2016, ഡിസംബർ 13, ചൊവ്വാഴ്ച

സര്‍വ്വകലാശാല നൃത്തവിഭാഗം മേധാവിയുടെ പി.എച്ച്‌.ഡി. പ്രബന്ധം കോപ്പിയടി


.

കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകാലശാലയിലെ നൃത്തവിഭാഗം മേധാവിയും ഭരത നാട്യം അധ്യാപകനുമായ ഡോക്ടര്‍ വേണുഗോപാലന്‍ നായര്‍ സി. പി.എച്ച്‌.ഡി. യ്‌ക്കായി സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം കോപ്പിയെന്ന്‌ റിസര്‍ച്ചര്‍ ഇന്‍ ഡാന്‍സ്‌ ആന്റ്‌ കംപാരിറ്റീവ്‌ ലിറ്ററേച്ചര്‍ ഡോ. എസ്‌.മേഘ വ്യക്തമാക്കി. ഞാന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. ഗവേഷണ രംഗത്ത്‌ പ്ലേജറിസം (Plagiarism) എന്ന്‌ വിശേഷിപ്പിക്കുന്ന ഗുരുതര കുറ്റമാണ്‌ വേണുഗോപാലന്‍ നായര്‍ ചെയ്‌തിരിക്കുന്നത്‌. 2008-ല്‍ കാലടി സര്‍വ്വകാലശാലയില്‍ തന്നെ സമര്‍പ്പിക്കുകയും 2009-ല്‍ ഡോക്ടറേറ്റ്‌ ലഭിക്കുകയും ചെയ്‌ത പ്രബന്ധമാണ്‌ സൂക്ഷ്‌മ പരിശോധനയില്‍ 90 ശതമാനത്തോളം കോപ്പിയടിച്ചതാണെന്ന്‌ വ്യക്തമായിട്ടുള്ളത്‌. എ ക്രിട്ടിക്കല്‍ സ്റ്റഡി ഓഫ്‌ ഭരതനാട്യമുദ്ര ഇന്‍ ദ ലൈറ്റ്‌ ഓഫ്‌ കരണാസ്‌ ഇന്‍ നാട്യശാസ്‌ത്ര (A Critical Study of Bharatha - Ntaya Mudra In The Light of Karanas In Ntayasastra) എന്ന ടൈറ്റിലിലാണ്‌ പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്‌. പിന്നീടത്‌ മുദ്രാസ്‌ ഇന്‍ ഭരതനാട്യം എന്ന പേരില്‍ പുസ്‌തക മായും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 

ബിബ്ലിയോഗ്രാഫിയും അപ്പെന്റിക്‌സും ഒഴിവാക്കിയാല്‍ 214 പേജാണ്‌ ഗവേഷണ പ്രബന്ധമായുള്ളത്‌. ചില അധ്യായങ്ങളിലെ റഫറന്‍സും എന്‍ഡ്‌ നോട്ട്‌സും കഴിച്ചാല്‍ എട്ട്‌ അധ്യായങ്ങളില്‍ 210 പേജിലാണിത്‌ അവതരിപ്പിച്ചിട്ടുള്ളത്‌. ഇതില്‍ 192 പേജും മറ്റുള്ളവരുടെ പുസ്‌തകങ്ങളില്‍ നിന്നും പകര്‍ത്തി വെച്ചിരിക്കുന്നതാണ്‌. 

സ്വന്തമായി ആമുഖമോ, നിഗമനമോ തലക്കെട്ടില്‍ പറയുന്ന കാര്യങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന മറ്റെന്തെങ്കിലുമോ പ്രബന്ധത്തിലില്ല. ഗവേഷണ വിഷയം നാട്യശാസ്‌ത്രത്തിലെ കരണങ്ങളുടെ വെളിച്ചത്തില്‍ ഭരതനാട്യ മുദ്രകളുടെ നിരൂപാണാത്മക പഠനം, എന്നാതായിട്ടും, പ്രബന്ധത്തില്‍ ഒരിടത്തും ഇത്തരമൊരു ചര്‍ച്ചയോ പഠനമോ കാണാന്‍ കഴിയുന്നില്ല. അതായത്‌, നാട്യശാസ്‌ത്രത്തിലെ കരണങ്ങളില്‍ (108 നൃത്തകരണങ്ങളില്‍) ഉപയോഗിക്കുന്ന മുദ്രകളെ പ്രത്യേകം കണ്ടെത്തുകയോ, അവയില്‍ ഭരതനാട്യത്തില്‍ ഉപയോഗിച്ച്‌ വരുന്നവ ഏതാണെന്ന്‌ വേര്‍തിരിക്കുകയോ ചെയ്‌തിട്ടില്ല. ഇത്‌ മാത്രമല്ല ഭരതനാട്യത്തില്‍ പ്രയോഗിക്കുന്ന അടിസ്ഥാന മുദ്രകളായ നന്ദികേശ്വര-വിരചിതമായ അഭിനയ ദര്‍പ്പണത്തിലെ അസംയുത - സംയുത മുദ്രകളെക്കുറിച്ച്‌ (Single and combined hand gestures in Abhinayadarpana of Nandikeswara) യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല.
ഭരതനാട്യം എന്ന വിഷയത്തില്‍ ട്യൂട്ടര്‍ ആയിരുന്ന വേണുഗോപാലന്‍ നായര്‍ ഉയര്‍ന്ന തസ്‌തികയിലേക്ക്‌ (യു.ജി.സി. ശമ്പളം ലഭിക്കുന്ന അസി. പ്രൊഫസര്‍ തസ്‌തികയിലേക്ക്‌) മാറ്റം നേടുന്നതിനായി തയ്യാറാക്കി, സര്‍വ്വകലാശാലയില്‍ സമര്‍പ്പിച്ച്‌, ഡോക്ടറേറ്റ്‌ നേടിയ പി.എച്ച്‌.ഡി. പ്രബന്ധമാണിത്‌. 

പഠനത്തിന്‌ ഉപയോഗിച്ചതായി പറയുന്ന 47 പുസ്‌തകങ്ങളില്‍ ഭരതനാട്യത്തെ സംബന്ധിച്ച്‌ ഒരു പുസ്‌തകം പോലും ഇല്ല. പല പുസ്‌തകങ്ങളില്‍ നിന്നും പകര്‍ത്തി വെച്ച കാര്യങ്ങള്‍ ഗവേഷണ വിഷയവുമായി ബന്ധപ്പെടുത്താതെ വെറുതെ അവതരിപ്പി ക്കുകയാണ്‌ ചെയ്‌തിരിക്കുന്നതെ്‌ന്നും ഡോ.എസ്‌ മേഘ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ