സ്‌കൂളിന് മുന്നില്‍ കാറിലിരുന്ന് വഴിയാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; മുന്‍ എം എല്‍ എയുടെ ഡ്രൈവര്‍ അറസ്റ്റില്‍
കൊല്ലം:) സ്‌കൂളിന് മുന്നില്‍ കാറിലിരുന്ന് വഴിയാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ മുന്‍ എം എല്‍ എയുടെ ഡ്രൈവര്‍ അറസ്റ്റില്‍. മുന്‍ എം എല്‍ എ പുനലൂര്‍ മധുവിന്റെ ഡ്രൈവര്‍ വിഷ്ണു പ്രസാദിനെയാണ് നാട്ടുകാര്‍ പിടിച്ച് അഞ്ചല്‍ പോലീസിനെ ഏല്‍പ്പിച്ചത്. കൊല്ലം അഞ്ചലില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
മണിയാര്‍ സ്വദേശിയാണ് വിഷ്ണു പ്രസാദ്. അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ ഡി വി യു പി സ്‌കൂളിന് മുന്‍വശത്താണ് സംഭവം. വിഷ്ണു പ്രസാദിനെ സമാനരീതിയില്‍ ഇതിന് മുമ്ബും പിടികൂടിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ