സഖാവ് എ.പി വര്‍ക്കി മരിക്കുന്നതു വരെ താമസിച്ചിരുന്ന എറണാകുളം കാനണ്‍ഷെഡ് റോഡിലെ (എറണാകുളം ബോട്ട്‌ജെട്ടിയുടെ മുന്‍ഭാഗത്തെത്തുന്ന റോഡ് ) മാരുതി വിലാസ് ലോഡ്‌ജ്..
കമ്യൂണിസ്‌റ്റ് നേതാക്കള്‍ക്ക് താമസിക്കാന്‍ പണ്ട് എസി മുറികളോ കഴിക്കാന്‍ ബിരിയാണിയും ചില്ലിചിക്കനും ഫ്രൈഡ് റൈസും ആവശ്യമില്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു. മാരുതി വിലാസ് ലോഡ്‌ജിനു പുറമെ എറണാകുളം നഗരത്തില്‍ രണ്ട് ഹോട്ടലുകള്‍ കൂടി മാരുതി വിലാസിനുണ്ടായിരുന്നു. ഒന്ന് ബ്രോഡ് വെയിലും മറ്റൊന്ന് ബ്രോഡ്‌് വെ വടക്കേ അറ്റത്തും. എറണാകുളത്തുകാര്‍ക്ക് മസാലദോശയും നെയ്‌റോസ്‌റ്റും പരിചയപ്പെടുത്തിയത് ഈ ഹോട്ടലുകളാണ്.ഇന്ന് എ.പി വര്‌ക്കി ഓര്‍മ്മയായി. കാലപ്പഴക്കത്താല്‍ നാശോത്മുഖമയാ മാരുതി വിലാസ് ലോഡ്‌ജും ഏതു നിമിഷവും പൊളിച്ചു നീ്‌ക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ