലെന്നു ചെയര്‍മാനറിയാം. ഇന്ന് കരിവേപ്പിലയുടെ വിലപോലും ഇല്ല.
പദ്ധതി പാളീസായാല്‍ അടുത്ത ചെയര്‍മാന്‍െ പിടലിക്ക് . അത് അവര്‍ ചുമന്നോളും അല്ലെങ്കില്‍ അവര്‍ കഴിഞ്ഞ ഭരണസമിതിയെ കുറ്റം പറഞ്ഞു കാലം കഴിച്ചോളും. . ഫലത്തില്‍ രണ്ടുകൂട്ടരും ചേര്‍ന്ന നടത്തുന്ന ഒരു പൊറാട്ടു നാടകത്തിനു രൂപം കൊടുത്തുകഴിഞ്ഞു.
എതിര്‍ക്കുന്നവരെ വികസന വിരോധികളാണെന്നു മാധ്യമങ്ങളെക്കൊണ്ടു പറയിക്കാം. എന്തായാലും ലീഡര്‍ സ്വപ്‌നം കണ്ട കായികപ്രേമികളുടെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയവും കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന ചുറ്റുവട്ടവും അദ്ദേഹത്തിന്റെ ഒരു കാലത്ത് അദ്ദേഹത്തിന്റെ ലെഫ്‌റ്റന്റ് ആയിരുന്ന വേണുജി തന്നെ കച്ചവടച്ചരക്കാക്കുന്നത് ലീഡറിനു കാണേണ്ടി വന്നില്ലല്ലോ...
വ്യാപാര മേള നടത്താനായി ജിസിഡിഎയുടെ 100കോടിയുടെ പദ്ധതി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ