2022, ഏപ്രിൽ 17, ഞായറാഴ്‌ച

ട്രെയിന്‍ ബുക്കിംഗിന് റെഡ്‌റയില്‍

 ഓണ്‍ലൈന്‍ ട്രെയിന്‍ ബുക്കിംഗിന്  റെഡ്‌റയില്‍ അവതരിപ്പിച്ച് റെഡ്ബസ്




തിരുവനന്തപുരം: മേക്ക്‌മൈട്രിപ്പ് ഗ്രൂപ്പ് കമ്പനിയും ഇന്റര്‍സിറ്റി ബസ് ടിക്കറ്റിംഗ് ആപ്ലിക്കേഷനുമായ റെഡ്ബസ്, സ്റ്റാന്‍ഡ്-എലോണ്‍ ലൈറ്റ്-ആപ്പ് റെഡ്‌റയില്‍'(redRail)' ലോഞ്ച് ചെയ്തു. കഴിഞ്ഞ വര്‍ഷം അവസാനം റെഡ്ബസില്‍( redbus) ഒരു ഇന്‍-ആപ്പ് ഫീച്ചറായി തുടക്കം കുറിച്ച റെഡ്‌റയിലാണ് (redRail) ഒരു സ്വതന്ത്ര ആപ്പായി മാറിയത്.
ഐആർസിടിസി ടിക്കറ്റുകള്‍ എളുപ്പത്തിൽ ബുക്ക് ചെയ്യാനാകുമെന്നതാണ് പ്രത്യേകത.

എന്‍ട്രി ലെവല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെ എല്ലാ മൊബൈലുകളിലും റെഡ്‌റയില്‍ പ്രവര്‍ത്തിപ്പിക്കാനാവും. കുറഞ്ഞ ഇന്റര്‍നെറ്റ് ബാന്‍ഡ്വിഡ്ത്ത് മാത്രമുള്ള പ്രദേശങ്ങളിലും കുറഞ്ഞ മെമ്മറി കോണ്‍ഫിഗറേഷനുള്ളതും പഴയ ആന്‍ഡ്രോയിഡ് പതിപ്പുകളിലും ആപ്പ് പ്രവര്‍ത്തിക്കും.
യുപിഐ പെയ്മെന്റ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ്ബാങ്കിംഗ് തുടങ്ങിയ  പേയ്‌മെന്റ് രീതികൾ ഇതിലൂടെ സാധ്യമാകും.

ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് പുറമെ, ഉപഭോക്താക്കള്‍ക്ക് റെഡ്‌റെയില്‍ ആപ്പില്‍ പിഎൻആർ സ്റ്റാറ്റസും ലൈവ് ട്രെയിന്‍ ട്രാക്കിംഗും പരിശോധിക്കുവാന്‍ സാധിക്കും. ടിക്കറ്റ് കണ്‍ഫര്‍മേഷനില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആപ്പ് ഉപയോക്താവിനെ അത് യഥാസമയം അറിയിച്ചുകൊണ്ടിരിക്കും. കൂടാതെ, യാത്രക്കാര്‍ക്ക് റെഡ് റെയിലില്‍ ഐആർസിടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 'ലവ് റെയിൽ' ('LOVERAIL')എന്ന കൂപ്പണ്‍ കോഡ് ഉപയോഗിച്ച് 10% കിഴിവ് , പരമാവധി 50 രൂപവരെ നേടാനാകുന്നതോടൊപ്പം സേവന ഫീസും പേയ്മെന്റ് ഗേറ്റ്വേ നിരക്കുകളും നല്‍കേണ്ടതില്ല. ഈ ലോഞ്ച് ഓഫറുകള്‍ ഏപ്രില്‍ 20വരെ ലഭ്യമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ