2021, നവംബർ 5, വെള്ളിയാഴ്‌ച

: ജില്ലാ ഡെപ്യൂട്ടി ലേബർ ഓഫീസറുടെ പെരുമാറ്റം ധിക്കാരപരം








കൊച്ചി : കെ കെ എൻ ടി സി എന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ വാർഷിക റിട്ടേൺസ് കൊടുത്തിരുന്നത് മറുപടി കിട്ടാൻ വൈകിയത് കൊണ്ട്, അന്വേഷിക്കാൻ ചെന്ന കെ കെ എൻ ടി സി യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും ബിൽഡിംഗ്‌ ആൻഡ് വുഡ് വർക്കേഴ്സ് ഇന്റർനാഷണലിന്റെ കേരളത്തിലെ കോർഡിനേറ്ററുമായ സലോമി ജോസഫിനെ യാതൊരുവിധ പ്രകോപനവും കൂടാതെ പോലീസ് മുറയിൽ അസഭ്യം പറയുകയും ആട്ടിപ്പുറത്താക്കുകയും ചെയ്യുകയുണ്ടായി.
 സാധാരണക്കാരായ തൊഴിലാളികൾ നിരന്തരമായി ഇടപെടുന്ന ജില്ലാ ലേബർ ഓഫീസുകളിൽ ഇതുപോലെ പോലീസ് മുറയിൽ സംസാരിക്കുന്ന ലേബർ ഓഫീസർമാർ ഈ നാടിനും തൊഴിലാളികൾക്കും ഭീഷണിയാണ്. ഇദ്ദേഹത്തിന്റെ പേരിൽ മാതൃകപരമായ ശിക്ഷാനടപടി സ്വീകരിച്ചില്ലെങ്കിൽ ജില്ലാ ലേബർ ഓഫീസ് ഉപരോധിക്കുമെന്ന് ഐ എൻ ടി യു സി അഖിലേന്ത്യാ സെക്രട്ടറിയും കെ കെ എൻ ടി സി സംസ്ഥാന പ്രസിഡന്ററുമായ കെ പി തമ്പി കണ്ണാടൻ  പറഞ്ഞു. 
അടിയന്തിരമായി ജില്ലാ കമ്മിറ്റി വിളിച്ചുകൂട്ടുന്ന തിനും തീരുമാനമെടുത്തു. ഒരു സ്ത്രീക്കു നേരെ ഇത്ര മോശമായി ഇടപെടാൻ ഇദ്ദേഹത്തിന് എവിടുന്നാണ് ഇത്രയും ധൈര്യം കിട്ടിയത് എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. വരും ദിവസങ്ങളിൽ ഇതിന്റെ ഭവിഷ്യത് അനുഭവിക്കുവാൻ അദ്ദേഹം തയ്യാറായി കൊള്ളാനും മുന്നറിയിപ്പ് കൊടുക്കാനും അദ്ദേഹം മടിച്ചില്ല. ജില്ലാ പ്രസിഡന്റ്‌ എം എം രാജുവിന്റെ അധ്യക്ഷത    യിൽ ഡി എൽ ഒ മാർക്കോസിന്റെ ഹീനമായ പ്രവൃത്തിയിൽ പ്രതിഷേധിക്കാൻ കൂടിയ യോഗത്തിൽ ജോസ് കപ്പിത്താൻ പറമ്പിൽ, എൻ എൽ മൈക്കിൾ, സലോമി ജോസഫ്, ജെസ്സി ഡേവിസ്, സാംസൺ അറക്കൽ കെ എം ജോർജ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ