2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ചായ കുടിച്ചതു സംശയാസ്‌പദം

സംശയാസ്പദ സാഹചര്യത്തില്‍ ചായ കുടിച്ചുവെന്ന പേരില്‍ മധ്യവയസ്കനെ ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം അറസ്റ്റ്‌ ചെയ്ത പൊലീസിനെതിരേ ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

രാജാരാംപുരിയിലെ ശിവാജി യൂണിവേഴ്സിറ്റിക്കു സമീപമുള്ള ടീ സ്റ്റാളില്‍നിന്നു വിജയ്‌ പാട്ടീല്‍ എന്നയാള്‍ രാവിലെ ചായ കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്‌.

ക്രിമിനല്‍ നടപടിച്ചട്ടം 151ആം വകുപ്പു പ്രകാരം വിജയ്‌ പാട്ടീലിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. സംശയാസ്പദ സാഹചര്യത്തില്‍ ചായ കുടിച്ചതു സംബന്ധിച്ചു പാട്ടീല്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെന്ന് പൊലീസ് പറഞ്ഞു.തുടര്‍ന്നു പാട്ടീല്‍ കോടതിയെ സമീപിച്ചു.

പോലീസിന്റെ നടപടി അമ്പരപ്പിക്കുന്നതാണെന്നു കോടതി വ്യക്തമാക്കി. രാവിലെയോ ഉച്ചയ്ക്കോ രാത്രിയോ ചായ കുടിക്കുന്നതിനു വിശദീകരണം വേണമെന്നു നിയമമുണ്ടോയെന്നു കോടതി ചോദിച്ചു. 

ഒരാള്‍ക്കു പലവിധത്തില്‍ ചായ കുടിക്കാനാവുമെന്നു കോടതി പറഞ്ഞു. ചിലര്‍ സൂക്ഷ്മമായി ചായ കുടിക്കും, ചിലര്‍ ശബ്ദത്തോടെയും കുടിക്കും. എന്നാല്‍, സംശയാസ്പദ സാഹചര്യത്തില്‍ ചായ കുടിക്കുന്നതെങ്ങനെയെന്ന്‌ തങ്ങള്‍ക്ക് അറിയില്ലെന്ന് ജസ്റ്റീസുമാരുള്‍പ്പെട്ട ബെഞ്ച്‌ വ്യക്തമാക്കി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ