കൊച്ചി : ഇന്റര്‍നെറ്റില്‍ ഇഷ്‌ടതാരങ്ങളെ തിരയുമ്പോള്‍
പണികിട്ടാതെ സൂക്ഷിക്കുക. വൈറസുകളും മാല്‍വെയറുകളും ആക്രമണോത്സുകരായി
കാത്തിരിപ്പുണ്ടാകും. ഇന്റല്‍ കോര്‍പറേഷന്റെ കമ്പ്യൂട്ടര്‍ സുരക്ഷ വിഭാഗമായ മക്‌ഫെ
നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.
ഇന്റര്‍നെറ്റില്‍
കാവ്യ മാധവനെ തിരയുമ്പോഴാണ് വൈറസ്, മാല്‍വെയര്‍ ആക്രമണ സാധ്യത ഏറ്റവും
കൂടുതലെന്ന് മക്‌ഫെ സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ കാവ്യ മാധവനാണ്
ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന നടന്‍ ജയസൂര്യയെ
രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കാവ്യ ഈ വര്‍ഷം ഒന്നാമതെത്തിയത്.
കഴിഞ്ഞവര്‍ഷം കാവ്യ 6-ാം സ്ഥാനത്തായിരുന്നു. 2015 ല്‍ രണ്ടാമതായിരുന്ന നിവിന്‍ പോളി
ഇക്കുറി മൂന്നാമതാണ്. 2015 ല്‍ ഏഴാം സ്ഥാനത്തായിരുന്ന മഞ്‌ജുവാര്യര്‍
നാലമതെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ എട്ടാമതായിരുന്ന പാര്‍വതി ഈ വര്‍ഷം പട്ടികയില്‍
ആദ്യമായി ഇടംനേടിയ നയന്‍താരയ്‌ക്കൊപ്പം അഞ്ചാംസ്ഥാനം പങ്കിട്ടു.
പ്രിയതാരങ്ങളുടെ
ഏറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണി
ഉയര്‍ത്തുന്ന വൈറസുകള്‍, കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍
എന്നിവയെപ്പറ്റി മുന്നറിയിപ്പു നല്‍കുന്ന മക്‌ഫെയുടെ 10-ാമത്
സര്‍വേയാണിത്.
ബ്രോഡ്‌ബാന്‍ഡിന്റെ വ്യാപ്‌തി വര്‍ധിച്ചതിനാല്‍ അവാര്‍ഡുകള്‍,
ടിവി ഷോകള്‍, ചലച്ചിത്ര വിശേഷങ്ങള്‍, പുതിയ ആല്‍ബങ്ങള്‍, താരവിശേഷങ്ങള്‍ എന്നിവ
അറിയാനായി പ്രേക്ഷകര്‍ കൂടുതലായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നുണ്ട്. ഇതിനൊപ്പം
തന്നെ ഹാക്കര്‍മാരുടെ സ്വാധീനവും വര്‍ധിച്ചിട്ടുണ്ട്. ആരാധകരുടെ പാസ് വേര്‍ഡും
വ്യക്തിഗത വിവരങ്ങളും വൈറസുള്ള സൈറ്റുകളിലൂടെ അവര്‍ മോഷ്‌ടിക്കുകയും
ചെയ്യുന്നു.
രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയാണ്.
ഇതിനെതിരെ ഉപഭോക്താക്കളെ സംരക്ഷിക്കുകയും ഓണ്‍ലൈന്‍ ഉപയോഗം കുറ്റമറ്റതാക്കുകയും
ആണ് മക്‌ഫെയുടെ ഉദ്ദേശ്യം. ഗോസിപ്പുകളുള്‍പ്പെടുന്ന വൈറസുകള്‍ അടങ്ങിയ ഫയല്‍
സൃഷ്‌ടിക്കാനായി സൈബര്‍ ക്രിമിനലുകള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത്
സിനിമാതാരങ്ങളെയാണ്.
ഏറ്റവും കൂടുതല്‍ റിസ്‌ക് കവറേജുള്ള ഈ വര്‍ഷത്തെ
ആദ്യ 12 താരങ്ങളില്‍ കാവ്യാമാധവന്‍ (11.00%), ജയസൂര്യ (10.33%), നിവിന്‍ പോളി
(09.33%), മഞ്‌ജുവാര്യര്‍ (08.33%), പാര്‍വതി (08.17%), നയന്‍താര (08.17%), നമിത
പ്രമോദ് (07.67%), മമ്മൂട്ടി (07.50%), പൃഥ്വിരാജ് (07.33%), റീമ കല്ലിങ്കല്‍
(07.17%) സായി പല്ലവി (07.00%),
ഇഷ തല്‍വാര്‍ (07.00%) എന്നിവര്‍
ഉള്‍പ്പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ