2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

ക്ലാസ് റൂമില് ടീച്ചര് പ്രസവിച്ചു; ക്ലാസ് റൂമിനിട്ടതും കുട്ടിയുടെ പേര്

            30 കാരിയായ ഇന്ത്യന്‍ അധ്യാപികയ്ക്ക് പെട്ടെന്ന് പ്രസവ വേദനയുണ്ടായപ്പോള്‍ ക്ലാസ് റൂം പെട്ടെന്ന് ലേബര്‍ റൂമായി. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രസവം സുഖകരമായപ്പോള്‍ ക്ലാസ് റൂമിനിട്ടതും കുട്ടിയുടെ പേര്.


ബ്രിട്ടണിലെ മാന്‍ഫോര്‍ഡ് പ്രാഥമികവിദ്യാലയത്തിലാണ് സംഭവം . ഇന്ത്യന്‍വശംജയായ അധ്യാപികയാണ് ക്ലാസ് റൂമില്‍ വെച്ച് ഒരു ആണ്‍കുട്ടിക്ക് ജന്മംനല്‍കിയത് . 30 വയസ്സുള്ള ഡയാനെ ക്രിഷ് വീരമണിയാണ് താന്‍ പഠിപ്പിക്കുന്ന സ്കൂളില്‍ വെച്ച് തന്നെ പ്രസവിച്ചത്.

രാവിലെ സ്‌കൂള്‍ അസംബ്ലിക്ക് പോകുന്ന സമയമാണ് അവര്‍ക്ക് പ്രസവവേദനയുണ്ടാകുന്നത് .സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് ആംബുലന്‍സ് വിളിച്ചെങ്കിലും ആംബുലന്‍സ് വരുംമുമ്പേ സഹപ്രവര്‍ത്തകരായ മൂന്ന് അധ്യാപകരുടെ പരിചരണത്തില്‍ ക്ലാസ് റൂമില്‍ തന്നെ പ്രസവം നടന്നു. 

ജോനാ എന്നു പേരിട്ടിരിക്കുന്ന കുട്ടിയെയും അമ്മയെയും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇവര്‍ക്ക്‌ ഒന്നര വയസ്‌ പ്രായമുള്ള ഒരു മകന്‍ കൂടി ഉണ്ട്. ജോനാ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. കുട്ടിയുടെ പേര് തന്നെയാണ് ക്ലാസ് റൂമിനും നല്‍കിയിരിക്കുന്നത്.

രണ്ടു ദിവസം കഴിഞ്ഞു പ്രസവ അവധിക്ക് പോകാന്‍ തീരുമാനിച്ചിരുന്നതായിരുന്നു വീരമണി .എന്നാല്‍ ഡോക്ടര്‍ പറഞ്ഞ ദിവസത്തിന് മുന്‍പേ പ്രസവം നടക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയി                 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ