കോഴിക്കോട്: തെരുവിലെ മക്കൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് വിപിഎസ് ലേക്‌ഷോറിന്റെ പിന്തുണ. ട്രസ്റ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി വിപിഎസ് ലേക്‌ഷോർ വാഹനം (ഈക്കോ) വാങ്ങി നൽകി. വാഹനത്തിന്റെ ആദ്യ യാത്ര കോഴിക്കോട് എംപി, എം.കെ രാഘവൻ ഫ്ലാഗ് ഓഫ് ചെയ്തു. വിപിഎസ് ലേക്‌ഷോറിന്റെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാഹനം വാങ്ങി നൽകിയത്.
കോഴിക്കോട് കേന്ദ്രീകരിച്ച് തെരുവിൽ കഴിയുന്നവർക്കായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് തെരുവിലെ മക്കൾ ചാരിറ്റബിൾ ട്രസ്റ്റ്. ഭക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങൾ ഇത്തരത്തിൽ തെരുവിൽ താമസിക്കുന്നവർക്ക് കൃത്യമായി ഈ കൂട്ടായ്മ എത്തിച്ചു നൽകുന്നു. വിപിഎസ് ലേക്‌ഷോർ മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മെഹ്‌റൂഫ് രാജ്, മാർക്കറ്റിംഗ് ആൻഡ് ഓപ്പറേഷൻസ് ജനറൽ മാനേജർ രമേശ് പുല്ലാട്ട് എന്നിവരും പങ്കെടുത്തു.
ട്രസ്റ്റിന്റെ ചെയർമാൻ ശ്രീ സലിം വാഹനത്തിനെ സംബന്ധിച്ച രേഖകൾ Dr. മെഹ്‌റൂഫിൽ നിന്നും തദവസരത്തിൽ ഏറ്റു വാങ്ങി... ചാരിറ്റബിൾ ട്രസ്റ്റിന്റെ കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ