2013 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

കാണികള്‍ പീഢിപ്പിച്ചു ,റഫ്‌റി കൊടിചുരുട്ടി


ഇന്‌്യയില്‍ മാത്രമല്ല ഇംഗ്ലണ്ടിലും ഇത്‌ പീഢന കാലം. മത്സരം നിയന്ത്‌്രിക്കാനെത്തിയ റഫ്‌റിയെ പോലും വെറുതെ വിടുന്നില്ല. കളിയും വേണ്ട വിസിലും വേണ്ട , കൊടിയും വേണ്ടെന്നു ഉറക്കെ ഉറക്കെ പറഞ്ഞു കണ്ണീരും കയ്യില്‍ ബാഗുമായി റഫ്‌റി കളിക്കളം വിട്ടുപോകുന്നതിനു ഇംഗ്ലണ്ടിലെ സൗത്താംപടണ്‍ സാക്ഷ്യംവഹിച്ചു. എഫ്‌ എ കപ്പില്‍ വെയ്‌റന്‍ യൂത്തും പിറേലി പൈററ്റ്‌സ്‌ യൂത്ത്‌ ടീമുമായുള്ള ഫുട്‌ബോള്‍ മത്സരത്തിനിടെയാണ്‌ ഈ കദനകഥ നടന്നത്‌.

കാണികളുടെ ലൈംഗിക ചുവകലര്‍ന്ന കളിയാക്കലുകള്‍ക്ക്‌ ഇരയായ റഫ്‌റി മത്സരത്തിനിടെ കളിക്കളം വിട്ടു. 21കാരി ഷെല്‍ബി ഡേവിസ്‌ എന്ന ഫുട്‌ബോള്‍ വനിതാ റഫ്‌റിയാണ്‌ രണ്ടാം പകുതിവരെ പിടിച്ചു നിന്നശേഷം കൊടിചുരുട്ടിയത്‌. മത്സരം ഒന്നാം പകുതി പിന്നിടുമ്പോള്‍ പൈററ്റ്‌സ്‌ 2-0നു പിന്നിലായിരുന്നു. പൈററ്റ്‌സിലെ കളിക്കാരില്‍ ഒരാളുടെ പിതാവാണ്‌ ലൈംഗികചുവ കലര്‍ന്ന കളിയാക്കലുകള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌. . ആദ്യ പകുതിയില്‍ പരമാവധി ക്ഷമിച്ചു കോര്‍ണര്‍ ഫ്‌ളാഗിനടുത്തും ടച്ച്‌ ലൈനിനടുത്തും ചെല്ലുമ്പോഴായിരിക്കും ഇയാളുടെ അഭ്യാസം. ആദ്യമൊക്കെ ചിരിച്ചുതള്ളി എന്നാല്‍ പിന്നെ കൂടിക്കൂടി വന്നതോടെ പാവം റഫ്‌റിക്കു പിടിച്ചു നില്‍ക്കാനായില്ല. രണ്ടാം പകുതിതുടങ്ങി 30 -ാം സെക്കന്റില്‍ തന്നെ ഷെല്‍ബി കൊടിചുരുട്ടി. ഇക്കാര്യം എഫ്‌ എ അധികൃതരെ അറിയിച്ചിട്ടുണ്ട്‌. പൈറ്ററ്റ്‌സ്‌ ടീമിനെതിലെ നടപടി ഉണ്ടാകുമെന്നാണ്‌ സൂചന 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ