2022, ഏപ്രിൽ 19, ചൊവ്വാഴ്ച

ജനം ഒഴുകിയെത്തി, ചടുലതാളങ്ങളുമായി സഹകരണ എക്‌സ്‌പോ



 പാട്ടും നൃത്തവും ചിരിയും ചിന്തയുമായി സദസിന്റെ മനം കവര്‍ന്ന് മിനി സ്്ക്രീന്‍ താരങ്ങളുടെ സ്റ്റേജ് ഷോയോടെ സഹകരണ എക്‌സ്‌പോയുടെ രണ്ടാം ദിനം സമാപിച്ചു. എക്‌സ്‌പോയുടെ സ്റ്റാളുകളും ഫുഡ് കോര്‍ട്ടും  പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. രാവിലെ മുതല്‍ സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെട്ടു. രാത്രി വൈകിയും സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആശുപത്രികളുടെ സ്റ്റാളുകളില്‍ നടന്ന സൗജന്യ പരിശോധനകള്‍ക്കും സന്ദര്‍ശകരുടെ തിരക്കുണ്ടായി. കോവിഡ് മാനദണ്ഡപ്രകാരമുള്ള പരിശോധനകളും കുറഞ്ഞ നിരക്കില്‍ ആശുപത്രികളുടെ സ്റ്റാളുകളില്‍ ലഭ്യമായിരുന്നു.  ടൂര്‍ ഫെഡിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരില്‍ നിന്നും നറുക്കിട്ടെടുക്കുന്നവര്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരുന്നു. ആദ്യ നറുക്കെടുപ്പില്‍ കൊല്ലം സ്വദേശി ജി. സന്തോഷ് കുമാര്‍ വിജയിയായി. കുടുംബ സമേതം ഒരു ദിവസം എല്ലാ ചെലവുകളും അടങ്ങിയ യാത്രയാണ് ടൂര്‍ഫെഡ് ഒരുക്കുന്നത്. ആദ്യ നറുക്കെടുത്തത് എസ് സി, എസ്ടി ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ടി.ആര്‍. ശ്രീകാന്തായിരുന്നു. എല്ലാ ദിവസവും സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരില്‍ നിന്നും നറുക്കിട്ടെടുക്കുന്നവര്‍ക്ക് സൗജന്യ യാത്ര നല്‍കുന്നു. ഇന്ന് വൈകുന്നേരത്തെ കലാപരിപാടിയില്‍ ഗായികയും കംപോസറുമായ ഗൗരിലക്ഷ്മിയുടെ സംഗീത വിരുന്നാണ് അരങ്ങേറുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ