2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

അരൂര്‍ ട്രെയിന്‍ ദുരന്തം ഒരു വര്‍ഷം പിന്നിടുമ്പോഴും വാഗ്‌ദാനങ്ങളും കണ്ണീരും ബാക്കി


                                   തീരദേശ റെയില്‍വെയില്‍ അരൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം ഉണ്ടായ ട്രെയിന്‍ ദുരന്തത്തിനു ഓരു വര്‍ഷം പൂ#്‌ത്തിയായി. ദുരന്തത്തിനു ശേഷമുള്ള വാഗ്‌ദാനങ്ങളൊന്നും റെയില്‍വെ ഇതുവരെ നടപ്പാക്കിയില്ല.

2012 സെപ്‌തംബര്‍ 23നാണ്‌ രണ്ടു വയസുകാരന്‍ നെല്‍സണ്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിക്കാന്‍ ഇടയായ ദുരന്തം ഉണ്ടായത്‌.
റെയില്‍വെയുടെ അനാസ്ഥയാണ്‌ ദുരന്തത്തിനു ഇടയാക്കിയതെന്നു സംഭവദിവസം തന്നെ ആരോപണം ഉയര്‍ന്നിരുന്നു. നാട്ടകാര്‍ ട്രെയിനുകള്‍ തടഞ്ഞു പ്രതിഷേഥിച്ചിരുന്നു. രാത്രി തന്നെ ലെവല്‍ ക്രോസില്‍ കാവല്‍ക്കാരനെ നിയമിക്കാന്‍ നടപടിയുണ്ടായി. ചെന്നൈയില്‍ നിന്നും റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തി.. രണ്ടു ലക്ഷം രൂപവീതം മരണമടഞ്ഞ കുടുംബങ്ങള്‍ക്ക്‌ സഹായവും നല്‍കി . എന്നാല്‍ റെയില്‍വെ അധികൃതര്‍ ജോലി നല്‍കുമെന്ന വാഗ്‌ദാനം നടപ്പായില്ല. കാര്‍ ഓടിച്ചിരുന്ന സുമേഷ്‌ തന്നെയായിരുന്നു കാറിന്റെ ഉടമ . അതുകൊണ്ട്‌ തേര്‍ഡ്‌ പാര്‍ട്ടി ഇന്‍ഷുറന്‍സ്‌ ലഭിക്കാന്‍ അര്‍ഹത ഇല്ല. കാര്‍ ട്രെയില്‍ ഇടിച്ച്‌ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതിന്റെ ഇ്‌ന്‍ഷുറന്‍സ്‌ തുക ബാങ്കില്‍ കടം തീര്‍ക്കാന്‍ പോലും തികഞ്ഞില്ല. 70,000 രൂപ ഇനിയും അടച്ചു തീര്‍ക്കാനുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ മാത്രം നല്‍കി കടമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും ബന്ധുക്കള്‍ പറയുന്നു. മരിച്ചവരെല്ലാം കുടുംബാംഗങ്ങളുടെ നെടുംതൂണുകള്‍ ആയിരുന്നു. പെരുമണ്‍ ദുരന്തത്‌ില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും റെയില്‍വെയില്‍ ജോലി ചെയ്‌ത രീതി നിലനില്‍ക്കുമ്പോഴാണ്‌ മതിയായ നഷ്ടപരിഹാരം നല്‍കാതെയും ജോലിയും നല്‍കാതെയും റെയില്‍വെ നിസംഗത തുടരുന്നത്‌്‌.
അരൂര്‍ റെയില്‍വെ സ്‌റ്റേഷനിലേക്ക്‌ അപകടം ഉണ്ടായ വില്ലേജ്‌ റോഡില്‍ നിന്നും റോഡ്‌ നിര്‍മ്മിക്കുമെന്നും വാഗ്‌ദാനം ഉണ്ടായിരുന്നു . ട്രെയിന്‍ വരുന്നതു കാണുന്നതിനു തടസമായി നില്‍ക്കുന്ന കാട്‌ യഥാസമയം വെട്ടിക്കളയുമെന്നും ഉദ്യോഗഗസ്ഥര്‍ പ്രഖ്യാപിച്ചിരുന്നു .എന്നാല്‍ അതൊന്നും നടന്നില്ല . പ്രതിഷേധം ഉണ്ടായപ്പോള്‍ കാവല്‍ക്കാരനെയും ഗെയിറ്റും സ്ഥാപിക്കുക മാത്രമാണ്‌ റെയില്‍വെ ചെയ്‌തത്‌.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ