ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട സര്‍ക്കാര്‍ ആശുപത്രിയ്ക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാകാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് ഇലക്ട്രിക് ആംബുലന്‍സ് വാങ്ങി നല്‍കും. കമ്പനിയുടെ 2021-22 പദ്ധതിക്കാലയളവിലെ സാമൂഹ്യ ബാധ്യതാ പദ്ധതിയില്‍പെടുത്തിയാണ് 5.30 ലക്ഷം രൂപ ചെലവില്‍ ആംബുലന്‍സ് വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനലാഭം നേടിയ പൊതുമേഖലാ സ്ഥാപനമാണ് കേരള ഫീഡ്സ്.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി 2022 മേയ് മൂന്ന് ചൊവ്വാഴ്ച വൈകീട്ട് ഇരിഞ്ഞാലക്കുട ആശുപത്രി വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ ആംബുലന്‍സ് കൈമാറും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇരിഞ്ഞാലക്കുട നഗരസഭാധ്യക്ഷ ശ്രീമതി സോണിയാ ഗിരി മുഖ്യപ്രഭാഷണം നടത്തും.
കേരള ഫീഡ്സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ എംഡി ഡോ. ബി ശ്രീകുമാര്‍ പദ്ധതി വിശദീകരിക്കും. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷډാരായ അംബിക പള്ളിപ്പുറത്ത്, ജെയ്സന്‍ പാറേക്കാടന്‍, വാര്‍ഡംഗം പി ടി ജോര്‍ജ്ജ് എന്നിവര്‍ ആശംസയര്‍പ്പിക്കും.
നഗരസഭാ ഉപാദ്ധ്യക്ഷന്‍ ടി വി ചാര്‍ളി സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ നന്ദിയും രേഖപ്പെടുത്തും.
ആശുപത്രി വളപ്പിനുള്ളിലെ രോഗികളുടെ സുഗമ സഞ്ചാരത്തിന് ഇലക്ട്രിക് ആംബുലന്‍സ് വഴിയൊരുക്കുമെന്ന് ചെയര്‍മാന്‍ കെ ശ്രീകുമാറും എം ഡി ഡോ. ബി ശ്രീകുമാറും അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ