2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

കാലിടറാതെ ഓണം ,മദ്യവില്‍പ്പന കറഞ്ഞു


                                             കേരളത്തിലെ ഓണക്കാലത്തെ മദ്യ വില്‍പ്പന കുറഞ്ഞു. ഇത്തവണ ഓണത്തിനു കുടിച്ചു പൂസായവരില്‍ മുന്നില്‍ ചാലക്കുടിയാണോ, അങ്കമാലിയാണോ എന്നതല്ല കേരളര്‍ക്കു മൊത്തം മദ്യത്തോടുള്ള താല്‍പ്പര്യം കുറയുന്നു എന്ന നല്ല വാര്‍ത്തയാണ്‌ അല്‍പ്പം വേദനയോടെ ബിവറേജ്‌ കോര്‍പ്പറേഷന്‍ നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. .

ഇത്തവണ അത്തം മുതല്‍ പത്തു ദിവസം 326 കോടി രൂപയുടെ മദ്യമാണ്‌ ബീവറേജസ്‌ കോര്‍പ്പറേഷന്‍ വിറ്റത്‌ . കഴിഞ്ഞ വര്‍ഷം 333 കോടി രൂപയായിരുന്നു. നടപ്പ്‌ സാമ്പത്തിക വരഷത്തില്‍ മദ്യ വില്‍പ്പന അഞ്ച്‌ ശതമാനം കുറഞ്ഞു.
ബിവറേജസ്‌ കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പനയുടെ കണക്കുകള്‍ ഇന്നലെയാണ്‌ ഔദ്യോഗികമായി പുറത്തു വിട്ടത്‌. അത്തം മുതല്‍ അവിട്ടം വരെയുളള കാലത്ത്‌ 326 കോടി രൂപയുടെ മദ്യമാണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ വിറ്റത്‌ .കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ്‌ കോടി കുറവ്‌ ഉണ്ടായി.
മുന്‍ വര്‍ഷങ്ങളേക്കാള്‍ ആപേക്ഷിച്ച്‌ ഓണക്കാലത്തെ മദ്യ വില്‍പ്പന 16ശതമാനം വരെ ഉയര്‍ന്നിരുന്നു. സാധാരണ ബിവറേജ്‌ ഔട്ട്‌ലെറ്റുകളില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിയുന്ന ദിവസം ഉത്രാടദിവസമായിരുന്നു. പക്ഷേ ഇത്തവണ മുന്‍ വര്‍ഷങ്ങളില്‍ നിന്നും ഒന്‍പതു ശതമാനത്തിന്റെ കുറവാണ്‌ ഉത്രാടദിവസം മദ്യവില്‍പ്പനയില്‍ ഉണ്ടായത്‌. 3.76 കോടി രൂപയുടെ മദ്യം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 42.2 കോടരൂപയുടെ മദ്യമാണ്‌ വിറ്റഴിച്ചിരുന്നതെങ്കില്‍ ഇത്തവണ 38.61 കോടിയുടെ മദ്യമാണ്‌ വിറ്റിരിക്കുന്നത്‌.
അഞ്ച്‌ ശതമാനം നികുതി വര്‍ധിപ്പിച്ചതോടെ വിലകൂടിയ ശേഷവും ബിവറേജസ്‌ കോര്‍പ്പറേഷന്റെ വരുമാനതതില്‍ കുറവുണ്ടായി. വില്‍പ്പനയിലും കുറവുണ്ടായി.ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ്‌ വരെയുള്ള മാസങ്ങള്‍ എടുക്കുകയാണെങ്കില്‍ അഞ്ച്‌ ശതമാനത്തോളെ മദ്യത്തിന്റെ വില്‍പ്പന കുറവുണ്ടായി 5.30 ലക്ഷം കെയ്‌സുകളുടെ വില്‍പ്പനയിലാണ്‌ കുറവുണ്ടായിരി#്‌ക്കുന്നത്‌.
മദ്യവില്‍പ്പന കുറഞ്ഞതിനു പിന്നില്‍ തങ്ങളായിരുന്നുവെന്നാണ്‌ ചില മാധ്യമങ്ങള്‍ പറയുന്നത്‌. ഈ ചാനലുകളിലെ ബോധവല്‍ക്കരണം കണ്ടും കേട്ടും പലരും കുടി നിര്‍ത്തിയതായും പറയപ്പെടുന്നു. എന്നാല്‍ പച്ചക്കറി മുതല്‍ കര്‍പ്പൂരം വരെ എല്ലാത്തിനും വിലകയറിയതിനാല്‍ കീശചുരുങ്ങുകയും ഫുള്‍ വാങ്ങുവാന്‍ ഉദ്ദേശിച്ചയാള്‍ പൈന്റ്‌ ആയിക്കുറച്ചതും ആണ്‌ ഇത്തവണ്‌ മദ്യ വില്‍പ്പന കുറയാന്‍ കാരണമെന്നു പ്രതിപക്ഷവും പറയുന്നു..എന്തായാലും ഇങ്ങനെ പോയാല്‍ ഇനി ഒരു അഞ്ചു വര്‍ഷം കൂടി ഉമ്മന്‍ ചാണ്ടി ഭരിച്ചാല്‍ കേരളം മദ്യരഹിത ഓണനിലാവ്‌ കണ്ടുറങ്ങുന്ന കാലം വരുമെന്നുറപ്പിക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ