2013, സെപ്റ്റംബർ 14, ശനിയാഴ്‌ച

മണ്ണിനെ പൊന്നുവിളയിക്കുന്ന കര്‍ഷകന്‍



                   മണ്ണിനെ കീഴടക്കി പൊന്നു വിളയിക്കുന്ന കര്‍ഷകന്‍ കാറ്റാടി യന്ത്രം നിര്‍മിച്ചപ്പോള്‍ പ്ലസ്‌ടു വിദ്യാര്‍ഥിയായ മകന്‍ ലോകത്തെ കീഴടക്കാന്‍ സോഷ്യല്‍ വെബ്‌സൈറ്റിലേക്ക്‌. സൈനികനായിരുന്ന ചെങ്ങന്നൂര്‍ പെണ്ണുക്കര പുലിപ്പാറ മോടിയില്‍ ശശികുമാറാണ്‌(49) തന്റെ കൃഷിസ്ഥലത്തെ ആവശ്യങ്ങള്‍ക്കായി കാറ്റാടി യന്ത്രം നിര്‍മിച്ചു മൂന്നുമാസങ്ങള്‍ക്കു മുമ്പു പരിശോധനകള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കിയത്‌.?

ഇതിനു തൊട്ടു പിന്നാലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ്‌ ടു വിദ്യാര്‍ഥിയായ മകന്‍ ഭാനുഖാന്‍(17) തന്റെ കംപ്യൂട്ടര്‍ വൈദഗ്‌ധ്യത്തിനു കൈയൊപ്പു ചാര്‍ത്തി സോഷ്യല്‍ വെബ്‌സൈറ്റ്‌ തയാറാക്കി. കര്‍ഷകനായ അച്ഛന്റെ കാര്‍ഷിക രംഗത്തോടുള്ള ആദരവ്‌ നിലനിര്‍ത്തുന്നതിനായി വെബ്‌സൈറ്റിന്‌ ഫാര്‍മേഴ്‌സ്‌ ഇ ക്ലബ്‌ ഡോട്ട്‌ കോം?(ംംം.ളമൃാലൃലെരഹൗയ.രീാ)?എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. ഇക്കഴിഞ്ഞ എട്ടിനു പുലര്‍ച്ചെ 12.12നാണു പുതിയ വെബ്‌സൈറ്റ്‌ പിറവിയെടുത്തത്‌.?

അങ്ങാടിക്കല്‍ തെക്ക്‌ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌ടുവിന്‌ സയന്‍സ്‌ ഗ്രൂപ്പെടുത്തു പഠിക്കുന്ന ഭാനു ഖാന്‍ കംപ്യൂട്ടറില്‍ അസാധാരണ കഴിവ്‌ പ്രകടമാക്കിയിട്ടുണ്‌ട്‌. ഇതേ സ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ മനുകൃഷ്‌ണന്‍ ജ്യേഷ്‌ഠനെ സഹായിക്കാന്‍ രംഗത്തുണ്‌ട്‌. ശശികുമാര്‍ വെബ്‌സൈറ്റിന്റെ സാമ്പത്തികവും നിയന്ത്രണവും നടത്തുമ്പോള്‍ മകന്‍ ഭാനുഖാന്‍ ഇതിന്റെ സാങ്കേതിക സഹായം നിര്‍വഹിക്കുന്നു. സൈറ്റിന്റെ വിലാസത്തില്‍ ഫാര്‍മര്‍ എന്നുണെ്‌ടങ്കിലും ഇതിനെ ഫേസ്‌ബുക്ക്‌ പോലെ സോഷ്യല്‍ സൈറ്റായി വളര്‍ത്തുക എന്നതാണ്‌ ഇവരുടെ ലക്ഷ്യം. ഫേസ്‌ബുക്കിലുള്ള ആപ്ലിക്കേഷന്‍സുകളെല്ലാം തന്നെ ഇതിലും ഉള്‍പ്പെടുത്തിയിട്ടുണ്‌ട്‌.?

ഇതിനെല്ലാം പിന്തുണയുമായി ആറാം ക്ലാസുകാരി കല്യാണിയും ഇവര്‍ക്കൊപ്പമുണ്‌ട്‌. മൂന്നുമാസങ്ങള്‍ക്കു മുമ്പാണു ശശികുമാറിന്റെ കാറ്റാടി യന്ത്രത്തിനു പൂര്‍ണത വന്നത്‌. ആറിലകളോടു കൂടിയ ഈ കാറ്റാടി യന്ത്രത്തില്‍ (വിന്‍ഡ്‌ മില്ലില്‍) മൂന്നു വലിയ ഇലകളും മൂന്നു ചെറിയ ഇലകളുമാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. ചെറിയ ഇലകള്‍ സാധാരണ സീലിംഗ്‌ ഫാനിന്റെ ഇലകളാണ്‌. എന്നാല്‍, വലിയ ഇലകള്‍ നിര്‍മിച്ചിരിക്കുന്നത്‌ ആറ്‌ ഇഞ്ചിന്റെ പ്ലാസ്റ്റിക്‌ പൈപ്പ്‌ ഉപയോഗിച്ചാണ്‌.?

ഏതെങ്കിലും സമയം ശക്തമായ കാറ്റ്‌ ഉണ്‌ടായാല്‍, കാറ്റാടി യന്ത്രത്തിന്റെ പ്ലാസ്റ്റിക്‌ നിര്‍മിതമായ വലിയ ഇലകള്‍ മാത്രം ഒടിഞ്ഞു പോകുകയും ഇങ്ങനെ യന്ത്രത്തെ സുരക്ഷിതമാക്കുകയും ചെയ്യും. ഇതിനായാണു പ്ലാസ്റ്റിക്‌ പൈപ്പ്‌ ഉപയോഗിച്ചിരിക്കുന്നത്‌. കാറ്റിന്റെ ദിശയനുസരിച്ച്‌ 358 ഡിഗ്രി വരെ വലത്തോട്ടും തരികെ ഇടത്തോട്ടും കറങ്ങും. ചെറിയ കാറ്റിലും വൈദ്യുതി ഉല്‌പാദിപ്പിക്കാനാണു ചെറിയ ഇലകള്‍ ഉപയോഗിച്ചിരിക്കുന്നത്‌. കാറ്റിന്റെ വേഗം കൂടുമ്പോള്‍ വൈദ്യുതി ഉല്‍പ്പാദന പ്രക്രിയ വലിയ ഇലകള്‍ ഏറ്റെടുക്കും.?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ